Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നും രണ്ടുമല്ല, പ്രണയിച്ച് പറ്റിച്ചത് നിരവധി പേരെ; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്

ക്രിക്കറ്റ് താരങ്ങളുടെ കരിയറിനോടൊപ്പം അവരുടെ സ്വകാര്യ വിവരങ്ങളും ആരാധകര്‍ക്കിടയില്‍ എക്കാലത്തും ചര്‍ച്ചാ വിഷമാണ്. ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും വിവാഹവും വാഹന പ്രേമവും ആഡംഭര ജീവിതവുമെല്ലാം എപ്പോഴും ആരാധകര്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഗോസിപ്പ് കോളങ്ങളില്‍ പേര് ചേര്‍ക്കാത്ത ക്രിക്കറ്റ് താരങ്ങള്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. എന്നാല്‍ ഒന്നിലധികം പ്രണയങ്ങളുടേ പേരില്‍ ഗോസിപ്പ് കോളത്തിലെത്തിയ ചില താരങ്ങളുണ്ട്.

ഇത്തരത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം വിരാട് കോലിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്‍ഗാമിയെന്ന വിശേഷണം നേടി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായി മാറിയ കോലി ക്രിക്കറ്റിലെ ഗ്ലാമര്‍ താരം കൂടിയാണ്. അതുകൊണ്ടുതന്നെ കരിയറിന്റെ വളര്‍ച്ച പോലെ തന്നെ കോലിക്ക് നിരവധി കാമുകിമാരുമുണ്ടായിരുന്നു. വിദേശ മോഡല്‍ മുതല്‍ സിനിമാ നടിമാര്‍വരെ കോലിയുമായി പ്രണയത്തിലായിരുന്നു.

പ്രശസ്ത സിനിമാ താരം തമന്നയുമായി കോലി പ്രണയത്തിലായിരുന്നു. പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ ബന്ധം പ്രണയമായി മാറിയെങ്കിലും കോലി പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. സൗത്ത് സിനിമാ നടിമാരിലൊരാളായ സാക്ഷി അഗര്‍വാളിനേയും കോലി ഡേറ്റ് ചെയ്തെങ്കിലും വിവാഹത്തിലേക്ക് ഇതും നീണ്ടില്ല. ആര്‍സിബിയിലെ തുടക്കകാലത്ത് സിനിമാ താരം സഞ്ജന ഗല്‍റാണിയുമായും കോലി പ്രണയത്തിലായിരുന്നു.

മോഡലായ സരാജ് ജാനി ഡിയാസും ഇസബെല്ല ലെയ്ത്തിയും കോലിയുടെ മുന്‍ കാമുകിമാരായിരുന്നു. ഒടുവില്‍ ബോളിവുഡ് സുന്ദരി അനുഷ്‌കയെയാണ് കോലി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയും പ്രണയത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലായിരുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള ധോണി ബോളിവുഡ് സൂപ്പര്‍ നായിക ദീപികാ പദുക്കോണുമായി പ്രണയത്തിലായിരുന്നു.

yuvraj singh

അന്ന് ദീപിക സൂപ്പര്‍താരമായി വളര്‍ന്നിരുന്നില്ല. പിന്നീട് ഈ പ്രണയബന്ധത്തില്‍ നിന്ന് ദീപിക പിന്മാറി. പ്രിയങ്ക ജായാണ് മറ്റൊരാള്‍. ധോണിയുടെ ആദ്യ പ്രണയമായിരുന്നു ഇത്. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയില്‍ ഈ പ്രണയത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകയായ പ്രീതി സിമോസുമായും ധോണിയും പ്രണയത്തിലായിരുന്നു. ഐപിഎല്ലിന്റെ സമയത്ത് നടി ലക്ഷ്മി റായിയുമായും ധോണി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഈ പ്രണയ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചാണ് ധോണി സാക്ഷിയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇവര്‍ക്ക് ഒരു മകളുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരമായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വനിതാ ആരാധകരും യുവിക്കുണ്ടായിരുന്നു. യുവരാജിന്റെ ഡേറ്റിങ് ചരിത്രത്തില്‍ നിരവധി ഗ്ലാമര്‍ താരങ്ങളുണ്ടായിരുന്നു. കൂടുതലും സിനിമാ മേഖലയില്‍ നിന്നുള്ളവരായിരുന്നു.

മോഡലായ കിം ശര്‍മ, ബോളിവുഡ് നായിക ദീപിക പദുക്കോണ്‍, റിയ സെന്‍, പ്രീതി സിന്ദ, മനീഷ ലാംബ, നേഹ ദുപിയ, അനുഷ് ദണ്ഡേക്കര്‍ എന്നിവരെല്ലാം യുവരാജിന്റെ കാമുകിമായിരുന്നു. എന്നാല്‍ അര്‍ബുദം ബാധിച്ചതോടെ യുവരാജിന്റെ ജീവിതവും കരിയറും മാറി മറിഞ്ഞു. പിന്നീട് ഹെസല്‍ കീച്ചിനെയാണ് യുവരാജ് വിവാഹം ചെയ്തത്. ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും നിരവധി പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. മോഡലായ സോഫിയ ഹയാത്തും രോഹിത്തും തമ്മിലുള്ള പ്രണയ റിപ്പോര്‍ട്ടുകള്‍ ഗോസിക്ക് കോളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഈ പ്രണയം ഏറെക്കാലം തുടര്‍ന്നെങ്കിലും വിവാഹത്തിലേക്കെത്തിയില്ല. റിധികയെയാണ് രോഹിത് വിവാഹം കഴിച്ചത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും നിരവധി പ്രണയ ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളത്തിലെത്തിയ താരമാണ്. ഇതില്‍ ഇഷ ഗുപ്തയാണ് പ്രധാനി. ഒടുവില്‍ സെര്‍ബിയന്‍ ഡാന്‍സര്‍ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹാര്‍ദിക് വിവാഹം ചെയ്തത്. ഈ ബന്ധം ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്.

Story first published: Saturday, August 31, 2024, 19:01 [IST]
Other articles published on Aug 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+