For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് പേടിക്കണം! ഈ ടി20 റെക്കോര്‍ഡുകള്‍ സേഫല്ല? അഭിഷേക് തകര്‍ക്കും, ഏതൊക്കെ?

ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ടി20 ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനു പിന്നാലെ പകരക്കാരനായി മറ്റൊരു വെടിക്കെട്ട് താരത്തെയാണ് അഭിഷേക് ശര്‍മയിലൂടെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. സിംബാബ്‌വെയുമായുള്ള ആദ്യ ടി20യില്‍ ഡെക്കുമായാണ് അരങ്ങേറിയതെങ്കിലും തൊട്ടടുത്ത കളിയില്‍ തന്നെ മിന്നല്‍ സെഞ്ച്വറിയോടെ അഭിഷേക് തന്റെ പ്രഹരശേഷി ലോകത്തിനു കാണിച്ചുതന്നിരിക്കുകയാണ്. വെറും 46 ബോളുകള്‍ മാത്രമേ കന്നി സെഞ്ച്വറിയിലെത്താന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു വേണ്ടി വന്നുള്ളൂ.

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഓപ്പണറായി കത്തിക്കയറിയ താരമാണ് അഭിഷേക്. ലോകോത്തര ബൗളര്‍മാരെപ്പോലും പഞ്ഞിക്കിട്ട താരം സീസണില്‍ വാരിക്കൂട്ടിയത് 42 സിക്‌സറുകളായിരുന്നു. ടി20 ക്രിക്കറ്റില്‍ രോഹിത്തിന്റെ പല റെക്കോര്‍ഡുകളും തകര്‍ക്കാനുള്ള ശേഷി പഞ്ചാബില്‍ നിന്നുള്ള അഭിഷേകിനുണ്ട്. അന്താരാഷ്ട്ര ടി20യില്‍ യുവതാരം തകര്‍ക്കാനിടയുള്ള രോഹിത്തിന്റെ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ABHISHEK SHARMA

കൂടുതല്‍ സെഞ്ച്വറികള്‍

ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം പങ്കിടുകയാണ് രോഹിത്. അഞ്ചു വീതം സെഞ്ച്വറികളാണ് ദേശീയ ടീം ജഴ്‌സിയില്‍ ഇരുവരും കുറിച്ചിട്ടുള്ളത്. മാക്‌സി മല്‍സരരംഗത്ത് തുടരുന്നതിനാല്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

അഞ്ചു ടി20 സെഞ്ച്വറികളെന്ന രോഹിത്തിന്റെ റെക്കോര്‍ഡ് അഭിഷേകിനു തിരുത്താന്‍ സാധിച്ചേക്കും. അന്താരാഷ്ട്ര കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ യുവതാരം സെഞ്ച്വറി അടിച്ചെടുത്തു കഴിഞ്ഞു. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ ഇനിയുമൊരു 10 വര്‍ഷത്തിലേറെ ഇന്ത്യന്‍ കുപ്പായമണിയാന്‍ അഭിഷേകിനു അവസരം ലഭിക്കും. അങ്ങനെയെങ്കില്‍ രോഹിത്തിന്റെ സെഞ്ച്വറി റെക്കോര്‍ഡ് അദ്ദേഹം അനായാസം പഴങ്കഥയാക്കുകയും ചെയ്യും.

ടി20യില്‍ കൂടുതല്‍ സിക്‌സറുകളെന്ന രോഹിത്തിന്റെ രണ്ടാമത്തെ റെക്കോര്‍ഡും അഭിഷേക് സ്വപ്‌നം കാണുന്നുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 121 സിക്‌സറുകളാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരവും അദ്ദേഹം തന്നെയാണ്.

രണ്ടാംസ്ഥാനത്തുള്ള മുന്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ സമ്പാദ്യം 105 സിക്‌സറുകളാണ്. എന്നാല്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞതിനാല്‍ രോഹിത്തിന്റെ റെക്കോര്‍ഡിന് തല്‍ക്കാലത്തേക്കു ഭീഷണിയില്ല.

പക്ഷെ ഫോറുകളേക്കാള്‍ അനായാസം സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള അഭിഷേകിനു രോഹിത്തിന്റ ഈ റെക്കോര്‍ഡ് തിരുത്താന്‍ കഴിഞ്ഞേക്കും. ഐപിഎല്ലൂടെ തന്റെ സിക്‌സറടിക്കാനുള്ള ശേഷി യുവതാരം തെളിയിച്ചുകഴിഞ്ഞതാണ്.

ROHIT SHARMA

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ അഭിഷേക് പറത്തിയത് എട്ടു സിക്‌സറുകളായിരുന്നു. തുടര്‍ച്ചയായി മൂന്നു സിക്സറുകള്‍ പായിച്ചാണ് താരം സെഞ്ച്വറിയും തികച്ചത്. ഒന്നിനു പിറകെ ഒന്നായി തുടര്‍ച്ചയായി സിക്‌സറുകളടിക്കാന്‍ സാധിക്കുന്ന നിര്‍ഭയനായ ബാറ്റര്‍ കൂടിയാണ് അഭിഷേക്.

ടി20യില്‍ കൂടുതല്‍ റണ്‍സെന്ന രോഹിത്തിന്റെ മറ്റൊരു റെക്കോര്‍ഡും അഭിഷേക് തട്ടിയെടുക്കാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 159 മല്‍സരങ്ങളില്‍ നിന്നും ഹിറ്റമാന്റെ സമ്പാദ്യം 4231 റണ്‍സാണ്. ഇതു തിരുത്തുക അത്ര എളുപ്പമല്ലെങ്കിലും ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞാല്‍ അഭിഷേകിനു ഇതു മറികടക്കാന്‍ സാധിക്കുമെന്നുറപ്പാണ്.

ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. നിലവിലെ അഗ്രസീവ് ശൈലിക്കൊപ്പം ബാറ്റിങില്‍ സ്ഥിരതയും പുലര്‍ത്താന്‍ കഴിഞ്ഞാല്‍ രോഹിത്തിന്റെ ഈ റെക്കോര്‍ഡും അഭിഷേകിനു ഉറപ്പായും തകര്‍ക്കാന്‍ കഴിയുമെന്ന കാര്യമുറപ്പാണ്.

Story first published: Tuesday, July 9, 2024, 6:36 [IST]
Other articles published on Jul 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+