ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ പല സര്‍പ്രൈസ് മാറ്റങ്ങളും നമുക്കു കാണാന്‍ സാധിക്കും. ഇതിന്റെ ചെറിയൊരു സൂചന മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ടീമില്‍ നമുക്കു കാണാന്‍ സാധിച്ചത്. ടെസ്റ്റ് ടീമില്‍ നിന്നും പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയെ പുറത്താക്കിക്കഴിഞ്ഞു.
പകരം യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ പുതുതായി ടീമിലെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന പരമ്പരകളിലും ഇന്ത്യയുടെ വൈറ്റ് ബോള്‍, റെഡ് ബോള്‍ ടീമുകളില്‍ അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം.

മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ യോഗ്യരായ ഓള്‍ ഫോര്‍മാറ്റ് പ്ലെയേഴ്‌സ് ഇന്ത്യക്കു അധികം പേരില്ല. നിലവില്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മൂന്നു പേരും ഇപ്പോള്‍ പരിക്കേറ്റ് പുറത്തുമാണ്.
ഭാവിയില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ മിടുക്കുളള കൂടുതല്‍ താരങ്ങളെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ഐപിഎല്ലിലൂടെ ഈ കഴിവുള്ള ചില താരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇന്ത്യന്‍ ഓള്‍ ഫോര്‍മാറ്റ് ബാറ്റര്‍മാരായി മാറാന്‍ ശേഷിയുള്ള ഐപിഎല്ലിന്റെ കണ്ടെത്തലായ മൂന്നു പേര്‍ ആരൊക്കെയാണെന്നു നോക്കാം.
ഫിനിഷറുടെ റോളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തിളങ്ങിയ റിങ്കു സിങാണ് ഇവരില്‍ ആദ്യത്തെ താരം. 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത റിങ്കു അസാധ്യമെന്നു തോന്നിച്ച ചില മല്‍സരങ്ങളില്‍ കെകെആറിനെ ജയിപ്പിക്കുകയും ചെയ്തിരുന്നു. ടി20യില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളെന്ന നിലയിലേക്കു അതിവേഗം വളരുകയാണ് റിങ്കു.
ടി20യില്‍ മാത്രമല്ല ഉത്തര്‍ പ്രദേശിനായി മറ്റു രണ്ടു ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 59.8ഉം ലിസ്റ്റ് എയില്‍ 53ഉം ശരാശരി റിങ്കുവിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ എട്ടു സെഞ്ച്വറികളും 35 ഫിഫ്റ്റികളും താരം നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ റിങ്കുവിനു സാധിക്കുകയും ചെയ്യും.
ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ ബാറ്റര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോല മികച്ച പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 625 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും ജയ്‌സ്വാളിനെ തേടിയെത്തുകയും ചെയ്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി 15 മല്‍സരങ്ങളില്‍ മാത്രമേ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. ഇവയില്‍ 80.21 ശരാശരിയില്‍ 1845 റണ്‍സ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 11 ഫിഫ്റ്റി പ്ലസ് സ്‌കോറുകളില്‍ ഒമ്പതും സെഞ്ച്വറിയിലെത്തിക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.
ലിസ്റ്റ് എ ക്രിക്കറ്റിലും ജയ്‌സ്വാള്‍ മോശമല്ല. 32 ഇന്നിങ്‌സുകളില്‍ നിന്നും 53.96 ശരാശരിയിാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളത്. അഞ്ചു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ഇതിനകം ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടക്കം നേടിയ ഗില്‍ ഇതിനകം തന്റെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 51.68ഉം ലിസ്റ്റ് എയില്‍ 52.57ഫം ടി20യില്‍ 37.82ഉം ശരാശരി അദ്ദേഹത്തിനുണ്ട്.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ ഗില്ലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ടെസ്റ്റിലാണ് താരത്തിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്താനുള്ളത്. അതിനു സാധിച്ചാല്‍ വലിയ ഇന്നിങ്‌സുകള്‍ ഭാവിയില്‍ അദ്ദേഹത്തില്‍ നിന്നും നമുക്കു ഉറപ്പായും പ്രതീക്ഷിക്കാം.