ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. നടന്നുകയറിയ വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച ക്രിക്കറ്റ് താരമാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്ലാസിക് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയിലാണ് കോലി തിളങ്ങിയിരുന്നത്. ഇപ്പോള്‍ ടെസ്റ്റിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരി കോലിക്കുണ്ട്.
കളിച്ച മിക്ക മൈതാനങ്ങളിലും മികച്ച റെക്കോഡ് സൃഷ്ടിക്കാന്‍ കോലിക്കായിട്ടുണ്ട്. അതുകൊണ്ടാണ് ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമായി കോലി മാറുന്നതും. പ്രകടനത്തോടൊപ്പം സ്വഭാവത്തിന്റെ കാര്യത്തിലും കോലി വ്യത്യസ്തനാണ്. ആരോടും കീഴപ്പെടാന്‍ ആഗ്രഹിക്കാത്ത താരമാണ് കോലി. അതുകൊണ്ടുതന്നെ സ്ലെഡ്ജിങ്ങിനെല്ലാം അതേ നാണയത്തില്‍ മറുപടി പറയാന്‍ കോലിക്ക് യാതൊരു മടിയുമില്ല.
കോലിയുമായി പല താരങ്ങളും പല തവണ ഉടക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളോട് പോലും കോലി ഉടക്കിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. എന്നാല്‍ കോലിയുമായി കളത്തില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ശേഷം കരിയറില്‍ തിരിച്ചടി നേരിട്ട ചില വിദേശ താരങ്ങളുണ്ട്. ഇത്തരത്തിലുള്ള മൂന്ന് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ടിം പെയ്‌നാണ്. ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് നായകനും വിക്കറ്റ് കീപ്പറുമാണ് ടിം പെയ്ന്‍. 2018ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് കോലിയും പെയ്‌നും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് പേരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. കോലിയുമായി പെയ്ന്‍ ഉടക്കിയ ശേഷം പെയ്‌ന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നുവെന്നതാണ് കൗതുകം. 2021ല്‍ നായകസ്ഥാനം പെയ്‌ന് ഒഴിയേണ്ടി വന്നു.

പ്രകടനം മോശമായതോടൊപ്പം വിവാദങ്ങളും പെയ്‌നെ വേട്ടയാടി. യാദൃശ്ചികമാണെങ്കിലും കോലിയുമായി ഉടക്കിയ ശേഷം പെയ്‌ന് കഷ്ടകാലമായിരുന്നുവെന്ന് പറയാം. രണ്ടാമത്തെ താരം ഓസ്‌ട്രേലിയയുടെ പേസ് ഓള്‍റൗണ്ടറായിരുന്ന ജെയിംസ് ഫോക്‌നറാണ്. ഇടം കൈയന്‍ പേസുകൊണ്ടും മധ്യനിരയിലെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും ഫോക്‌നര്‍ എല്ലാവരുടേയും ശ്രദ്ധ നേടി. ഇന്ത്യക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയടക്കം നേടി ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ഫോക്‌നര്‍ക്കായിട്ടുണ്ട്.
തന്ത്രശാലിയായ ബൗളര്‍മാരിലൊരാളാണ് ഫോക്‌നറെന്ന് നിസംശയം പറയാം. എന്നാല്‍ 2016ലെ പരമ്പരക്കിടെ ഫോക്‌നറും കോലിയും തമ്മില്‍ ഉടക്കിയിരുന്നു. കോലിയുമായി ഫോക്‌നര്‍ വാക്കേറ്റമുണ്ടായി. കോലിയുമായുണ്ടായ ഈ ഉടക്കിന് ശേഷം ഫോക്‌നര്‍ക്ക് കരിയറില്‍ തകര്‍ച്ച നേരിട്ടു. മോശം ഫോം വേട്ടയാടുകയും ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മാത്രമായി ഫോക്‌നര്‍ ഒതുക്കപ്പെട്ടു.
കോലിയുമായുള്ള വാക്കേറ്റത്തിന് ശേഷമാണ് ഫോക്‌നറുടെ കരിയര്‍ പിന്നോട്ട് പോയതെന്നതാണ് കൗതുകകരമായ കാര്യം. ഇതും യാദൃശ്ചികമാണെങ്കിലും കോലിയുമായുള്ള ഉടക്ക് ഫോക്‌നറുടെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. മൂന്നാമത്തെ താരം നവീന്‍ ഉല്‍ ഹഖാണ്. അഫ്ഗാനിസ്ഥാന്റെ യുവ പേസര്‍മാരിലൊരാളാണ് നവീന്‍. അഫ്ഗാന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്ന നവീന്‍ ടി20 ഫോര്‍മാറ്റിലാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. അവസാന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു നവീന്‍.
ഒരു മത്സരത്തിനിടെ കോലിയുമായി നവീന്‍ ഉടക്കുന്ന സാഹചര്യമുണ്ടായി. ഇത് വലിയ വിവാദമാവുകയും ചെയ്തതാണ്. ഇതിന് ശേഷം നവീന്റെ കരിയറില്‍ വലിയ തകര്‍ച്ചയുണ്ടായി എന്നതാണ് വസ്തുത. ഇപ്പോള്‍ അഫ്ഗാന്‍ ടീമിന് പുറത്താണ് നവീനുള്ളത്. ഏഷ്യാ കപ്പിനുള്ള അഫ്ഗാന്‍ ടീമില്‍ നവീന് ഇടമില്ല. ഇനിയും തിരിച്ചുവരവ് സാധ്യമായേക്കുമെങ്കിലും നിലവില്‍ അഫ്ഗാന്‍ ടീമിന് പുറത്താണ് നവീനുള്ളത്. കോലിയുമായുള്ള ഉടക്കിന് ശേഷമാണ് നവീന് ഇത്തരത്തില്‍ തിരിച്ചടി നേരിട്ടതെന്നതാണ് കൗതുക കാരമായ കാര്യം.