Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റനായി ഈ റെക്കോര്‍ഡുകള്‍ ഹാര്‍ദിക്കിനു മാത്രം, ഒന്ന് നാണക്കേടിന്റേത് !

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ടി20 ഫോര്‍മാറ്റില്‍ ഔദ്യോഗികമായി സ്ഥിരം നായകനായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹമാണ് തുടര്‍ച്ചയായി പരമ്പരകളില്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം രോഹിത് ഈ ഫോര്‍മാറ്റില്‍ കളിച്ചില്ല.

അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള ടി20 പരമ്പരകളിലെല്ലാം ഹാര്‍ദിക്കായിരുന്നു ക്യാപ്റ്റന്‍. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്- അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനു കീഴിലായിരിക്കും ഇന്ത്യ കിരീടം തേടിയിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20യില്‍ മാത്രല്ല ഏകദിനത്തിലും ഇതിനകം ചില മല്‍സരങ്ങളില്‍ ഹാര്‍ദിക് ടീമിനെ നയിച്ചുകഴിഞ്ഞു.

HARDIK PANDYA

നിലവില്‍ വിന്‍ഡീസുമായുള്ള ടി20 പരമ്പരയിലാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിച്ചു കൊണ്ടിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മറ്റാര്‍ക്കുമില്ലാത്ത ചില റെക്കോര്‍ഡുകളുടെ അവകാശി കൂടിയാണ് ഹാര്‍ദിക്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ഐപിഎല്ലില്‍ ഒരു ടീമിനെ അരങ്ങേറ്റ സീസണില്‍ തന്നെ ചാംപ്യന്‍മാരാക്കിയ ആദ്യത്തെ നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി, അഞ്ചു ഐപിഎല്‍ കിരീടങ്ങളുള്ള രോഹിത് ശര്‍മ എന്നിവര്‍ക്കു പോലും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടമാണിത്.

2008 മുതലുള്ള ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ പുതുതായി ലീഗിലേക്കു വന്ന ഒരു ടീം ആദ്യ സീസണില്‍ കപ്പുയര്‍ത്തിയിട്ടില്ല. പക്ഷെ 2022ല്‍ സകല പ്രവചനങ്ങളും തെറ്റിച്ചായിരുന്നു ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിലെ രാജാക്കന്‍മാരായത്. ഫൈനലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ ജിടി വീഴ്ത്തുകയായിരുന്നു.

ഒരു ഇന്ത്യന്‍ കോച്ചിനോടൊപ്പം ഐപിഎല്‍ കിരീടം നേടിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഹാര്‍ദിക് പാണ്ഡ്യക്കു മാത്രം സ്വന്തമാണ്. 2022ലെ സീസണിനു മുമ്പ് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായിരുന്ന ആശിഷ് നെഹ്‌റയെ ഗുജറാത്ത് ടൈറ്റന്‍സ് കോച്ചായി പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു.

HARDIK PANDYA

കാരണം മുമ്പൊരിക്കലും ഐപിഎല്ലില്‍ അദ്ദേഹം ഒരു ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ചായിട്ടില്ല. പക്ഷെ നെഹ്‌റ-ഹാര്‍ദിക് കോംബോ ജിടിയില്‍ വന്‍ വിജയമായി തീര്‍ന്നു. ഇരുവരും തമ്മിലുള്ള മികച്ച ഒത്തിണക്കവും പരസ്പര ബഹുമാനവുമെല്ലാം ജിടിയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ഈ റെക്കോര്‍ഡുകളില്‍ ഹാര്‍ദിക്കിന്റെ പേരിലുള്ള മൂന്നാമത്തേത് ഒരു നാണക്കേടിന്റേതാണ്. വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ പുരോഗമിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയും തോറ്റതോടെയാണ് മോശം റെക്കോര്‍ഡ് ഹാര്‍ദിക്കിനെ തേടിയെത്തിയത്.

വിന്‍ഡീസിനെതിരായ ഒരു ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ പരാജയം നേരിട്ട ആദ്യത്തെ ഇന്ത്യന്‍ നായകനായി അദ്ദേഹം മാറിയിരിക്കുകയാണ്. അടുത്ത കളിയും തോറ്റാല്‍ ഹാര്‍ദിക് വീണ്ടും നാണംകെടും. 2006നു ശേഷം ആദ്യമായി വിന്‍ഡീസിനോടു പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമായി ഹാര്‍ദിക്കിന്റെ ടീം മാറും.

Story first published: Monday, August 7, 2023, 21:31 [IST]
Other articles published on Aug 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+