Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വന്‍ പൊളിച്ചെഴുത്ത് വേണ്ട, ഗംഭീര്‍ ദ്രാവിഡില്‍ നിന്ന് ഇക്കാര്യങ്ങള്‍ പഠിക്കണം- എന്തൊക്കെ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റെടുത്തത്. മൂന്ന് വര്‍ഷത്തേക്കാണ് ഇന്ത്യ ഗംഭീറുമായി കരാറിലെത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പരിശീലകനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചാണ് ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഗംഭീറിന് മുന്നില്‍ വലിയ വെല്ലുവിളികളാണ്.

ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റമാണ് ഗംഭീര്‍ വന്നതോടെ പ്രതീക്ഷിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്തമായ ടീമുകളെ ഇറക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്. തന്റെ ഇഷ്ടക്കാരായ സഹ പരിശീലകരെയടക്കം കൊണ്ടുവന്ന് ടീമില്‍ അടിമുടി മാറ്റമാണ് ഗംഭീര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന പരിശീലകനാണ് ഗംഭീര്‍. ധൈര്യശാലിയായ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം വരുത്തുമെന്നുറപ്പ്.

എന്നാല്‍ വമ്പന്‍ പൊളിച്ചെഴുത്ത് ഗംഭീര്‍ നടത്താനൊരുങ്ങുമ്പോള്‍ മുന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ അദ്ദേഹം പഠിക്കേണ്ടതായും മാതൃകയാക്കേണ്ടതായുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാണ്. രാഹുല്‍ ദ്രാവിഡും മുന്‍ പരിശീലകനുമായ രവി ശാസ്ത്രിയും ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകരായിരുന്നു. എന്നാല്‍ അതിന് മുമ്പുണ്ടായിരുന്ന അനില്‍ കുംബ്ലെ കര്‍ക്കശ സ്വഭാവക്കാരനായിരുന്നു.

അതുകൊണ്ടുതന്നെ ടീമിലെ താരങ്ങളുമായി ഉടക്കുകയും കരാര്‍ പൂര്‍ത്തിയാകും മുമ്പ് പരിശീലകസ്ഥാനം ഒഴിയേണ്ടി വരികയും ചെയ്തു. വിരാട് കോലിയുമായുള്ള ഉടക്കാണ് കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സമ്മര്‍ദ്ദം നല്‍കിയത്. ഗംഭീറും കോലിയും തമ്മില്‍ മികച്ച ബന്ധമല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഗംഭീര്‍ കര്‍ക്കശക്കാരനായാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്.

gautam gambhir

ഇവര്‍ക്ക് മുകളില്‍ അനാവശ്യ സമ്മര്‍ദ്ദം നല്‍കിയാല്‍ ഗംഭീറിന്റെ പരിശീലകസീറ്റ് തെറിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകനായി ഗംഭീര്‍ മാറേണ്ടത് അത്യാവശ്യമാണ്. ദ്രാവിഡിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. രണ്ടാമത്തെ കാര്യം നായകനുമായി മികച്ച ബന്ധം സ്ഥാപിക്കുകയും സീനിയര്‍ താരങ്ങളുമായി സൗഹൃദം സൃഷ്ടിക്കുകയെന്നതുമാണ്. നിലവിലെ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ കോലിയും രോഹിത്തുമാണ്.

രോഹിത്തുമായി നേരത്തെ മുതല്‍ ഗംഭീറിന് മികച്ച ബന്ധമാണുള്ളത്. കെകെആറിന്റെ നായകനായിരിക്കെ താന്‍ ഏറ്റവും ഭയപ്പെട്ട നായകന്‍ രോഹിത് ശര്‍മയായിരുന്നുവെന്ന് ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും രോഹിത്തുമായി മികച്ച ബന്ധം ഗംഭീറിനുണ്ട്. പരിശീലകനാവുമ്പോഴും ഈ ബന്ധം നിലനിര്‍ത്താന്‍ ഗംഭീറിനാവണം. എന്നാല്‍ കോലിയുമായി പലവട്ടം ഗംഭീര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇത് ഐപിഎല്ലിനിടെയാണ്. എന്നാല്‍ ഈ പ്രശ്നം ഗംഭീര്‍ പരിശീലകനാവുമ്പോള്‍ തുടരരുത്.

കോലിയുമായി ഗംഭീര്‍ ഉടക്കിയാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കോലിയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ത്ത് ടീമിനുള്ളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗംഭീര്‍ ശ്രദ്ധിക്കണം. ദ്രാവിഡ് സഹതാരങ്ങളുമായി വലിയ സൗഹൃദം സ്ഥാപിച്ച പരിശീലകനാണ്. രവി ശാസ്ത്രിയും ഇങ്ങനെ തന്നെയായിരുന്നു. ഇതേ പാത ഗംഭീറും പിന്തുടരേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

മൂന്നാമത്തെ കാര്യം ടീമിനായി മുന്നില്‍ നില്‍ക്കുകയെന്നതാണ്. പൊതുവേ വലിയ ടൂര്‍ണമെന്റുകള്‍ തോല്‍ക്കുന്ന സാഹചര്യത്തില്‍ പരിശീലകര്‍ താരങ്ങളെ പഴിചാരി തടിതപ്പാറുണ്ട്. എന്നാല്‍ ദ്രാവിഡ് അത്തരത്തിലായിരുന്നില്ല. അവസാന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റപ്പോള്‍ ദ്രാവിഡ് ടീമിലെ താരങ്ങളെ പഴിചാരാതെ മുന്നില്‍ നിന്നു. ഇത് ഗംഭീറും കാട്ടണം. താരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന പരിശീലകനാവാന്‍ ഗംഭീറിന് സാധിക്കേണ്ടതായുണ്ട്.

Story first published: Tuesday, July 16, 2024, 17:15 [IST]
Other articles published on Jul 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+