Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് എളുപ്പമല്ല, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണം! ഇല്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പൊട്ടും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ ഏകദിന പരമ്പരയിലെ തോല്‍വി വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി. ആദ്യ മത്സരം ഭാഗ്യത്തിന് ടൈയായത് മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീം ദുരന്തമായി. രോഹിത് ശര്‍മ നയിച്ചിട്ടും വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് കളി ജയിക്കാന്‍ സാധിക്കാതെ പോയി.

ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അടുത്ത വര്‍ഷം ആദ്യമാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോകുന്നത്. പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് വിവരം. എന്നാല്‍ പാകിസ്താന്‍ വേദി മാറ്റാന്‍ തയ്യാറായാല്‍ ഇന്ത്യ കളിക്കുമെന്ന് ഉറപ്പാണ്. പക്ഷെ നിലവിലെ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ചില അഴിച്ചുപണികള്‍ ഇന്ത്യ നടത്തേണ്ടതായുണ്ട്. ഇന്ത്യ പരിഹാരം കാണേണ്ട പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സ്പിന്നിനെതിരേ കൂടുതല്‍ മികവ് കാട്ടാന്‍ താരങ്ങള്‍ക്കാവണം. പാകിസ്താനില്‍ നിന്ന് ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി മാറ്റിയാല്‍ ശ്രീലങ്ക, ദുബായ് എന്നീ രണ്ട് വേദികളാവും പരിഗണിക്കുക. ഈ രണ്ട് വേദികളും സ്പിന്നിന് പിന്തുണയുള്ളതാണ്.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര സ്പിന്നിനെ നേരിടാന്‍ കരുത്തുള്ള നിരയായി മാറണം. ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്പിന്നര്‍മാര്‍ക്കെതിരേ സാങ്കേതിക മികവ് കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. ഫുട് വര്‍ക്ക് ചെയ്ത് കളിക്കാന്‍ സാധിക്കുന്നില്ല. സ്പിന്നിനെതിരേ ഭയന്ന് കളിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നതാണ് കാണുന്നത്. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ പരമ്പരയിലെ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ഈ കാര്യം ശ്രദ്ധിക്കണം.

india cricket

രണ്ടാമത്തെ കാര്യം ടീം തിരഞ്ഞെടുപ്പും പ്ലേയിങ് 11നുമാണ്. ഗൗതം ഗംഭീര്‍ ചില തീരുമാനങ്ങള്‍ സ്വാര്‍ത്ഥതയോടെയാണ് എടുക്കുന്നതെന്ന് പറയാം. ഇത്തരമൊരു നിലപാടുകൊണ്ട് മുന്നോട്ട് പോയാല്‍ ടീം തകരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കേണ്ടതായുണ്ട്. ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാള്‍ വരേണ്ടതായുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ ഓള്‍റൗണ്ടറായി പരിഗണിക്കണം. ശിവം ദുബെയെപ്പോലുള്ള താരങ്ങളെ പരിഗണിക്കേണ്ടതായില്ല.

പിച്ചിനനുസരിച്ചുള്ള ടീം തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ ഗംഭീര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ശ്രീലങ്കന്‍ പരമ്പരയിലെ തകര്‍ച്ച ചാമ്പ്യന്‍സ് ട്രോഫിയിലും ആവര്‍ത്തിക്കും. ഗംഭീര്‍ ബാറ്റിങ് ഓഡറില്‍ നടത്തുന്ന അനാവശ്യ പരീക്ഷണങ്ങളും ഇന്ത്യക്ക് തിരിച്ചടിയാവുന്നുണ്ട്. അതുകൊണ്ടുതന്നെ ഏകദിനത്തില്‍ ഇത്തരം അനാവശ്യ പരീക്ഷണങ്ങള്‍ ഇന്ത്യ നടത്തേണ്ടതായില്ല. ഇക്കാര്യങ്ങള്‍ ഗംഭീര്‍ ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു പ്രശ്‌നം കൂടുതല്‍ സ്പിന്നര്‍മാരെ വളര്‍ത്തണം.

നിലവിലെ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ സ്പിന്നെറിയാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഇവരെല്ലാം ബൗളിങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഇവരെ ബൗളിങ്ങിലേക്ക് കൂടി വളര്‍ത്തേണ്ടതായുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരെല്ലാം സ്പിന്‍ എറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ ഇവരെ വേണ്ടവിധം ബൗളിങ്ങില്‍ ഉപയോഗിക്കുന്നില്ല.

ഇവരെ ബൗളിങ്ങിലേക്ക് കൂടി ഉപയോഗപ്പെടുത്താന്‍ ഗംഭീറിന് സാധിക്കേണ്ടതായുണ്ട്. ചാമ്പ്യന്‍സ് ട്രോഫി കിരീടം ഗംഭീര്‍ മുഖ്യ പരിശീലകനായ ശേഷം വരുന്ന ആദ്യത്തെ ഐസിസി ട്രോഫിയാണ്. ഇതില്‍ ഇന്ത്യക്ക് കിരീടം നേടാനാവാതെ പോയാല്‍ വലിയ വിമര്‍ശനം ഗംഭീറിന് നേരിടേണ്ടതായി വരും. അതുകൊണ്ടുതന്നെ ഇതിന് മുമ്പ് വലിയ പൊളിച്ചെഴുത്ത് ഗംഭീര്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Friday, August 9, 2024, 14:32 [IST]
Other articles published on Aug 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+