ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തി സജീവമാവുകയാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തോടെ ടി20 ലോകകപ്പിലേക്കുള്ള വഴിയും തുറന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ദുബെക്ക് സ്ഥാനം ലഭിക്കാനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്. 2019ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ദുബെ പിന്നീട് ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദുബെക്ക് സാധിച്ചിരിക്കുകയാണ്.
ഉയര്‍ന്ന കായിക ക്ഷമതയുള്ള ദുബെയുടെ കരിയര്‍ പോലെ തന്നെ ജീവിതവും ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ പ്രണയവും വിവാഹവുമെല്ലാം വലിയ വിവാദമായിരുന്നു. നീണ്ട വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ദുബെ വിവാഹം കഴിച്ചത്. വലിയ എതിര്‍പ്പ് ദുബെയുടെ പ്രണയത്തിലുണ്ടായിരുന്നു. കാരണം ദുബെ പ്രണയിച്ച് മുസ്ലിം മത വിശ്വാസിയായ അന്‍ജും ഖാനെയായിരുന്നു. ഹിന്ദു മതസ്ഥനായ ദുബെയുമായ അന്‍ജും പ്രണയത്തിലായത് കുടുംബത്തിന് ഇഷ്ടമല്ലായിരുന്നു.
എന്നാല്‍ ഒടുവില്‍ രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. തങ്ങളുടെ പ്രണയത്തില്‍ ഇരുവരും ഉറച്ചുനിന്നതോടെ കുടുംബം വിട്ടുവീഴ്ചക്ക് തയ്യാറാവുകയായിരുന്നു. ഹിന്ദു മതാചാരപ്രകാരവും മുസ്ലിം മതാചാരപ്രകാരവും വിവാഹം നടന്നു. അത്യാഡംഭര പൂര്‍വ്വമായാണ് വിവാഹം നടന്നത്. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന പ്രണയമായിരുന്നു ഇരുവരുടേതും. മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദുബെയ്‌ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
രണ്ട് പേരേയും അപമാനിച്ചും പരിഹസിച്ചുമുള്ള പല പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് പ്രണയവുമായി മുന്നോട്ട് പോകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കുടുംബാംഗങ്ങള്‍ നല്‍കിയ വലിയ പിന്തുണയാണ് കരുത്തായതെന്നാണ് ദുബെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പരമ്പരാഗത കുടുംബത്തിലെ അംഗമാണ് അന്‍ജും ഖാന്‍.

എന്നാല്‍ തന്റേതായ വ്യക്തിത്വം സൃഷ്ടിക്കാന്‍ അന്‍ജും ഖാന് സാധിച്ചിരുന്നു. മോഡലും അഭിനേത്രിയുമായ അന്‍ജും ഖാന്‍ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സീരിയലികളിലും മുസ്ലിം ആല്‍ബങ്ങളിലും അന്‍ജും അഭിനയിച്ചിരുന്നു. ഇതിലൂടെയാണ് ദുബെ അന്‍ജും ഖാനെ ശ്രദ്ധിക്കുന്നത്. ആദ്യം താല്‍പര്യം അറിയിച്ചത് ദുബെയായിരുന്നു. പിന്നീട് അന്‍ജും ഖാനും സമ്മതം മൂളുകയായിരുന്നു. ഇരുവരുടേയും പ്രണയം പരസ്യമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ അധികമാര്‍ക്കും ഇവരുടെ ഈ ബന്ധം അറിയില്ലായിരുന്നു. വിവാഹത്തോടടുത്തപ്പോഴാണ് ഇവരുടെ ബന്ധം എല്ലാവരും അറിയുന്നത്. 2022 ഫെബ്രുവരിയില്‍ ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. തങ്ങളുടെ യാത്രകളുടെ വിശേഷങ്ങളും ജീവിതത്തിലെ മനോഹര നിമിഷങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാനും ദുബെയും അന്‍ജും ഖാനും സമയം കണ്ടെത്താറുണ്ട്. വലിയ സൗഹൃദം ഇവര്‍ക്കിടയിലുണ്ടെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാവും.
ശിവം ദുബെയെ അടുത്ത യുവരാജ് സിങ്ങായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രകടനം മോശമായതോടെ ദുബെ പതിയെ ടീമില്‍ നിന്ന് തഴയപ്പെട്ടു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമെത്തിയതോടെയാണ് ദുബെയുടെ കരിയര്‍ മാറിയത്. ഐപിഎല്ലില്‍ ആര്‍സിബിക്കായും രാജസ്ഥാന്‍ റോയല്‍സിനായുമെല്ലാം ദുബെ കളിച്ചിട്ടുണ്ടെങ്കിലും സിഎസ്‌കെയിലേക്കെത്തിയതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ ദുബെക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.
എന്നാല്‍ വരുന്ന ഐപിഎല്‍ ദുബെയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. നിര്‍ണ്ണായക പ്രകടനത്തോടെ കൈയടി നേടാന്‍ സാധിച്ചാല്‍ ദുബെക്ക് ടി20 ലോകകപ്പിലും ഇടം നേടാന്‍ സാധിച്ചേക്കും. തിലക് വര്‍മ, ശിവം ദുബെ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത. ഇത് തീരുമാനിക്കുന്നതില്‍ അടുത്ത ഐപിഎല്‍ സീസണ്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. എന്തായാലും ദുബെയുടെ ജീവിതവും കരിയറും പ്രണയവുമെല്ലാം ട്വിസ്റ്റുകളാല്‍ സമ്പന്നമാണെന്ന് പറയാം.