Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്ത്യയുടെ സൂപ്പര്‍ 50, ആരും കൊതിക്കും', നിലവിലെ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മൂന്ന് ടി20 ടീമിതാ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല ടീമുകളും മികച്ച താരങ്ങളെ കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അത്തരമൊരു പ്രശ്‌നമേയില്ല. പ്രതിഭാശാലികളായ താരങ്ങളുടെ ധാരാളിത്തമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ടീമിന്റെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ യുവതാരങ്ങള്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നതും ഇത് തന്നെയാണ്.

യുവതാരങ്ങള്‍

ഇത്തരത്തില്‍ യുവതാരങ്ങള്‍ വളര്‍ന്നുവരുന്നതില്‍ ഐപിഎല്ലിന്റെ പങ്ക് ചെറുതല്ല. ഓരോ സീസണുകളും പ്രതിഭ തെളിയിച്ച് നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നത്. നിലവിലെ ഇന്ത്യന്‍ ടീം താരങ്ങളെ ഉള്‍പ്പെടുത്തി ടി20 ഫോര്‍മാറ്റില്‍ ഇറക്കാന്‍ കഴിയുന്ന മികച്ച മൂന്ന് ടീമുകളെ പരിശോധിക്കാം.ടീം എ,ബി,സി എന്നീ ക്രമത്തില്‍ ഇതാ.

മുഖ്യ ടീം (എ)

മുഖ്യ ടീം (എ)

വിരാട് കോലി നായകനാവുന്നതാണ് ഇന്ത്യയുടെ മുഖ്യ ടീം. സീനിയര്‍ താരങ്ങളെയടക്കം പരിഗണിച്ച് ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 ആണിത്.മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉള്‍പ്പെടുന്ന ഈ ടീം നിലവിലെ ഏത് ടീമിനെയും വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ളതാണ്. സമീപകാലത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ പ്രകടനം ഇത് ശരിവെക്കുന്നത്. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 പരമ്പര നേടിയ മികവ് കാട്ടിയ ടീമാണ് ഇന്ത്യ.

പ്ലേയിങ്11: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ.

രണ്ടാം നിര ടീം (ബി)

രണ്ടാം നിര ടീം (ബി)

രണ്ടാം നിര ടീമിനെ നയിക്കുന്നത് ശ്രേയസ് അയ്യരാണ്.മലയാളി താരം സഞ്ജു സാംസണാണ് ഉപനായകന്‍. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് മികവ് കാട്ടാന്‍ സഞ്ജുവിനായിരുന്നു. നായകപദവി തന്റെ ബാറ്റിങ്ങിനെ ബാധിക്കില്ലെന്ന് താരം തെളിയിച്ചു. അതേ സമയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 2020 സീസണില്‍ ഫൈനലിലെത്തിച്ച ശ്രേയസ് ഭാവിയിലെ ഇന്ത്യന്‍ നായകനെന്ന് വിലയിരുത്തപ്പെടുന്ന താരമാണ്. രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെയുമാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

പ്ലേയിങ് 11: കെ എല്‍ രാഹുല്‍, പൃഥ്വി ശാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, രാഹുല്‍ ചഹാര്‍, ആവേഷ് ഖാന്‍.

മൂന്നാം നിര ടീം (സി)

മൂന്നാം നിര ടീം (സി)

മൂന്നാം നിര ടീമും മികച്ചതാണ്. മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഈ ടീമിലുമുണ്ട്. ആര്‍ അശ്വിനാണ് ടീമിന്റെ നായകന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ രണ്ട് സീസണില്‍ നയിച്ച താരമാണ് അശ്വിന്‍. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡും അശ്വിനുണ്ട്. മുഹമ്മദ് സിറാജ്,ടി നടരാജന്‍ എന്നിവര്‍ പേസര്‍മാരായുള്ള ടീമില്‍ മൂന്ന് സ്പിന്നര്‍മാരാണുള്ളത്.

പ്ലേയിങ് 11: ദേവ്ദത്ത് പടിക്കല്‍, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെയ, ദീപക് ഹൂഡ, അബ്ദുല്‍ സമദ്, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ടി നടരാജന്‍, വരുണ്‍ ചക്രവര്‍ത്തി.

റിസര്‍വ് താരങ്ങള്‍ 17

റിസര്‍വ് താരങ്ങള്‍ 17

അമ്പാട്ടി റായിഡു, നിധീഷ് റാണ, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, നവദീപ് സൈനി, രവി ബിഷ്‌നോയ്, വിജയ് ശങ്കര്‍, ശിവം ദുബെ, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, രാഹുല്‍ തെവാത്തിയ, റുതുരാജ് ജയ്ഗ്വാദ്, റിയാന്‍ പരാഗ്, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി

Story first published: Saturday, May 29, 2021, 16:26 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+