For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് മുമ്പ് ഏഴ് പ്രണയം, എല്ലാം ബ്രേക്കപ്പായി! അനുഷ്‌ക ശര്‍മയുടെ മുന്‍ കാമുകന്മാരെ അറിയാം

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക ക്രിക്കറ്റുകണ്ട ഏറ്റവും മികച്ച ക്ലാസിക് ബാറ്റ്‌സ്മാനെന്ന് കോലിയെ വിശേഷിപ്പിക്കാം. പ്രകടന മികവില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ആസ്തിയുടെ കാര്യത്തിലും കോലി എല്ലാവരെക്കാളും ഒരുപടി മുകളിലാണ്. 1000 കോടിക്ക് മുകളിലാണ് നിലവിലെ കോലിയുടെ ആസ്തി. കോലിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മയും ആരാധകര്‍ക്ക് സുപരിചിതയാണ്.

ബോളിവുഡിലെ സൂപ്പര്‍ നായികമാരിലൊരാളായിരുന്ന അനുഷ്‌ക ശര്‍മയെ പ്രണയിച്ചാണ് കോലി വിവാഹം ചെയ്തത്. ഇരുവരും ചേര്‍ന്ന് പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കെത്തിയത്. വിവാഹത്തിന് ശേഷം അനുഷ്‌ക അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും.

എന്നാല്‍ വിരാട് കോലിയായിരുന്നോ അനുഷ്‌കയുടെ ആദ്യ പ്രണയം?. അല്ലെന്നതാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിരാട് കോലിയുടെ ഭാര്യയാകുന്നതിന് മുമ്പ് ഏഴ് പ്രണയ ബന്ധങ്ങളുടെ പേരില്‍ അനുഷ്‌ക ഗോസിപ്പ് കോളങ്ങളില്‍ പേരു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ക്രിക്കറ്റ് താരവുമാണ്. ഇവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അനുഷ്‌കയുടെ ആദ്യ കാലത്തെ കാമുകനായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചത് ജൊഹാബ് യൂസുഫാണ്. പ്രശസ്ത മോഡലായ ജൊഹാബുമായി അനുഷ്‌ക ഡേറ്റിങ്ങിലായിരുന്നു. ഇരുവരേയും ഒന്നിച്ച് മുംബൈയില്‍ കണ്ടതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജൊഹാബിന് കരിയറില്‍ പ്രതീക്ഷിച്ച ഉയര്‍ച്ച ഉണ്ടാകാതെ വന്നതോടെ ഈ പ്രണയബന്ധത്തില്‍ നിന്ന് അനുഷ്‌ക പിന്മാറുകയായിരുന്നു. റബ് നേ ബനാദി ജോഡി എന്ന സിനിമയുടെ സമയത്തെല്ലാം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു.

anushka sharma,virat kohli

സൂപ്പര്‍ താരമായുള്ള അനുഷ്‌കയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇതോടെ ബോളിവുഡിലെ പല സൂപ്പര്‍ നായകന്മാരുമായി അനുഷ്‌ക പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുമെത്തി. അതില്‍ ഒന്നാമത്തെയാള്‍ പ്രശസ്ത ബോളിവുഡ് നായകന്മാരിലൊരാളായ രണ്‍വീര്‍ സിങ്ങാണ്. 2010ല്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 2011ലെ ഫിലിം അക്കാദമി അവാര്‍ഡിനിടെ ഇരുവരുടേയും പെരുമാറ്റങ്ങള്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഈ ബന്ധം അധികം നീണ്ടില്ല.

അനുഷ്‌കയുമായുള്ള ബന്ധത്തെക്കുറിച്ച് രണ്‍വീര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ അനുഷ്‌കയുമായി വേര്‍ പിരിഞ്ഞതിന് പിന്നാലെ ദീപികാ പദുക്കോണുമായി രണ്‍വീര്‍ പ്രണയത്തിലാവുകയും താരത്തെ വിവാഹം കഴിക്കുകയും ചെയ്തു. മറ്റൊരു ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂറുമായും അനുഷ്‌ക പ്രണയത്തിലായിരുന്നു. 'മേരേ ബ്രദര്‍ കി ദുല്‍ഹന്‍' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിലൂടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്.

2010ല്‍ പുറത്തിറങ്ങിയ ബദ്മാഷ് കമ്പനി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചതും പടം ഹിറ്റാവുകയും ചെയ്തതോടെ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡിലടക്കം ചര്‍ച്ചയായി. എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. വിരാട് കോലിക്ക് മുമ്പ് അനുഷ്‌ക ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നു. അത് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 2012ലാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ സജീവമാകുന്നത്. ഇരുവരും പരസ്യ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമെന്ന നിലയിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ റെയ്‌നക്കായിരുന്നു. എന്നാല്‍ ഈ പ്രണയ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ നായകനായ രണ്‍ബീര്‍ കപൂറുമായും അനുഷ്‌ക പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ വെച്ച് തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കെത്തിയത്. എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്ക് നീണ്ടില്ല. രണ്‍ബീര്‍ ആലിയാ ഭട്ടിനെയാണ് വിവാഹം ചെയ്തത്.

മറ്റൊരു ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായും അനുഷ്‌ക പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. 2016ലായിരുന്നു ഇത്. എന്നാല്‍ ഈ ബന്ധവും പൊളിഞ്ഞ ശേഷമാണ് കോലിയുമായി അനുഷ്‌ക പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

Story first published: Saturday, July 29, 2023, 9:32 [IST]
Other articles published on Jul 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+