For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്ക് 7ാം നമ്പര്‍, കോലിയുടെ നമ്പര്‍ 18! ജേഴ്‌സി നമ്പറുകള്‍ക്ക് പിന്നിലെ രഹസ്യങ്ങളിതാ

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ ജേഴ്‌സി നമ്പറിനും വലിയ ആരാധകരാണുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന 10ാം നമ്പര്‍ ജേഴ്‌സിക്ക് സച്ചിനോളം തന്നെ ആരാധകരുണ്ടെന്ന് പറയാം. സച്ചിന്‍ വിരമിച്ച ശേഷം 10ാം നമ്പര്‍ ജഴ്‌സി ഇന്ത്യ പിന്‍വലിച്ചിരുന്നു. താരങ്ങളെ സംബന്ധിച്ച് ജേഴ്‌സി നമ്പര്‍ കേവലമൊരു നമ്പറല്ല. അത് ചിലപ്പോള്‍ വൈകാരികമായതോ, വിശ്വാസവുമായി ബന്ധപ്പെട്ടതോ ആയിരിക്കും. ഭാഗ്യ നമ്പറിനെ ജഴ്‌സി നമ്പറായി ഉപയോഗിക്കുന്നവരുണ്ട്.

ചിലര്‍ പ്രധാനപ്പെട്ട ഓര്‍മ ദിവസത്തെ ജേഴ്‌സി നമ്പറായി ഉപയോഗിക്കും. എല്ലാ താരങ്ങള്‍ക്കും തങ്ങളുടെ ജേഴ്‌സി നമ്പറിനെക്കുറിച്ച് ചില കഥകള്‍ പറയാനുണ്ടാവുമെന്നുറപ്പ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രശസ്തരായ താരങ്ങളെക്കുറിച്ചും അവരുടെ ജേഴ്‌സി നമ്പറിന് പിന്നിലെ കഥകളെക്കുറിച്ചുമറിയാം. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ വിരാട് കോലിയുടെ ജേഴ്‌സി നമ്പര്‍ 18ആണ്. അണ്ടര്‍ 19 ക്യാപ്റ്റനായിരിക്കെ മുതല്‍ ഇതേ ജേഴ്‌സി നമ്പറിലാണ് കോലി കളിക്കുന്നത്.

18 എന്നത് കോലിയെ സംബന്ധിച്ചത് വൈകാരികമായ നമ്പറാണ്. കോലിക്ക് 18 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്. ഇതിന്റെ ഓര്‍മയെന്ന നിലയിലാണ് അദ്ദേഹം 18ാം നമ്പര്‍ ജേഴ്‌സി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ മുന്‍ നായകനും മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ഇതിഹാസവുമായ ധോണിയുടെ ജേഴ്‌സി നമ്പര്‍ ഏഴാണ്. ധോണിയുടെ ഏഴാം നമ്പറിന് വലിയ ആരാധകരാണുള്ളത്. ധോണി 7 എന്ന പേരില്‍ പല ബ്രാന്റുകളും ആരംഭിച്ചിട്ടുണ്ട്.

ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിക്ക് പിന്നിലും ഒരു കഥയുണ്ട്. ഡേവിഡ് ബെക്കാമിന്റെ കടുത്ത ആരാധകനായിരുന്നു ധോണി. അദ്ദേഹം ധരിച്ചിരുന്ന ഏഴാം നമ്പറിനോട് വലിയ ആരാധന ധോണിക്കുണ്ടായിരുന്നു. കൂടാതെ ജോത്സ്യന്റെ നിര്‍ദേശ പ്രകാരം ഏഴാം നമ്പര്‍ ധോണിയുടെ ഭാഗ്യ നമ്പറാണ്. അതുകൊണ്ടാണ് അദ്ദേഹം ഏഴാം നമ്പര്‍ ജേഴ്‌സി ഉപയോഗിക്കാന്‍ തുടങ്ങിയത്.

virat kohli, ms dhoni

ഇന്ത്യയുടെ നിലവിലെ നായകനും ആരാധകരുടെ സ്വന്തം ഹിറ്റ്മാനുമായ രോഹിത് ശര്‍മയുടെ ജേഴ്‌സി നമ്പര്‍ 45 ആണ്. ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ 9ാം നമ്പറാണ് രോഹിത്തിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒറ്റ അക്ക നമ്പറുള്ള ജേഴ്‌സി ഉപയോഗിക്കില്ലെന്ന നിലപാടെടുത്ത രോഹിത് 45ാം നമ്പര്‍ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ ഏഴാം നമ്പര്‍ പോലെയും വിരാട് കോലിയുടെ 18ാം നമ്പര്‍ പോലെയും രോഹിത്തിന്റെ 45ാം നമ്പറിന് വലിയ ആരാധകരില്ല.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വലിയ ആരാധക പിന്തുണയാണുള്ളത്. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ധവാനെ ഗബ്ബാര്‍ എന്ന വിശേഷണത്തോടെയാണ് ആരാധകര്‍ വാഴ്ത്തിയത്. ഇന്ത്യക്കായി 25ാം നമ്പര്‍ ജേഴ്‌സിയിലാണ് ധവാന്‍ കസറിയത്. 25ാം നമ്പര്‍ ധവാന്റെ ഭാഗ്യ നമ്പറാണ്. ധവാന്റെ മകളുടെ ജന്മദിനം 25നാണ്. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് അദ്ദേഹം 25ാം നമ്പര്‍ ജേഴ്‌സി തിരഞ്ഞെടുത്തത്. ധവാന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനൊപ്പവും 25 ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറും അടുത്ത നായകനുമായ ഹര്‍ദിക് പാണ്ഡ്യയുടെ ജേഴ്‌സി നമ്പര്‍ 33 ആണ്. ആദ്യ സമയത്ത് 228 ആയിരുന്നു ഹര്‍ദിക്കിന്റെ ഭാഗ്യ നമ്പര്‍. എന്നാല്‍ ജേഴ്‌സി നമ്പര്‍ വലുതാണെന്ന കാരണത്താല്‍ 33ാം നമ്പര്‍ അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു. വിജയ് മര്‍ച്ചന്റ് അണ്ടര്‍ 16 ബറോഡ ടീമിനായി 228 റണ്‍സടിക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായാണ് അദ്ദേഹം 228ാം നമ്പര്‍ ജേഴ്‌സി ഉപയോഗിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ജേഴ്‌സി നമ്പര്‍ 8 ആണ്. 12 ആണ് ജഡേജയുടെ ഭാഗ്യ നമ്പര്‍. എന്നാല്‍ യുവരാജ് സിങ് ഈ നമ്പര്‍ ഉപയോഗിക്കുന്നതിനാല്‍ എട്ടാം നമ്പര്‍ ജഡേജ തിരഞ്ഞെടുക്കുകയായിരുന്നു. ജഡേജയുടെ ഏകദിന അരങ്ങേറ്റം എട്ടാം തീയ്യതിയായിരുന്നു. ഇതും എട്ടാം നമ്പര്‍ തിരഞ്ഞെടുക്കാന്‍ കാരണമായി.

Story first published: Wednesday, July 26, 2023, 14:48 [IST]
Other articles published on Jul 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+