ദാരിദ്ര്യത്തിനോട് പടവെട്ടി അന്താരാഷ്ട്ര താരമായി മാറിയ ക്രിക്കറ്റ് താരങ്ങളെ ചരിത്രത്തില്‍ നിരവധി കാണാനാവും. എന്നാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചവരെ നോക്കുമ്പോള്‍ ഈ പട്ടികയുടെ വലുപ്പം കുറയും. പലരും വലിയ പ്രതീക്ഷ നല്‍കി ക്രിക്കറ്റിലേക്ക് എത്തിയവരാണെങ്കിലും ഇവരില്‍ പലര്‍ക്കും പല കാരണങ്ങള്‍ സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധിച്ചില്ല. എന്നാല്‍ ചിലരെങ്കിലും ജീവിതത്തോടും കരിയറിനോടും പടവെട്ടി സൂപ്പര്‍ താരങ്ങളായി മാറിയിട്ടുമുണ്ട്.
ഇത്തരത്തിലുള്ള താരങ്ങളിലൊരാളാണ് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ അടുത്ത നായകനായി ഇതിനോടകം സീറ്റുറപ്പിച്ച ഹര്‍ദിക് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച ഹര്‍ദിക് അവസാന സീസണില്‍ ടീമിനെ ഫൈനലിലുമെത്തിച്ചു.

വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് ഹര്‍ദിക്കിന്റെയും ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യയുടേയും വളര്‍ച്ച. ചെറിയൊരു കാര്‍ ബിസിനസുകാരനായിരുന്നു ഹര്‍ദിക്കിന്റെ അച്ഛന്‍. എന്നാല്‍ ഈ ബിസിനസ് പൊളിഞ്ഞതോടെ അദ്ദേഹം വഡോദരയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. ചെറുപ്പം മുതല്‍ ഹര്‍ദിക്കും ക്രുണാലും ക്രിക്കറ്റില്‍ താല്‍പര്യം കാട്ടിയിരുന്നു. നാട്ടിലെ പ്രാദേശിക ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഇവര്‍ക്കായിരുന്നു.
എന്നാല്‍ നല്ല പരിശീലനം നല്‍കാനുള്ള സാമ്പത്തിക ശേഷി ഹര്‍ദിക്കിന്റെ പിതാവിനില്ലായിരുന്നു. പല ദിവസവും അരവയറിലായിരുന്നു ഇവര്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. അന്ന് ഭക്ഷണത്തിനുള്ള ചിലവ് വീട്ടുകാരോട് ചോദിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 5 രൂപയുടെ ന്യൂഡല്‍സായിരുന്നു ഇരുവരുടേയും ഭക്ഷണം. പിതാവിന്റെ സാമ്പത്തിക പ്രയാസം കാരണം സഹായിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ഹര്‍ദിക് പാണ്ഡ്യ ജോലി നോക്കി. ഇതോടൊപ്പം നാട്ടിലെ പ്രാദേശിക ലീഗുകളില്‍ 400-500 രൂപക്ക് ഇവര്‍ കളിക്കാറുണ്ടായിരുന്നു.
ഇതിലൂടെ കിട്ടുന്ന ചെറിയ തുകയായിരുന്നു ക്രിക്കറ്റ് പരിശീലനത്തിന് സഹായിച്ചിരുന്നത്. പട്ടിണിയിലും ക്രിക്കറ്റിനോടുള്ള സ്‌നേഹം ഇവര്‍ മുറുകെ പിടിച്ചു. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമെന്നോളമാണ് ഹര്‍ദിക്കിന് ഐപിഎല്ലിലേക്കുള്ള വിളിയെത്തുന്നത്. മുംബൈ ഇന്ത്യന്‍സ് 10 ലക്ഷം രൂപയ്ക്കാണ് ഹര്‍ദിക്കിനെ സ്വന്തമാക്കിയത്. അന്ന് ഹര്‍ദിക്കിനെ സംബന്ധിച്ച് ഇത് സ്വപ്‌നം കാണാനാവാത്ത തുകയായിരുന്നു. പിന്നീട് ക്രുണാല്‍ പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സിലേക്കെത്തി.
ഇതോടെ ഇരുവരുടേയും തലവര മാറി. മുംബൈ ഇന്ത്യന്‍സിനൊപ്പം അതിവേഗത്തില്‍ വളര്‍ന്ന രണ്ടുപേരും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ക്രുണാലിന് ഇന്ത്യന്‍ ടീമില്‍ സജീവമാകാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായി ഹര്‍ദിക് പാണ്ഡ്യ തുടരുന്നു. അന്ന് 5 രൂപയുടെ ന്യൂഡല്‍സ് തിന്ന് വിശപ്പകറ്റിയിരുന്ന ഹര്‍ദിക്കിനും ക്രുണാലിനും ഇന്ന് 100 കോടിക്ക് മുകളില്‍ ആസ്തിയുണ്ട്.
2023ലെ കണക്കുകള്‍ പ്രകാരം ഹര്‍ദിക് പാണ്ഡ്യയുടെ മാത്രം ആസ്തി 91 കോടിയാണ്. മാസം 1.2 കോടിയാണ് ഹര്‍ദിക്കിന് പ്രതിഫലമായി ലഭിക്കുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ഹര്‍ദിക്കിന് ലഭിക്കുന്നത് 15 കോടി രൂപയാണ്. 8.25 കോടിയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ ക്രുണാല്‍ പാണ്ഡ്യക്ക് ലഭിക്കുന്നത്. അത്യാഡംഭര ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്. കോടികളുടെ വാഹനങ്ങള്‍ ഇവരുടെ ഗ്യാരേജിലുണ്ട്.
ഹര്‍ദിക് പാണ്ഡ്യ ഉപയോഗിക്കുന്ന വാച്ചുകളുടെ വില ലക്ഷങ്ങളാണ്. 25 കോടിയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ്. ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് അധികം വൈകാതെ തന്നെ ഹര്‍ദിക്കെത്തും. ഇതോടെ ഹര്‍ദിക്കിന്റെ ആസ്തി 100 കോടി പിന്നിടും. വിരമിക്കുമ്പോഴേക്കും 300 കോടിക്ക് മുകളിലെങ്കിലും ആസ്തിയുള്ളവനായി ഹര്‍ദിക് മാറിയേക്കും.