Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി നോക്കൗട്ടില്‍ ഇന്ത്യക്ക് മുട്ടിടിക്കും, പക്ഷെ ഇവരോട് ഒരിക്കലും തോറ്റിട്ടില്ല! 3 ടീമുകളിതാ

മുംബൈ: ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന്റെ ഇടവേള 10 വര്‍ഷം പിന്നിടുകയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കപ്പടിച്ചതിന് ശേഷം കളിച്ച ടൂര്‍ണമെന്റുകളിലൊന്നും കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. നിരവധി വെല്ലുവിളികള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഐസിസി നോക്കൗട്ടില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് ഇനിയുമേറെ മെച്ചപ്പെടാനിരിക്കുന്നു.

നോക്കൗട്ട് കടമ്പ കടക്കാന്‍ ഇപ്പോള്‍ ഇന്ത്യക്കാവുന്നില്ല. നോക്കൗട്ടുവരെ തകര്‍ത്തുകളിക്കുന്ന താരങ്ങള്‍ക്ക് നോക്കൗട്ടില്‍ കാലിടറുന്നതാണ് കാണാനാവുന്നത്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് 2023ലെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടും മുട്ടുകുത്തേണ്ടി വന്നു. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയവരെല്ലാം നോക്കൗട്ടില്‍ ഇന്ത്യയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

എന്നാല്‍ നോക്കൗട്ടില്‍ ഇന്ത്യ ഇതുവരെ തോല്‍ക്കാത്ത ചില ടീമുകളുണ്ട്. കളിച്ചപ്പോഴെല്ലാം ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്തെ ടീം. ലോക ക്രിക്കറ്റിലെ വമ്പന്മാരായ ദക്ഷിണാഫ്രിക്കയുടെ പേരില്‍ പല തകര്‍പ്പന്‍ റെക്കോഡുകളുമുണ്ട്. പക്ഷെ ഇതുവരെ ഐസിസി കിരീടം നേടാന്‍ ഭാഗ്യം ലഭിക്കാതെ പോയ ടീമാണ് ദക്ഷിണാഫ്രിക്ക. ഇതുവരെ ഐസിസി നോക്കൗട്ട് മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റിട്ടില്ല.

rahul dravid, india

മൂന്ന് തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ മൂന്നുവട്ടവും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2000ല്‍ ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ് സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 95 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 200 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി (141*) സെഞ്ച്വറിയോടെ തിളങ്ങിയ മത്സരമായിരുന്നു ഇത്. 2014ലെ ടി20 ലോകകപ്പ് സെമിയിലും ഇന്ത്യയോട് ദക്ഷിണാഫ്രിക്ക തോറ്റു.

ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 172 റണ്‍സടിച്ചപ്പോള്‍ അഞ്ച് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തി ഇന്ത്യ ജയിച്ചു. വിരാട് കോലിയുടെ (72*) പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ 15 മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക 5 മത്സരമാണ് ഇതുവരെ ജയിച്ചത്. 1 മത്സരം ടൈയായി. അതേ സമയം ഇന്ത്യ 23 മത്സരത്തില്‍ 15 മത്സരം ജയിച്ചപ്പോള്‍ 6 മത്സരം തോറ്റു.

ബംഗ്ലാദേശിനെതിരേയും ഇന്ത്യ ഇതുവരെ നോക്കൗട്ടില്‍ തോറ്റിട്ടില്ല. രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. 2015ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ കളിച്ചത്. ഇന്ത്യയെ അട്ടിമറിച്ച് ഞെട്ടിച്ച ചരിത്രവും അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ബംഗ്ലാദേശ്. എന്നാല്‍ ഐസിസി നോക്കൗട്ടില്‍ വീഴ്ത്താനായിട്ടില്ല.

കെനിയയോടും ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല. 2003ലെ ഏകദിന ലോകകപ്പ് സെമിയിലാണ് ഇന്ത്യ കെനിയയെ നേരിട്ടത്. ഒരു തവണ മാത്രമാണ് നോക്കൗട്ടില്‍ ഇന്ത്യക്ക് കെനിയയെ നേരിടേണ്ടി വന്നത്. അന്ന് ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. ഒരു കാലത്ത് വമ്പന്‍ ടീമുകളെ വിറപ്പിച്ച കുഞ്ഞന്മാരായിരുന്നു കെനിയ. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് മാഞ്ഞുപോയ ടീമായി മാറിയിരിക്കുകയാണ് കെനിയ. സാമ്പത്തിക പ്രതിസന്ധിയാണ് കെനിയന്‍ ടീമിനെ തകര്‍ത്തത്.

2011ന് ശേഷം തട്ടകത്തില്‍ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. എന്നാല്‍ നോക്കൗട്ടില്‍ കാലിടറുന്നത് ഇന്ത്യക്ക് വലിയ തലവേദനയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കാത്ത പക്ഷം ഇത്തവണത്തെ ലോകകപ്പും ഇന്ത്യക്ക് കൈവിട്ടുപോയേക്കും.

Story first published: Sunday, June 18, 2023, 15:04 [IST]
Other articles published on Jun 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+