Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2023 കോലിയുടെ വര്‍ഷം, നേടിയെടുത്തത് ചരിത്ര നേട്ടങ്ങള്‍- 5 വമ്പന്‍ റെക്കോഡുകളിതാ

മുംബൈ: 2023 കടന്ന് പോവുകയാണ്. സ്വന്തം തട്ടകത്തില്‍ ഏകദിന ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയതിന്റെ നിരാശയുണ്ടെങ്കിലും അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ടീം നേടിയെടുത്തു. വിരാട് കോലി, ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരെല്ലാം വമ്പന്‍ പ്രകടനമാണ് ഈ വര്‍ഷം നേടിയെടുത്തത്. ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ ശുബ്മാന്‍ ഗില്ലാണ് തലപ്പത്തെത്തിയത്. എന്നാല്‍ ഐതിഹാസിക റെക്കോഡുകളാണ് വിരാട് കോലി സ്വന്തമാക്കിയത്.

2023ല്‍ വിരാട് കോലി നേടിയെടുത്ത അഞ്ച് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡാണ് കോലി നേടിയെടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരും തകര്‍ക്കില്ലെന്ന് കരുതിയ സെഞ്ച്വറി റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ സെഞ്ച്വറി നേടിയാണ് കോലി വമ്പന്‍ നേട്ടത്തിലേക്കെത്തിയത്. സച്ചിന് ശേഷം ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താനാണെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ കോലിക്കായി.

അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത നേട്ടമാണ് കോലി നേടിയത്. കോലിയുടെ സെഞ്ച്വറി റെക്കോഡ് ഇനി ആര് മറികടക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം. രണ്ടാമത്തെ റെക്കോഡ് ഏകദിന ലോകകപ്പില്‍ കോലി നേടിയതാണ്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് കോലി എത്തിയത്. 765 റണ്‍സാണ് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കോലി നേടിയെടുത്തത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2003ലെ ലോകകപ്പില്‍ കുറിച്ച 673 റണ്‍സിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. മൂന്ന് സെഞ്ച്വറികളാണ് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കോലി നേടിയത്. ഏകദിനത്തില്‍ വേഗത്തില്‍ 13000 റണ്‍സെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കിയത് ഈ വര്‍ഷമാണ്. 267 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. ഇതിന് മുമ്പ് സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. 321 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

virat kohli

ഈ വര്‍ഷം സ്ഥിരതയോടെ കളിക്കാന്‍ കോലിക്കായി. ഏകദിന ലോകകപ്പ് കിരീടം കോലി അര്‍ഹിച്ചെങ്കിലും ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ മുട്ടുകുത്തി നാണംകെടുകയായിരുന്നു. ഇന്ത്യക്കായി 500 മത്സരങ്ങളെന്ന നാഴികക്കല്ലും ഈ വര്‍ഷം കോലി പിന്നിട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം.

500 മത്സരമെന്ന നാഴികക്കല്ലും കോലിക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരേ പിന്നിടാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലിലും വമ്പനൊരു നേട്ടം കോലി പിന്നിട്ടത് ഈ വര്‍ഷമാണ്. ഐപിഎല്ലില്‍ 7000 റണ്‍സ് ക്ലബ്ബിലെത്തുന്ന ആദ്യത്തെ താരമെന്ന നേട്ടത്തിലേക്കാണ് കോലിയെത്തിയിരിക്കുന്നത്. ആര്‍സിബിയുടെ താരമാണ് കോലി. നേരത്തെ നായകനായിരുന്ന കോലി ഇപ്പോള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ് താരമെന്ന നിലയില്‍ തുടരുന്നു.

എന്നാല്‍ ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ കോലിക്ക് ഭാഗ്യമുണ്ടായിട്ടില്ല. വരുന്ന സീസണിലെങ്കിലും ആര്‍സിബിക്ക് കിരീടം നേടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. 2024ലും വമ്പന്‍ നേട്ടങ്ങള്‍ കോലിയെ കാത്തിരിക്കുന്നു. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് കോലിയുള്ളത്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലി ടി20യിലേക്ക് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കോലി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം രണ്ടാം ടെസ്റ്റാണ്. കോലിക്ക് മികവ് കാട്ടാന്‍ സാധിക്കുമോയെന്ന് കണ്ടറിയാം. പുതുവര്‍ഷത്തില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, December 31, 2023, 12:03 [IST]
Other articles published on Dec 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+