Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ ഈ ടെസ്റ്റ് റെക്കോഡുകള്‍ റൂട്ട് സ്വപ്‌നം കാണേണ്ട! തകര്‍ക്കുക അസാധ്യം, ഏതൊക്കെ?

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസങ്ങളുടെ നിരയിലേക്കു തന്റെ പേരും ചേര്‍ത്തുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹം വേറെ ലെവലാണെന്നു കാണാം. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ടെസ്റ്റിലെ ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കാനുള്ള കുതിപ്പിലാണ് ഇപ്പോള്‍ റൂട്ട്.

ടെസ്റ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനെന്ന ഓള്‍ടൈം റെക്കോര്‍ഡ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലാണ്. 15,921 റണ്‍സാണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത്. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന ഈ റെക്കോര്‍ഡാണ് റൂട്ട് ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. 12,274 റണ്‍സ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

33 കാരനായ റൂട്ട് ഇനിയൊരു നാലു വര്‍ഷം കൂടി ഇതേ ഫോമില്‍ തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോര്‍ഡ് തകരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഇതിഹാസത്തിന്റെ മറ്റു ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ റൂട്ടിന് ഒരിക്കലും മറികടക്കാന്‍ സാധിക്കില്ല. ഏതൊക്കെയാണ് ഈ റെക്കോര്‍ഡുകളെന്നു നോക്കാം.

SACHIN TENDULKAR

സച്ചിനോളം ടെസ്റ്റുകള്‍ കളിക്കില്ല

ഏറ്റവുമധികം ടെസ്റ്റുകള്‍ കളിച്ച താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡാണ് ഇവയിലൊന്ന്. ടെസ്റ്റ് ചരിത്രത്തില്‍ അദ്ദേഹത്തോളം ടെസ്റ്റില്‍ കളിച്ചിട്ടുള്ള മറ്റൊരു താരം ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ലെന്നു കാണാം. ടെസ്റ്റില്‍ 200 മല്‍സരങ്ങളിലാണ് സച്ചിന്‍ കളിച്ചത്. എന്നാല്‍ റൂട്ടിന് ഇതുവരെ കളിക്കാനായത് 143 ടെസ്റ്റുകളാണ്.

സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനിടെ റൂട്ട് പ്രതിവര്‍ഷം കളിക്കേണ്ടത് 11 ടെസ്റ്റുകളാണ്. ഇത്രയുമധികം ടെസ്റ്റുകളില്‍ അദ്ദേഹം ഈ കാലയളവില്‍ കളിക്കാനുള്ള സാധ്യത തീരെയില്ല. അതുകൊണ്ടു തന്നെ സച്ചിന്റെ റെക്കോര്‍ഡ് റൂട്ടിന് അസാധ്യം തന്നെയായിരിക്കും.

കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡും സച്ചിന്‍ ടെണ്ടുല്‍ക്കറിനു സ്വന്തമാണ്. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് 10 വര്‍ഷത്തിലേറെ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡിന് അടുത്തു പോലുമെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 51 സെഞ്ച്വറികളാണ് റെഡ് ബോള്‍ ഫേര്‍മാറ്റില്‍ സച്ചിന്‍ വാരിക്കൂട്ടിയത്.

JOE ROOT

റൂട്ടിന്റെ കരിയറെടുത്താല്‍ അദ്ദേഹം 33 ടെസ്റ്റ് സെഞ്ച്വറികളാണ് ഇതിനകം നേടിയിട്ടുള്ളത്. സച്ചിനെ ഓവര്‍ടേക്ക് ചെയ്ത് തലപ്പത്തേക്കു കയറണമെങ്കില്‍ റൂട്ടിനു ഇനിയും 18 സെഞ്ച്വറികള്‍ കൂടി ആവശ്യമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തന്റെ സെഞ്ച്വറികളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ടെങ്കിലും സച്ചിന്റെ നേട്ടം മറികടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കില്ല.

ഏറ്റവുമധികം 90 പ്ലസ് സ്‌കോറുകള്‍

കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ബാറ്റര്‍ മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏറ്റവുമധികം 90 പ്ലസ് സ്‌കോറുകളുള്ള താരവും അദ്ദേഹം തന്നെയാണ്. 90നും 99നും ഇടയില്‍ 10 തവണയാണ് മാസ്റ്റര്‍ ബാസ്റ്റര്‍ക്കു വിക്കറ്റ് നഷ്ടമായിട്ടുള്ളത്.

ഈ റെക്കോര്‍ഡ് സച്ചിനു മാത്രം അവകാശപ്പെട്ടതല്ല. ഇന്ത്യയുടെ മറ്റൊരു മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്, ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം സ്റ്റീവ് വോ എന്നിവരും സച്ചിനൊപ്പം ഈ റെക്കോര്‍ഡില്‍ പങ്കാളികളാണ്. സച്ചിന്റെ ഈ റെക്കോര്‍ഡും റൂട്ടിന് മറികടക്കാന്‍ കഴിഞ്ഞേക്കില്ല. ആറു തവണ പോലും അദ്ദേഹം ടെസ്റ്റില്‍ 90 പ്ലസ് സ്‌കോറുകള്‍ നേടിയിട്ടില്ല.

Story first published: Monday, September 2, 2024, 18:30 [IST]
Other articles published on Sep 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+