രോഹിത്തിന്റെ ഈ റെക്കോഡുകള്‍ ആര് തകര്‍ക്കും? ആര്‍ക്കും സാധിച്ചേക്കില്ല! ഏതൊക്കെ?
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകനും സൂപ്പര്‍ ഓപ്പണറുമാണ് രോഹിത് ശര്‍മ. നായകനായും ഓപ്പണറായും ഇതിനോടകം നിരവധി റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത് ഇന്ത്യന്‍ ടീമിലെ അവസാന ടി20 ലോകകപ്പിലും മുത്തമിടീപ്പിച്ചു. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍ ബാറ്റ്സ്മാനാണ് രോഹിത്. പവര്‍പ്ലേയ്ക്കുള്ളില്‍ എതിരാളികളില്‍ നിന്ന് മത്സരം പിടിച്ചെടുക്കുന്ന മായാജാലക്കാരനാണ് രോഹിത്.
അനായാസം സിക്സര്‍ പറത്താനുള്ള കഴിവുകൊണ്ടാണ് അദ്ദേഹത്തെ ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്നത്. ഇതിനോടകം പല വമ്പന്‍ റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇതില്‍ പലതും തകര്‍ക്കാന്‍ പ്രയാസമുള്ളതാണ്. ഇത്തരത്തില്‍ രോഹിത്തിന്റെ പേരിലുള്ള തകര്‍ക്കാന്‍ സാധ്യത കുറവുള്ള അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് അറിയാം. ഒന്നാമത്തേത് മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡാണ്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളത്. ഇവരില്‍ ഒന്നിലധികം തവണ ഏകദിന ഇരട്ട സെഞ്ച്വറി നേടിയ ഏക താരം രോഹിത് മാത്രമാണ്. രണ്ട് തവണ ശ്രീലങ്കയ്ക്കെതിരേയും ഒരു തവണ ഓസ്ട്രേലിയക്കെതിരേയുമാണ് രോഹിത് ഏകദിന ഇരട്ട സെഞ്ച്വറി നേടിയത്. ഈ റെക്കോഡില്‍ രോഹിത്തിനെ മറികടക്കാന്‍ അത്ര എളുപ്പം ആര്‍ക്കും സാധിച്ചേക്കില്ല.
ഏകദിനത്തിലെ രോഹിത്തിന്റെ പേരിലുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും തകര്‍ക്കാന്‍ പ്രയാസമാണ്. ശ്രീലങ്കയ്ക്കെതിരേ 264 റണ്‍സാണ് രോഹിത് ഒറ്റക്ക് അടിച്ചത്. ടെസ്റ്റില്‍ പോലും ഇത്രയും ഉയര്‍ന്ന സ്‌കോര്‍ നേടിയവര്‍ ചുരുക്കമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള രോഹിത്തിന്റെ ടൈമിങ്ങും അപാരമാണ്. സെഞ്ച്വറിക്ക് ശേഷം റണ്‍സുയര്‍ത്താനുള്ള രോഹിത് ശര്‍മയുടെ കഴിവ് അപാരമാണ്. നിലവിലെ രോഹിത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോറിനെ മറികടക്കാന്‍ ആര്‍ക്കും എളുപ്പം സാധ്യമായേക്കില്ല.

അങ്ങനെയൊരു നേട്ടം ഭാവിയിലുണ്ടായാല്‍ അത് ചരിത്രമാവും. എന്നാല്‍ ഇതിന്റെ സാധ്യത വളരെ വിരളമാണെന്നതാണ് വസ്തുത. ഒരു ഏകദിന ഇന്നിങ്സില്‍ കൂടുതല്‍ ബൗണ്ടറിയെന്ന രോഹിത്തിന്റെ റെക്കോഡും ആരും തകര്‍ത്തേക്കില്ല. ശ്രീലങ്കയ്ക്കെതിരേ 264 റണ്‍സടിച്ച മത്സരത്തില്‍ 33 ബൗണ്ടറികളാണ് രോഹിത് നേടിയത്. ഒരു ഏകദിനത്തില്‍ കൂടുതല്‍ ബൗണ്ടറിയെന്ന രോഹിത്തിന്റെ ഈ റെക്കോഡിനെ ആരും തന്നെ തകര്‍ത്തേക്കില്ലെന്ന് പറയാം.
ഐസിസി ടൂര്‍ണമെന്റുകളില്‍ പ്രത്യേകിച്ച് ലോകകപ്പില്‍ തിളങ്ങുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ സ്വപ്നമാണ്. ഏകദിന ലോകകപ്പില്‍ അതുല്യമായൊരു റെക്കോഡ് രോഹിത്തിന്റെ പേരിലുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളാണ് രോഹിത് നേടിയെടുത്തത്. ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചില്ലെങ്കിലും രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് ചരിത്രത്തില്‍ ഇടം നേടി. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയെന്ന രോഹിത്തിന്റെ റെക്കോഡ് ആര്‍ക്കും തകര്‍ക്കാനായേക്കില്ല.
വിരാട് കോലിക്കും സച്ചിന്‍ ടെണ്ടുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനുമൊന്നും സാധിക്കാത്ത നേട്ടമാണ് രോഹിത് ശര്‍മ ഏകദിന ലോകകപ്പില്‍ സ്വന്തമാക്കിയത്. ദൗര്‍ഭാഗ്യവശാല്‍ 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയി. സിക്സറില്‍ നിരവധി റെക്കോഡുകള്‍ ഇതിനോടകം രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ ഒട്ടുമിക്ക സിക്സര്‍ റെക്കോഡുകളും രോഹിത്തിന്റെ പേരിലാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 620 സിക്സുകളുമായി സിക്സര്‍ വേട്ടക്കാരില്‍ രോഹിത് തലപ്പത്താണ്. രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ലിന് 553 സിക്സറാണുള്ളത്. രോഹിത്തിന്റെ ഈ സിക്സര്‍ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവന്‍ നിലവില്‍ ഇല്ലെന്ന് തന്നെ പറയാം. ഭാവിയില്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications