Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടെസ്റ്റ് പരമ്പര നേടി, പക്ഷെ ഇന്ത്യക്ക് തലവേദനയായി 3 പ്രശ്‌നങ്ങള്‍! പരിഹാരം കടുപ്പം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. മഴ വില്ലനായതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്യാന്‍ മഴ സമ്മതിച്ചില്ലെന്ന് പറയാം. ഇനി ഏകദിന, ടി20 പരമ്പരകള്‍ കൂടി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കുന്നുണ്ട്.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ഡിസംബറിലാണ് ഈ പരമ്പര. നിലവില്‍ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. വെസ്റ്റ് ഇന്‍ഡീസില്‍ പരമ്പര നേടിയതുപോലെ ദക്ഷിണാഫ്രിക്കയില്‍ നേടുക എളുപ്പമാവില്ല. വലിയ വെല്ലുവിളികള്‍ തന്നെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ നേരിടേണ്ടി വരുമെന്നുറപ്പ്. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷവും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്.

പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളാണ് ഇന്ത്യക്ക് മുന്നില്‍ തലവേദനയായിട്ടുള്ളത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ പ്രശ്‌നം വിക്കറ്റ് കീപ്പര്‍ തന്നെയാണ്. അടുത്ത ഐപിഎല്‍ സീസണിന് തൊട്ടുമുമ്പേ റിഷഭ് പന്ത് തിരിച്ചെത്തുകയുള്ളൂവെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. നിലവില്‍ ഇഷാന്‍ കിഷനെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പറാക്കുന്നത്. കെ എസ് ഭരത്തും ടീമിലുണ്ട്.

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ വെടിക്കെട്ട് ബാറ്റിങ് മാറ്റിനിര്‍ത്തിയാല്‍ ഇഷാന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇഷാന് മുന്‍തൂക്കമുണ്ട്. റിഷഭ് പന്തിനെപ്പോലെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ഇഷാന്‍. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. തന്റേതായ ദിവസം ഏത് ബൗളര്‍ക്ക് മുകളിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിവുണ്ടെങ്കിലും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇഷാന്‍ പതറിയേക്കും.

india, test

ദക്ഷിണാഫ്രിക്ക പോലുള്ള പേസിനെ തുണക്കുന്ന പിച്ചില്‍ കളിച്ചാല്‍ ഇഷാന് തിളങ്ങുകയെന്നത് വളരെ പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പറെ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക അവസാനിക്കുന്നില്ല. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ റിസര്‍വ് പേസ് കരുത്ത് മോശമാണെന്നതാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം മൂന്നാം പേസറായി ആര്?. ജസ്പ്രീത് ബുംറ ഉടനേ തിരിച്ചെത്തിയേക്കും. ഇതോടെ മൂന്ന് ശക്തമായ പേസര്‍മാരെ ഇന്ത്യക്ക് കളത്തിലിറക്കാം.

എന്നാല്‍ റിസര്‍വ് പേസ് നിരയില്‍ ശക്തമായൊരു താരത്തെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. നിലവിലുള്ള മുകേഷ് കുമാറിനും ജയദേവ് ഉനദ്ഘട്ടിനുമൊന്നും ദക്ഷിണാഫ്രിക്കയില്‍ കസറാന്‍ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ റിസര്‍വ് ബൗളിങ് നിര കൂടുതല്‍ ശക്തമാക്കേണ്ടതായുണ്ട്. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളിക്കുന്നതാവും കൂടുതല്‍ നന്നാവുക. നല്ല വേഗമുള്ള ബൗളര്‍മാരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്.

മധ്യനിര ബാറ്റിങ്ങാണ് മറ്റൊരു പ്രശ്‌നം. നിലവിലെ ഇന്ത്യയുടെ മധ്യനിര ബാറ്റിങ് പ്രതീക്ഷക്കൊത്തുള്ളതല്ല. അജിന്‍ക്യ രഹാനെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു. അഞ്ചാം നമ്പറിലും വിശ്വസ്തനായ താരം വേണം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ വലിയ സമ്മര്‍ദ്ദം ലഭിക്കാത്ത വിധം സ്‌കോറെത്തിക്കാന്‍ ടോപ് ഓഡറിനും മധ്യനിരക്കും സാധിക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്ക് പകരം കളിക്കാനുള്ള ശുബ്മാന്‍ ഗില്ലിന്റെ തീരുമാനവും ക്ലിക്കായില്ല. പ്രതീക്ഷക്കൊത്ത പ്രകടനമല്ല അദ്ദേഹം കാഴ്ചവെച്ചത്. യശ്വസി ജയ്‌സ്വാളിനായാണ് അദ്ദേഹം ഓപ്പണര്‍ സ്ഥാനം വിട്ടുനല്‍കിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ശുബ്മാന് വലിയ ഭാവിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇതും ഇന്ത്യ പരിഹരിക്കേണ്ട പ്രശ്‌നം തന്നെയാണ്.

Story first published: Wednesday, July 26, 2023, 23:13 [IST]
Other articles published on Jul 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+