For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഈ റെക്കോഡുകള്‍ തകര്‍ക്കും! സച്ചിന്‍ പോലും വഴിമാറും-ഏതൊക്കെയെന്ന് അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന രോഹിത് ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ആക്രമിച്ച് കളിക്കുന്ന രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള ഏക താരമാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഉള്‍പ്പെടെ പല വമ്പന്‍ റെക്കോഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് രോഹിത് കടന്നുപോകുന്നത്.

പഴയ വെടിക്കെട്ട് മികവില്ലാത്ത രോഹിത് ടി20 ടീമില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. ഈ വര്‍ഷത്തോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പ് രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറും. വിരമിക്കുന്നതിന് മുമ്പ് ചില വമ്പന്‍ റെക്കോഡുകള്‍ നേടിയെടുക്കാനുള്ള അവസരം രോഹിത് ശര്‍മക്ക് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. നിലവില്‍ ആറ് സെഞ്ച്വറികളുമായി സച്ചിന്റെ റെക്കോഡിനൊപ്പമാണ് രോഹിത്തുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയാണ് രോഹിത് കസറിയത്. ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തായെങ്കിലും രോഹിത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് രോഹിത് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ഇത്തവണ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ഒരു സെഞ്ച്വറി പ്രകടനം നടത്തിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ സാധിക്കും. ഏകദിനത്തില്‍ നായകന്റ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് തകര്‍ക്കാനുള്ള അവസരവും രോഹിത് ശര്‍മയുടെ മുന്നിലുണ്ട്. നിലവില്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് ഈ റെക്കോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സെവാഗ് ക്യാപ്റ്റനായി ഇറങ്ങിയപ്പോള്‍ നേടിയത് 219 റണ്‍സാണ്. 149 പന്തുകള്‍ നേരിട്ടാണ് സെവാഗിന്റെ നേട്ടം.

rohit sharma, india

എംഎസ് ധോണി വിശ്രമമെടുത്തപ്പോള്‍ സെവാഗിലേക്ക് നായകസ്ഥാനമെത്തുകയായിരുന്നു. ഇത് മുതലാക്കി ഏകദിനത്തിലെ കന്നി ഇരട്ട സെഞ്ച്വറിയാണ് സെവാഗ് നേടിയത്. ഏകദിനത്തില്‍ 264 റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. മികച്ചൊരു തുടക്കം ലഭിച്ചാല്‍ അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ വിരമിക്കുന്നതിന് മുമ്പ് ഏകദിനത്തിലെ നായകന്റെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടം രോഹിത്തിന് സ്വന്തമാക്കാനായേക്കും.

ഒരു ടീമിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും രോഹിത്തിന് സ്വന്തം പേരിലാക്കാം. നിലവില്‍ വിരാട് കോലിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. ശ്രീലങ്കയ്‌ക്കെതിരേ വിരാട് കോലി 10 സെഞ്ച്വറികളാണ് നേടിയത്. വിന്‍ഡീസിനെതിരേ 9 സെഞ്ച്വറിയും കോലി സ്വന്തമാക്കിയിട്ടുണ്ട്. രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരേ എട്ട് സെഞ്ച്വറികളാണ് നേടിയത്. ഓസീസിനെതിരേ ലോകകപ്പില്‍ ഇന്ത്യക്ക് മത്സരമുണ്ടാവും.

ഭാഗ്യമുണ്ടെങ്കില്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചേക്കും. എന്നാല്‍ ഏറെക്കുറെ പ്രയാസമാണെന്നതാണ് വസ്തുത. ടി20യില്‍ കൂടുതല്‍ ബൗണ്ടറിയെന്ന റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത്തിന് മുന്നില്‍ അവസരമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് രോഹിത് പുറത്തായിട്ട് നാളുകളേറെയായി. അതുകൊണ്ടുതന്നെ ഇനി ഈ റെക്കോഡ് തകര്‍ക്കുക ഏറെക്കുറെ പ്രയാസമായിരിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡിലേക്കെത്താനും രോഹിത്തിന് അവസരമുണ്ട്. നിലവില്‍ വിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. 553 സിക്‌സുകളാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. 529 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഈ വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ഇൗ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിന് മുന്നില്‍ അവസരമുണ്ട്. താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഈ നേട്ടത്തിലേക്കെത്തുക ബുദ്ധിമുട്ടായിരിക്കുമെന്ന് പറയാം.

Story first published: Sunday, July 16, 2023, 16:16 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+