Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് രക്ഷയില്ല, ഈ റെക്കോര്‍ഡുകള്‍ക്ക് ആയുസ് കുറവ്! ജയ്‌സ്വാള്‍ തട്ടിയെടുക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മാച്ച് വിന്നിങ് സെഞ്ച്വറിയോടെ വരവറിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ദീര്‍ഘകാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനങ്ങള്‍ നടത്താനുള്ള ശേഷി തനിക്കുണ്ടെന്നു താരം തെളിയിക്കുകയും ചെയ്തു. ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും ജയിച്ച ടെസ്റ്റില്‍ 171 റണ്‍സാണ് ജയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്തത്.

രണ്ടിന്നിങ്‌സുകളിലും വിന്‍ഡീസ് ടീം സ്‌കോര്‍ പോലും 160 കടന്നില്ലെന്നത് എടുത്തു പറയേണ്ടതാണ്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയായിരുന്നു ജയ്‌സ്വാള്‍ ഈ ടെസ്റ്റില്‍ കുറിച്ചത്. കൂടാതെ വിദേശത്തു കന്നി ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതു തന്നെയാണ്.

YASHASVI JAISWAL

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച മുംബൈയില്‍ നിന്നുള്ള നാലാമത്തെ താരമാണ് ജയ്‌സ്വാള്‍. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അല്‍പ്പം വൈകിയെങ്കിലും രോഹിത്തിനു ഈ ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണുള്ളത്.

എന്നാല്‍ അദ്ദേഹത്തിന്റെ ചില റെക്കോര്‍ഡുകള്‍ ഭദ്രമല്ല. വൈകാതെ തന്നെ ചില റെക്കോര്‍ഡുകള്‍ ഓപ്പണിങ് പങ്കാളിയും നാട്ടുകാരനുമായ ജയ്‌സ്വാള്‍ തട്ടിയെടുത്തേക്കും. ഏതൊക്കെയാണ് ഈ റെക്കോര്‍ഡുകളെന്നു നോക്കാം.

YASHSVI JAISWAL

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു 2019ല്‍ തുടക്കമിട്ടതിനു ശേഷം ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത്തിനു അവകാശപ്പെട്ടതാണ്. ഏഴു സെഞ്ച്വറികളാണ് ഹിറ്റ്മാന്‍ ഇതിനകം നേടിയിരിക്കുന്നത്. ഈ റെക്കോര്‍ഡുകള്‍ ജയ്‌സ്വാള്‍ വൈകാതെ പഴങ്കഥയാക്കിയേക്കും.

ഇതിനകം ഡബ്ല്യുടിസില്‍ ഒരു സെഞ്ച്വറി ജയ്‌സ്വാള്‍ നേടിക്കഴിഞ്ഞു. 21കാരനായ താരത്തിനു കരിയര്‍ ഇനിയൊരുപാട് ബാക്കിനില്‍ക്കുകയാണ്. ഫോമും ഫിറ്റ്‌നസുമെല്ലാം നിലനിര്‍ത്തിയാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമൊരുപാട് സെഞ്ച്വറികള്‍ ഇടംകൈയന്‍ ബാറ്ററില്‍ നിന്നും നമുക്കു കാണാന്‍ കഴിയും. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നത് ശീലമാക്കിയ താരമാണ് ജയ്‌സ്വാള്‍. ഇന്ത്യന്‍ കുപ്പായത്തിലും ഇത് ആവര്‍ത്തിക്കുക താരത്തിനു അസാധ്യവുമാവില്ല.

2000 മുതല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം മുതല്‍ ഏറ്റവുമധികം തുടര്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന രോഹിത്തിന്റെ മറ്റൊരു റെക്കോര്‍ഡും ജയ്‌സ്വാള്‍ തകര്‍ത്തേക്കും. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കന്നി ടെസ്റ്റില്‍ 177 റണ്‍സ് നേടിയാണ് രോഹിത് വവരവറിയിച്ചത്. വാംഖഡെയില്‍ നടന്ന പരമ്പരയിലെ അടുത്ത ടെസ്റ്റിലും സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

2000 മുതലുള്ള ചരിത്രമെടുത്താല്‍ ഇന്ത്യയുടെ മറ്റൊരു താരവും ആദ്യ രണ്ടു ടെസ്റ്റുകളില്‍ സെഞ്ച്വറി നേടിയിട്ടില്ല. എന്നാല്‍ ജയ്‌സ്വാളിനു വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളിലും സെഞ്ച്വറി നേടി ഈ തിരുത്താനുള്ള ശേഷിയുണ്ട്.

നിലവില്‍ അരങ്ങേറ്റ ടെസ്റ്റ് മുതല്‍ തുടര്‍ച്ചയായി കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന ഓവറോള്‍ റെക്കോര്‍ഡ് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന് അവകാശപ്പെട്ടതാണ്. 198-85 കാലഘട്ടത്തില്‍ ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും സെഞ്ച്വറിയടിച്ചാണ് അസ്ഹര്‍ ചരിത്രം കുറിച്ചത്. അതേസമയം, ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 20 മുതല്‍ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ്.

Story first published: Sunday, July 16, 2023, 6:46 [IST]
Other articles published on Jul 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+