Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2024 സഞ്ജുവിന്റെ ഭാഗ്യ വര്‍ഷം! നേടിയെടുത്തത് ചരിത്ര റെക്കോഡുകള്‍; എന്തൊക്കെയെന്ന് അറിയാം

2024 വിടപറയാന്‍ പോവുകയാണ്. ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും മനോഹര നിമിഷങ്ങള്‍ നല്‍കിയാണ് ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നേറുന്നത്. ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയത് ആരാധകര്‍ക്ക് മറക്കാനാവാത്ത നേട്ടമാണ്. എന്നാല്‍ ന്യൂസീലന്‍ഡിനോട് നാട്ടില്‍ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് നേരിട്ടത് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. രാഹുല്‍ ദ്രാവിഡ് പടിയിറങ്ങി പകരം ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കുമെത്തി.

രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 മതിയാക്കിയപ്പോള്‍ പുതിയ ടി20 നായകനായി സൂര്യകുമാര്‍ യാദവുമെത്തി. ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ടി20യില്‍ ഈ വര്‍ഷം നേടിയെടുക്കാന്‍ ടീമിനായിട്ടുണ്ട്. പല വമ്പന്‍ നേട്ടങ്ങളും ഈ വര്‍ഷം ഇന്ത്യ നേടിയെടുത്തപ്പോള്‍ ചില താരങ്ങളെ സംബന്ധിച്ചും ഇത് സുവര്‍ണ്ണ വര്‍ഷമായിരുന്നു. ഇത്തരത്തിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി താരം ഏറ്റവും കൂടുതല്‍ കൈയടി നേടിയ വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്. ഈ വര്‍ഷത്തെ സഞ്ജുവിന്റെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടി20 സെഞ്ച്വറിയില്‍ റെക്കോഡ്

ഈ വര്‍ഷം മൂന്ന് സെഞ്ച്വറികളാണ് ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍ നേടിയത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറികളും നേടി. ഇതോടെ മൂന്ന് സെഞ്ച്വറികളാണ് ഈ വര്‍ഷം ടി20യില്‍ സഞ്ജു നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ ടി20യില്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡിലേക്കാണ് സഞ്ജു പേര് ചേര്‍ത്തത്. ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ സഞ്ജുവിന് ഓപ്പണര്‍ റോള്‍ നല്‍കി. ഇത് മുതലാക്കിയാണ് സഞ്ജു ചരിത്ര നേട്ടത്തിലേക്കെത്തിയത്.

മറ്റൊരു ഇന്ത്യന്‍ കീപ്പര്‍ക്കുമില്ലാത്ത റെക്കോഡ്

ഇന്ത്യയുടെ ടി20 ക്രിക്കറ്റിന്റെ ചരിത്രം നോക്കുമ്പോള്‍ നിരവധി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ വിക്കറ്റ് കീപ്പര്‍മാരെ കാണാനാവും. എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് തുടങ്ങിയ പലരും ഇന്ത്യക്കായി ടി20യില്‍ ശോഭിച്ച വിക്കറ്റ് കീപ്പര്‍മാരാണ്. എന്നാല്‍ ഇന്ത്യക്കായി ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സഞ്ജുവിന്റെ പേരിലാണ്. ധോണിക്ക് പോലും സാധിക്കാതെ നേട്ടമാണ് മലയാളി താരം സ്വന്തമാക്കിയത്.

sanju samson

തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറി

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിലും സഞ്ജു സെഞ്ച്വറി നേടി. ടി20യില്‍ തുടര്‍ച്ചായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കായി ടി20യില്‍ മിന്നിച്ച പല വെടിക്കെട്ട് താരങ്ങളുമുണ്ട്. സെഞ്ച്വറി നേടിയവരും നിരവധിയാണ്.

എന്നാല്‍ തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടുകയെന്നത് ആദ്യം സാധിച്ചത് സഞ്ജുവിനാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ സഞ്ജുവിനൊപ്പം തിലക് വര്‍മയും ഈ റെക്കോഡിലേക്കെത്തിയിരുന്നു. എന്തായാലും അഭിമാന നേട്ടങ്ങളാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. ഇതൊന്നും പെട്ടെന്ന് ആര്‍ക്കും തകര്‍ക്കാനാവാത്തതുമാണ്.

Story first published: Monday, December 9, 2024, 17:16 [IST]
Other articles published on Dec 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+