For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിറ്റ്‌നസില്‍ സഞ്ജു വേറെ ലെവല്‍, ഭക്ഷണ ക്രമം, വ്യായാമം എല്ലാ വിവരങ്ങളും ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരള സാന്നിധ്യമാണ് സഞ്ജു സാംസണ്‍. എസ് ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി പേരെടുക്കാന്‍ സാധിച്ച ഏക താരമാണ് സഞ്ജു. ഇന്ന് വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും ബിസിസിഐയുടെ കരാറടക്കം നിലവില്‍ സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ഭയമില്ലാത്ത ബാറ്റ്‌സ്മാനായ സഞ്ജുവിന്റെ ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നവരില്‍ പ്രമുഖരും ഉള്‍പ്പെടും.

ക്രിക്കറ്റ് താരമെന്ന നിലയില്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് സഞ്ജു. ഭക്ഷണ ക്രമത്തിലും വ്യായാസമത്തിലുമെല്ലാം കൃത്യമായ ചിട്ട സഞ്ജുവിനുണ്ട്. താരത്തിന്റെ ഭക്ഷണ രീതികളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും അറിയാം. നിത്യവും പരിശീലനം നടത്തുന്ന താരമെന്ന നിലയില്‍ ചിട്ടയായ ഭക്ഷണ ക്രമമാണ് സഞ്ജുവിനുള്ളത്. ദിവസവും എട്ട് മുട്ടയും അരക്കിലോ ബീഫും 3 ഏത്തപ്പഴവും 1 ലിറ്റര്‍ പാലും സഞ്ജു കുടിക്കും.

രാവിലെ ബദാമും പിസ്തയും ഈന്തപ്പഴവും പാലും കുടിച്ചാണ് സഞ്ജു പരിശീലനം ആരംഭിക്കുന്നത്. ജിമ്മില്‍ ഒരു മണിക്കൂറോളം സമയമാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. പ്രധാനമായും ലോവര്‍ ബോഡിക്കും ബാക്കിനുമാണ് അദ്ദേഹം ജിമ്മില്‍ പരിശീലിക്കുന്നത്. ശരീരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഭാഗങ്ങളായതിനാല്‍ ഇതിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിന് സഞ്ജു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വിരാട് കോലിയുടെ പരിശീലന രീതികളാണ് സഞ്ജു പിന്തുടരാന്‍ ശ്രമിക്കുന്നത്.

സഞ്ജു കോലിയോട് ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരുന്നു. പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പരിശീലന രീതികളൊന്നും സഞ്ജു പിന്തുടരുന്നില്ല. സമീപകാലത്തായാണ് സഞ്ജു ഫിറ്റ്‌നസിന് ഇത്രയും പ്രാധാന്യം നല്‍കുന്നത്. ഇടക്ക് സഞ്ജുവിന്റെ ശരീരഭാരം കൂടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃത്യമായ ഫിറ്റ്‌നസാണ് സഞ്ജുവിനുള്ളത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഡൈവിങ് ക്യാച്ചുകളടക്കം എടുക്കാന്‍ മികച്ച ഫിറ്റ്‌നസ് അത്യാവശ്യമാണ്.

sanju samson

ഭക്ഷണ കാര്യങ്ങളിലേക്ക് വരുമ്പോള്‍ സഞ്ജു വ്യായാമത്തിന് ശേഷമാണ് ബീഫ് കഴിക്കുന്നത്. മുട്ട രാവിലെയും ഉച്ചക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് സഞ്ജു കഴിക്കുന്നത്. പച്ചക്കറി വിഭവങ്ങള്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ചീര സഞ്ജുവിന്റെ ഇഷ്ട വിഭവമാണ്. സഞ്ജുവിന്റെ ഇഷ്ട വിഭവങ്ങളിലൊന്ന് കപ്പയും മീനുമാണ്. എന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇത് അധികം കഴിക്കാനാവാത്തതിനാല്‍ വളരെ വിരളമായാണ് സഞ്ജു തന്റെ ഇഷ്ട ഭക്ഷണം കഴിക്കുന്നത്.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ് സഞ്ജു. കേരളത്തിന്റെ നായകനാണ് സഞ്ജു സാംസണ്‍. വരാനിരിക്കുന്ന ഐപിഎല്‍ മുന്നില്‍ക്കണ്ട് മികച്ച മുന്നൊരുക്കമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ സഞ്ജു വലിയ താല്‍പര്യം കാട്ടിയിരുന്നില്ല.

എന്നാല്‍ മുന്നില്‍ക്കണ്ട് സഞ്ജു ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും കൂടുതല്‍ സജീവമാണ്. ശരീരത്തിലെ ജലാംശത്തെ കൂടുതല്‍ നിലനിര്‍ത്താന്‍ പഴങ്ങള്‍ സഞ്ജു കൂടുതലായും കഴിക്കുന്നു. മുന്തിരങ്ങ, ഓറഞ്ച്, മാങ്ങ എന്നിവയാണ് സഞ്ജുവിന്റെ ഇഷ്ട വിഭവങ്ങള്‍. വരാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ഇന്ത്യയുടെ ടി20 ലോകകപ്പിലേക്ക് വിളിയെത്താനുള്ള സാധ്യതയും മുന്നിലുണ്ട്. ഇഷാന്‍ കിഷനെ നിലവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുറത്താക്കിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും സഞ്ജുവിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താനായാല്‍ സഞ്ജുവിന് മുന്നില്‍ ടി20 ലോകകപ്പിന്റെ വാതില്‍ തുറന്നേക്കും.

Story first published: Monday, February 5, 2024, 13:39 [IST]
Other articles published on Feb 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+