For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രജനി നായിക മുതല്‍ റായ് ലക്ഷ്മി വരെ ശ്രീക്ക് കാമുകിമാര്‍, ജയ്പൂര്‍ രാജകുമാരിക്ക് മുന്നില്‍ ബൗള്‍ഡ്!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തു ഏറ്റവും അഗ്രസീവായ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലായിരുന്നു മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന്റെ സ്ഥാനം. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹത്തെ കാണാന്‍ സാധിക്കുമായിരുന്നു. ശ്രീയുടെ ഉജ്ജ്വലമായ കരിയറിനെ ഈ വിവാദം പാതിവഴിയില്‍ തകര്‍ക്കുകയായിരുന്നു.

എങ്കിലും കളിച്ചിരുന്ന കാലഘട്ടത്തില്‍ പല വമ്പന്‍ നേട്ടങ്ങളിലും പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു ശ്രീ. അതിനുശേഷം 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ മുത്തമിട്ടപ്പോഴും അദ്ദേഹം ടീമിലുണ്ടായിരുന്നു.

SREESANTH

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയായിരുന്നു ശ്രീ ഒത്തുകളി കേസില്‍ അകപ്പെടുന്നത്. പിന്നാലെ ബിസിസിഐ അദ്ദേഹത്തെ ആജീവനാന്ത കാലത്തേക്കു വിലക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കേസില്‍ നിന്നും ശ്രീ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ അദ്ദേഹം വിലക്ക് നീക്കിയെങ്കിലും കരിയറിന്റെ നല്ല ഭാഗം മുഴുവന്‍ അപ്പോഴേക്കും അവസാനിക്കുകയും ചെയ്തിരുന്നു.

വിലക്ക് നേരിട്ടിരുന്ന സമയങ്ങളില്‍ റിയാലിറ്റി ഷോകളിലും സിനിമയിലുമെല്ലാം ശ്രീ ഒരുകൈ നോക്കിയിരുന്നു. ഇപ്പോഴാവട്ടെ അദ്ദേഹം കമന്ററിയിലേക്കും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലിലൂടെയായിരുന്നു കമന്റേറ്ററുടെ കുപ്പായത്തില്‍ ശ്രീയെ ആദ്യമായി കണ്ടത്. അതേസമയം, വ്യക്തി ജീവിത്തിലേക്കു വരികയാണെങ്കില്‍ ജയ്പൂരില്‍ നിന്നുള്ള രാജകുമാരിയായ ഭുവനേശ്വരി കുമാരിയെയാണ് അദ്ദേഹം മിന്നുകെട്ടിയിരിക്കുന്നത്. എന്നാല്‍ വിവാഹത്തിനു മുമ്പ് ആറു നടിമാരുമായി ചേര്‍ത്ത് ശ്രീയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇവര്‍ ആരൊക്കയെന്നു നോക്കാം.

പ്രശസ്ത തെന്നിന്ത്യന്‍ നടി ശ്രീയ ശരണായിരുന്നു ആദ്യത്തെയാള്‍. 2008ല്‍ മുംബൈയില്‍ നടന്ന ഒരു ഫാഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്രീയയുമായി ചേര്‍ത്ത് ശ്രീശാന്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നത്. ഷോയ്ക്കു ശേഷം ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ശ്രീയ തന്നെ പ്രണയം നിഷേധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെയാണ് ഗോസിപ്പുകള്‍ക്കു അന്ത്യമായത്.

ബോളിവുഡ് നടി റിയാ സെന്നാണ് ശ്രീശാന്തിന്റെ കാമുകി ലിസ്റ്റിലുണ്ടായിരുന്ന അടുത്തയാള്‍. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമായുള്ള ബ്രേക്കപ്പിനു ശേഷമായിരുന്നു റിയയുമായി ചേര്‍ത്ത് ശ്രീയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നത്. ഒരു പാര്‍ട്ടിക്കിടെയായിരുന്നു ഇരുവരുടെയും സൗഹൃദത്തിന്റെ തുടക്കം.

