IND vs SA 2023: സച്ചിന് നേടാനാവാത്ത റെക്കോഡ്, ഹിറ്റ്മാന്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടം- അറിയാം
മുംബൈ: ഏകദിന ലോകകപ്പിന്റെ ഫൈനലിലെ തോല്‍വി ഇന്ത്യ ക്രിക്കറ്റിനെ വലിയ നാണക്കേടിലേക്കാണ് തള്ളിവിട്ടത്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം കിരീട പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോടാണ് തോറ്റത്. ഇതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മക്കെതിരേ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. അതുവരെ വാഴ്ത്തിയവരടക്കം രോഹിത്തിനെ തള്ളിപ്പറഞ്ഞു. ഇപ്പോള്‍ പരിമിത ഓവര്‍ ടീമില്‍ നിന്ന് രോഹിത് ഇടവേളയെടുത്തിരിക്കുകയാണ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമില്‍ രോഹിത് ശര്‍മ ഇല്ല. രോഹിത്തിന്റെ പരിമിത ഓവറിലെ കരിയര്‍ അവസാനിച്ചുവെന്നും യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കണമെന്നും അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ ഏകദിന ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹിറ്റ്മാന് ഇനിയും രണ്ട് വര്‍ഷമെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കും. ഏകദിനത്തിലെ പല വമ്പന്‍ റെക്കോഡുകളും രോഹിത്തിന്റെ പേരിലാണ്.
എന്നാല്‍ അധികമാര്‍ക്കും നേടാനാവാത്ത ചില റെക്കോഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തരത്തില്‍ രോഹിത്തിന്റെ പേരിലുള്ള ഒരു അപൂര്‍വ്വ റെക്കോഡിനെക്കുറിച്ചറിയാം. നാല് വ്യത്യസ്ത കലണ്ടര്‍ വര്‍ഷങ്ങളിലായി വിജയത്തിലെത്തിച്ച 1000 ത്തിലധികം ഏകദിന റണ്‍സ് നേടിയ ഏക താരമാണ് രോഹിത് ശര്‍മ. 2013ല്‍ ഇന്ത്യ വിജയിച്ച ഏകദിന മത്സരങ്ങളില്‍ 1016 റണ്‍സാണ് രോഹിത് നേടിയെടുത്തത്. 2017ല്‍ 1128 റണ്‍സ് രോഹിത് നേടിയപ്പോള്‍ 2019ല്‍ 1046 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്.
2018ല്‍ രോഹിത്തിന് മികച്ച പ്രകടനത്തിലേക്കുയരാന്‍ സാധിക്കാതെ പോയി. 2023ല്‍ 1073 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. നാല് വ്യത്യസ്ത വര്‍ഷങ്ങളിലായി ഈ നേട്ടത്തിലെത്തുന്ന താരമായി മാറാന്‍ രോഹിത് ശര്‍മക്കായി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് പോലും സാധിക്കാത്ത നേട്ടമാണ് രോഹിത് നേടിയെടുത്തതെന്ന് പറയാം. നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ ഏക താരവും രോഹിത്താണ്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി മൂന്ന് തവണയാണ് ഈ നേട്ടത്തിലെത്തിയത്.

2017, 2019, 2023 വര്‍ഷങ്ങളിലായിരുന്നു കോലിയുടെ നേട്ടം. സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും മൂന്ന് തവണ വീതം ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. 1998, 1999, 2000 എന്നീ വര്‍ഷങ്ങളിലാണ് ഗാംഗുലിക്ക് ഈ നേട്ടത്തിലേക്കെത്താനായത്. പോണ്ടിങ് 2003, 2005, 2007 വര്‍ഷങ്ങളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത് ശര്‍മയെ ഇന്ത്യ പരിമിത ഓവര്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ നഷ്ടം ഇന്ത്യക്ക് തന്നെയാണെന്ന് പറയാം.
അടുത്ത ടി20 ലോകകപ്പിലും രോഹിത് ഇന്ത്യയെ നയിക്കേണ്ടതാണ്. ഈ വര്‍ഷം ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും രോഹിത്തും കോലിയും കളിച്ചിട്ടില്ല. എങ്കിലും ഇരുവരും ടി20 ലോകകപ്പ് കളിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക കാര്യമാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ യുവതാരനിരക്ക് അവിടെ കളിച്ച് വലിയ അനുഭവസമ്പത്തുമില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെപ്പോലൊരു സീനിയര്‍ താരത്തെ ഇന്ത്യക്ക് ആവശ്യമാണ്.
ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ടി20 ലോകകപ്പ് കളിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ ഇന്ത്യയുടെ പദ്ധതികള്‍ തകിടം മറഞ്ഞിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പായി ഹാര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. എന്നാല്‍ അതിന് മുമ്പുതന്നെ ടി20 ലോകകപ്പിനായി കൃത്യമായൊരു നായകന് കീഴില്‍ ഇന്ത്യ പടയൊരുക്കം നടത്തേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് ഓപ്ഷനുകളാണുള്ളത്.
സൂര്യകുമാറിന്റെ നായകനെന്ന നിലയിലെ അനുഭവസമ്പത്ത് കുറവ് പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ നായകനാക്കിത്തന്നെ ഇന്ത്യ മുന്നോട്ട് പോകുന്നതാണ് നല്ലത്. നായകസ്ഥാനത്ത് തുടരാന്‍ രോഹിത്തിനോട് ബിസിസി ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications