Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വയസ്സ് 23 മാത്രം, ഗില്ലിന് ഇത്രയും ആസ്തിയോ? ഇതാ കൈവശമുളള വിലയേറിയ സമ്പാദ്യങ്ങള്‍

ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. പഞ്ചാബില്‍ നിന്നള്ള വലംകൈയന്‍ ബാറ്റര്‍ 2018ലെ അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയതോടെയാണ് താരപദവയിലേക്കുയര്‍ന്നത്. വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലുമെത്തിയ ഗില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് മൂന്നു ഫോര്‍മാറ്റുകളിലും തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ഇതിനകം ടെസ്റ്റിലും ടി20യിലും സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ഗില്‍ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിവേഗം സൂപ്പര്‍ താരപദവിയിലേക്കു കുതിക്കുന്ന ഗില്‍ ആരാധകര്‍ക്കിടയിലും വളരെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

SHUBMAN GILL

ക്രിക്കറ്റിലെ അതിവേഗത്തിലുള്ള വളര്‍ച്ച ഗില്ലിനെ സാമ്പത്തികമായും ഏറെ സഹായിച്ചിട്ടുണ്ട്. നിലവില്‍ 32 കോടിയോളം രൂപയുടെ ആസ്തിയാണ് യുവതാരത്തിനുള്ളത്. കളിക്കളത്തിനു പുറത്തു പല പരസ്യ ബ്രാന്‍ഡുകളുടെയും മുഖമായി ഗില്‍ മാറിയിട്ടുണ്ട്.

നിലവില്‍ പല പരസ്യ ബ്രാന്‍ഡുകളുമായും താരത്തിനു കരാറുമുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറിയതോടെ ബിസിസിഐയുടെ മുഖ്യ കരാറിലും അദ്ദേഹം ഇടം പിടിച്ചുകഴിഞ്ഞു.

ഗില്ലിന്റെ ആസ്തിയെക്കുറിച്ചും കൈവശമുള്ള ഏറ്റവും വില പിടിപ്പുള്ള സമ്പാദ്യങ്ങളെക്കുറിച്ചും അറിയാം. ആദ്യത്തെ വിലയേറിയ സമ്പാദ്യം ആഡംബര കാറായ റേഞ്ച് റോവര്‍ വെലാറാണ്. 89 ലക്ഷം രൂപയോളം വില മതിക്കുന്ന കാറാണിത്.

ബ്രിട്ടീഷ് നിര്‍മിത വാഹനത്തിനു 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണുള്ളത്. 246.74 എന്ന ഗംഭീര പവറും വാഹനം വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 217 കിമി വരെ വേഗത്തില്‍ കുതിച്ചുപായാന്‍ ഈ വാഹനത്തിനു ശേഷിയുണ്ട്.

ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ ഥാര്‍ എസ്‌യുവിയാണ് ശുഭ്മന്‍ ഗില്ലിന്റെ മറ്റൊരു വിലയേറിയ സമ്പാദ്യം. ഇതു പക്ഷെ അദ്ദേഹം സന്തം പണം മുടക്കി വാങ്ങിയതല്ല. മറിച്ച് മഹീന്ദ്ര തന്നെ ഗില്ലിനു സമ്മാനമായി നല്‍കിയതാണ് ഥാര്‍. 2021ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര വിജയം കൊയ്ത് തിരിച്ചെത്തിയപ്പോഴായിരുന്നു മികച്ച പ്രകടനം കാഴ്ചവച്ച ഗില്ലുള്‍പ്പെടെ താരങ്ങള്‍ക്കു മഹീന്ദ്ര മേധാവി ഥാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്. 14.16 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വിലയെന്നാണ് വിവരം.

SHUBMAN GILL

ജന്‍മനാടായ പഞ്ചാബിലെ ആഡംബര വീടാണ് ഗില്ലിന്റെ മൂന്നാമത്തെ വിലയേറിയ സമ്പാദ്യം. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലാണ് താരത്തിന്റെ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ഈ വീടിന്റെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഗില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ നമുക്കു കാണാന്‍ സാധിക്കും. ഇതിന്റെ വിലയോ, മറ്റു വിവരങ്ങളോ ലഭ്യമല്ല.

അതേസമയം, ഗില്ലിന്റെ വരുമാനത്തിലേക്കു വന്നാല്‍ ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രതിവര്‍ഷം താരത്തിനു ശമ്പളം ലഭിക്കും. 2022-23ലെ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഗ്രേഡ് ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് അനുസരിച്ച് പ്രതിവര്‍ഷം മൂന്നു കോടി രൂപയാണ് ഗില്ലിന്റെ ശമ്പളം.

ഗുജറാത്ത് ടൈറ്റന്‍സില്‍ ഇതിനേക്കാള്‍ വലിയ ശമ്പളമാണ് ഗില്ലിനു ലഭിക്കുന്നത്. 2022ലെ സീസണ്‍ മുതല്‍ താരം ജിടിയുടെ ഭാഗമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റിലീസ് ചെയ്തതോടെയാണ് ഗില്ലിനെ ജിടി റാഞ്ചിയത്. എട്ടു കോടി രൂപയാണ് നിലവില്‍ താരത്തിന്റെ ഒരു വര്‍ഷത്തെ ശമ്പളം. ഐപിഎല്ലില്‍ നിന്നു മാത്രം, കെകെആറില്‍ നിന്നും ലഭിച്ചതടക്കം 23 കോടിയോളം രൂപ പ്രതിഫലമായി മാത്രം ഗില്‍ നേടിക്കഴിഞ്ഞു.

ഗില്ലിന്റെ പരസ്യ കരാറുകള്‍ എടുക്കുകയാണെങ്കില്‍ സിയറ്റ്, നൈക്കി, ഫിയാമ, ജില്ലെറ്റ് എന്നിവയുള്‍പ്പെടെ പല പ്രധാനപ്പെട്ട ബ്രാന്‍ഡുകളുമായും കരാറുണ്ട്. ഇതു വഴിയും നല്ലൊരു പ്രതിഫലം താരത്തിനു പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. ക്രിക്കറ്റിലും പരസ്യങ്ങളിലും മാത്രമല്ല സിനിമയിലും ഗില്‍ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അഭിനയത്തിലൂടെയല്ല, മറിച്ച് ശബ്ദത്തിലൂടെയാണെന്നു മാത്രം. സ്‌പൈഡര്‍മാന്‍- എക്രോസ് ദി സ്‌പൈഡര്‍ വേഴ്‌സ് എന്ന സിനിമയുടെ കേന്ദ്ര കഥാപാത്രമായ സ്‌പൈഡര്‍മാനു ഹിന്ദിയില്‍ ശബ്ദം നല്‍കിയത് ഗില്ലായിരുന്നു.

Story first published: Saturday, July 29, 2023, 14:17 [IST]
Other articles published on Jul 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+