For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും ഗാംഗുലിയും ഒരുപോലെ! ഈ സാമ്യതകള്‍ അത് തെളിയിക്കും- രണ്ടാള്‍ക്കും ഭാഗ്യമില്ല

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഇതിഹാസങ്ങളാണ് സൗരവ് ഗാംഗുലിയും രോഹിത് ശര്‍മയും. തകര്‍ന്നുകിടന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ ഗാംഗുലി ആരാധകര്‍ക്ക് ദാദയാണ്. തല്ലിത്തകര്‍ത്ത് കളിക്കുന്ന രോഹിത് ആരാധകരുടെ സ്വന്തം ഹിറ്റ്മാനായും മനസുകളില്‍ ഇടം പിടിച്ചു. രണ്ട് പേരും ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയ നായകന്മാരും ബാറ്റ്‌സ്മാന്‍മാരുമാണ്. എന്നാല്‍ എന്തുകൊണ്ടോ പൂര്‍ണ്ണതയിലേക്കെത്താത്ത കാവ്യം പോലെയായി ഇരുവരുടേയും കരിയര്‍.

രണ്ട് പേരും സൂപ്പര്‍ നായകന്മാരാണെങ്കിലും ചില നിര്‍ഭാഗ്യങ്ങള്‍ ഇരുവര്‍ക്കുമുണ്ടായിട്ടുണ്ട്. രണ്ട് പേരുടേയും കരിയര്‍ പരിശോധിച്ച് തമ്മിലുള്ള ചില സാമ്യതകള്‍ പരിശോധിക്കാം. രണ്ട് പേരും മുന്നില്‍ നിന്ന് നയിക്കുന്ന നായകന്മാരാണെന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് പേരും ടോപ് ഓഡറിലെ റണ്‍ മിഷ്യന്‍സാണ്. ഗാംഗുലി ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയിരുന്നപ്പോള്‍ രോഹിത് ഓപ്പണറായാണ് കസറിയിരുന്നത്.

എന്നാല്‍ രോഹിത് പൊതുവേ ശാന്തനായ നായകനായിരുന്നെങ്കില്‍ ഗാംഗുലി അങ്ങനെയല്ല. പല്ലിന് പല്ല് എന്ന നിലപാടായിരുന്നു രോഹിത്തിന്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് രണ്ട് പേര്‍ക്കും താല്‍പര്യം. പ്രകോപിപ്പിക്കുന്നവര്‍ക്ക് പ്രകടനം കൊണ്ട് മറുപടി നല്‍കുന്ന നായകന്മാരായിരുന്നു ഇരുവരും. സ്ലെഡ്ജ് ചെയ്യുന്ന ബൗളറുടെ തൊട്ടടുത്ത പന്ത് സിക്‌സര്‍ പായിക്കണമെന്നാണ് രോഹിത്തും ഗാംഗുലിയും കരുതിയിരുന്നത്. പലപ്പോഴും ഇരുവരും ഇത് കളത്തില്‍ കാട്ടിയിട്ടുമുണ്ട്.

രണ്ട് പേരും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത് വലിയ വിവാദം സൃഷ്ടിച്ചാണ്. സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുന്ന സമയത്ത് ടീം തകര്‍ന്നടിയുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 2000ലെ ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നാണക്കേട് നേരിടുന്ന സമയത്താണ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം പത്തിമടക്കിയ സാഹചര്യത്തിലാണ് ഗാംഗുലിയിലേക്ക് നായകസ്ഥാനമെത്തുന്നത്.

rohit sharma

അവിടെ നിന്ന് ടീമിനെ നയിച്ച് കൈപിടിച്ചുയര്‍ത്തിയ ഗാംഗുലി 2003ലെ ലോകകപ്പ് ഫൈനല്‍ കളിപ്പിച്ചു. രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയതും വിവാദത്തിനിടെയാണ്. ബിസിസി ഐ പ്രസിഡന്റായിരുന്ന ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന സമയമായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനും രോഹിത്തിനെ നായകസ്ഥാനത്തേക്കെത്തിക്കാനും ഗാംഗുലി പദ്ധതിയിടുന്നത്.

2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടെയാണ് ഇത്തരമൊരു അഴിച്ചുപണി നടക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞ ശേഷം വിരാട് കോലി ഗാംഗുലിക്കും ബിസിസിഐക്കുമെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഏറെ നാളത്തിന് ശേഷമാണ് ഈ വിവാദം അവസാനിച്ചത്. രോഹിത്തും കോലിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സമയമായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഈ അഭിപ്രായ ഭിന്നത മറന്ന് രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി.

രണ്ട് പേര്‍ക്കും ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായില്ലെന്നതാണ് മറ്റൊരു കാര്യം. രണ്ട് പേരും ടീമിന്റെ നായകന്മാരായിരിക്കെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് കപ്പ് നഷ്ടപ്പെടുത്തിയത്. 2003ല്‍ ഗാംഗുലിക്ക് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയോട് തോറ്റപ്പോള്‍ 2023ല്‍ രോഹിത്തിന് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയോട് തോറ്റു. വിരാട് കോലി 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ നേടിയ ടീമിന്റെ ഭാഗമായിരുന്നു.

എന്നാല്‍ ഇതിഹാസ താരങ്ങളായിട്ടും ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ രോഹിത്തിനും ഗാംഗുലിക്കും സാധിക്കാതെ പോയി. രണ്ട് പേരും ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരായിരുന്നു. വിക്കറ്റ് നഷ്ടമാവുമോയെന്ന് ഭയന്ന് തങ്ങളുടെ വെടിക്കെട്ട് ശൈലിയില്‍ മാറ്റം വരുത്താന്‍ രണ്ടാളും തയ്യാറായിരുന്നില്ല. എന്നാല്‍ രോഹിത്തിനെക്കാള്‍ ഒരുപടി മുകളിലാണ് ഗാംഗുലി. രോഹിത്തിന് നായകസ്ഥാനം ലഭിക്കുമ്പോള്‍ മികച്ചൊരു ടീം അന്തരീക്ഷമുണ്ടായിരുന്നു.

എന്നാല്‍ കലുക്ഷിതമായ ടീം സാഹചര്യത്തില്‍ നിന്നാണ് ഗാംഗുലി ടീമിനെ കെട്ടിപ്പടുത്തതും 2003ലെ ലോകകപ്പ് ഫൈനല്‍ കളിച്ചതും. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനായിത്തന്നെ ഗാംഗുലിയെ വിശേഷിപ്പിക്കാം.

Story first published: Saturday, December 2, 2023, 21:45 [IST]
Other articles published on Dec 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+