പിന്നീട് ഇന്ത്യയുടെ മല്‍സരങ്ങളില്‍ ശ്രീയെ പിന്തുണയ്ക്കാന്‍ റിയ സ്ഥിരമായി എത്തുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും വിവാഹിതാരയേക്കുമെന്നു പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തനിക്കും ശ്രീക്കുമിടയില്‍ പ്രണയമില്ലെന്ന് ട്വിറ്ററിലൂടെ റിയ അറിയിച്ചതോടെ ആ ഗോസിപ്പും തകരുകയായിരുന്നു.

2011ലായിരുന്നു ബോളിവുഡിലെ മറ്റൊരു നടിയായ ഷസാന്‍ പദംസിയുമായി ചേര്‍ത്ത് ശ്രീശാന്തിന്റെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ വന്നത്. മല്‍സരശേഷം കാറില്‍ കറങ്ങിയ ശ്രീക്കൊപ്പം അന്നു നടിയുമുണ്ടായിരുന്നു. പക്ഷെ ശ്രീയും താനും സുഹൃത്തുക്കള്‍ മാത്രമാണെന്നും താന്‍ സിംഗിളാണെന്നും ഷസാന്‍ വ്യക്തമാക്കുകയായിരുന്നു. തങ്ങള്‍ക്കിടയില്‍ ഒന്നും തന്നെയില്ലെന്നു പിന്നാലെ ശ്രീയും ലോകത്തെ അറിയിച്ചിരുന്നു.

ബോളിവുഡ് നടി മിനിഷ ലാംബയാണ് ശ്രീയുടെ കാമുകിമാരുടെ ലിസ്റ്റിലുണ്ടായിരുന്ന നാലാമത്തെയാള്‍. മക്കാവുവില്‍ ഒരു സിനിമ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ഇവരെക്കുറിച്ച് ഗോസിപ്പുകള്‍ പരന്നത്. ഒരു വര്‍ഷത്തോളം ഈ ഗോസിപ്പ് തുടര്‍ന്നെങ്കിലും പിന്നീട് ആരും ഇതേക്കുറിച്ച് ഒന്നും കേട്ടതുമില്ല.

SREESANTH

മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ച റായ് ലക്ഷ്മിയാണ് ശ്രീശാന്തിന്റെ മറ്റൊരു 'കാമുകി'. എന്നാല്‍ ശ്രീ തന്നെ ഇതു നിരസിച്ച് പിന്നീട് രംഗത്തു വന്നു. ഒരു കന്നഡ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞാന്‍ ലക്ഷ്മി റായിയെ കണ്ടിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലാണെന്നു ഗോസിപ്പുകളും വന്നു. എനിക്കു സ്ത്രീ സുഹൃത്തുക്കളുണ്ട്. പക്ഷെ ഞാന്‍ സിംഗിളാണെന്നുമായിരുന്നു ശ്രീ വ്യക്തമാക്കിയത്.

ബോളിവുഡ് നടി സുര്‍വീന്‍ ചൗളയുടെ പേരിലും ശ്രീശാന്തിനെപ്പറ്റി ഗോസിപ്പുകള്‍ വന്നിരുന്നു. ഏക് ഖിലാഡി, ഏക് ഹസീന റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളാവുകയും റെസ്റ്റോറന്റിലും ഡാന്‍സ് ക്ലബ്ബുകളിലുമെല്ലാം ഒരുമിച്ചു കാണപ്പെടുയും ചെയ്തിരുന്നു. എന്നാല്‍ 2009ല്‍ ഈ ഗോസിപ്പും അവസാനിക്കുകയായിരുന്നു.

നിരവധി പ്രണയ ഗോസിപ്പുകളില്‍ അകപ്പെട്ട ശ്രീ 2013ലാണ് തന്റെ യഥാര്‍ഥ പ്രണയിനിയായ ഭുവനേശ്വരി കുമാരിയെ കണ്ടെത്തിയത്. ജയ്പൂരിലെ രാജകുടുംബാംഗമായ ഇവരെ 2013 സപ്തംബറില്‍ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ രണ്ടു കുട്ടികളുമായി ഇരുവരും സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

Story first published: Wednesday, June 21, 2023, 14:04 [IST]
Other articles published on Jun 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+