Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് തൂപ്പുജോലി, ഇന്ന് കോടികളുടെ ആസ്തി-റിങ്കു സിങ്ങിന്റെ വളര്‍ച്ച കണ്ണുതള്ളിക്കും

പ്രതിസന്ധികളില്‍ പൊരുതുന്ന താരങ്ങള്‍ക്കാണ് ലോകത്തില്‍ വിജയം നേടാന്‍ സാധിക്കുന്നത്. പ്രതിസന്ധികളെ പഴിച്ച് തളര്‍ന്നിരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തനായി ജീവിക്കുന്നവര്‍ക്കാണ് മുന്നേറാനും വിജയിക്കാനും സാധിക്കുന്നത്. പല ക്രിക്കറ്റ് താരങ്ങളുടേയും ജീവിതം ഇതിന് ഉദാഹരണമാണ്. പൊരുതി ജീവിതവും കരിയറും വെട്ടിപ്പിടിച്ച പല താരങ്ങളേയും കാണാനാവും. ആധുനിക ക്രിക്കറ്റിലെ ഇന്ത്യന്‍ താരങ്ങളില്‍ പലരും ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യത്തോട് പടവെട്ടി ജയിച്ചുവന്നവരാണ്.

ഇന്നത്തെ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളിലൊരാളായ റിങ്കു സിങ്ങിന്റെ ജീവിതം ഇതിന് വലിയ ഉദാഹരണമാണ്. പാചകവാതക ഗ്യാസ് വിതരണക്കാരനായ പിതാവിന്റെ മകനാണ് റിങ്കു. ഒറ്റമുറി വീട്ടിലെ ഇടുങ്ങിയ ജീവിതത്തിനിടെ കുടുംബം നോക്കാന്‍ തൂപ്പുജോലിവരെ റിങ്കുവിന് നോക്കേണ്ടി വന്നു. എന്നാല്‍ ഇതിനിടെയിലും ക്രിക്കറ്റിനോടുള്ള അതിയായ സ്‌നേഹം റിങ്കു മുറുകെ പിടിച്ചു. ഇതാണ് ഇന്നത്തെ സൂപ്പര്‍ ഫിനിഷര്‍ പദവയിലേക്ക് റിങ്കുവിനെ എത്തിച്ചത്.

ദാരിദ്ര്യം നിറഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്ന് കോടികളുടെ ആസ്തിയിലേക്ക് വളരാന്‍ റിങ്കുവിനായി. താരത്തിന്റെ ആസ്തിയെക്കുറിച്ച് അറിയാം. നിലവില്‍ 5.80 കോടിയാണ് റിങ്കുവിന്റെ ആസ്തി. മാസം വരുമാനമായി 5 ലക്ഷം രൂപയാണ് റിങ്കുവിന് ലഭിക്കുന്നത്. വാര്‍ഷിക വരുമാനം 60 ലക്ഷം രൂപയോളം വരും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കിലും ഐപിഎല്ലിലൂടെയാണ് ശ്രദ്ധ നേടിയത്. 2017ല്‍ പഞ്ചാബ് കിങ്‌സിലൂടെയാണ് റിങ്കു വരവറിയിക്കുന്നത്.

അന്ന് 10 ലക്ഷം രൂപയായിരുന്നു റിങ്കുവിന്റെ പ്രതിഫലം. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 80 ലക്ഷത്തിനാണ് റിങ്കുവിനെ വാങ്ങിയത്. 2022ലേക്കെത്തിയപ്പോള്‍ റിങ്കുവിന്റെ പ്രതിഫലം 55 ലക്ഷമായി കുറഞ്ഞു. നിലവില്‍ 55 ലക്ഷമാണ് റിങ്കുവിന്റെ പ്രതിഫലം. ഇതുവരെ ഐപിഎല്ലിലൂടെ 4.40 കോടിയാണ് റിങ്കുവിന് ലഭിച്ചത്. എന്നാല്‍ നിലവിലെ താരത്തിന്റെ പ്രകടന മികവ് നോക്കുമ്പോള്‍ റിങ്കുവിന് ലഭിക്കുന്നത് കുറഞ്ഞ തുകയാണ്.

rinku singh

വരുന്ന സീസണിന് ശേഷം മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. കൊല്‍ക്കത്തയില്‍ റിങ്കുവിനെ നിലനിര്‍ത്താന്‍ 10 കോടിയിലധികം നല്‍കേണ്ടിവരും. താരം ലേലത്തിലേക്കെത്തിയാല്‍ റെക്കോഡ് പ്രതിഫലം ലഭിക്കാനും സാധ്യതയുണ്ട്. അടുത്ത മെഗാ ലേലത്തിന് ശേഷം സഞ്ജുവിന്റെ പ്രതിഫലത്തില്‍ വലിയ ഉയര്‍ച്ചയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ചെറിയ രീതിയില്‍ ചില നിക്ഷേപങ്ങളും റിങ്കു നടത്തിയിട്ടുണ്ട്. ചില പരസ്യ ചിത്രങ്ങളിലൂടെ 10 ലക്ഷത്തോളം പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

നിക്ഷേപമായി 10 ലക്ഷം രൂപയാണ് റിങ്കുവിന് ലഭിക്കുന്നത്. റിയല്‍ എസ്റ്റേറ്റില്‍ 2 കോടിയുടെ നിക്ഷേപവും റിങ്കു നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മോശമല്ലാത്ത വരുമാനം റിങ്കുവിന് ലഭിക്കുന്നുണ്ട്. കാറുകളുടെ വലിയ ശേഖരമൊന്നും റിങ്കുവിനില്ല. ടൊയോറ്റ ഇനോവ, ഹ്യുണ്ടായ് വെര്‍ണ കാറുകളാണ് റിങ്കു സിങ്ങിന്റെ കാര്‍ ശേഖരത്തിലുള്ളത്. എന്നാല്‍ ഇതുവരെ റിങ്കുവിന് ഗേള്‍ഫ്രണ്ട്‌സില്ല. റിങ്കുവിന്റെ സാമ്പത്തിക പ്രയാസം കാരണമാവാം ഇതുവരെ പ്രണയത്തിലേക്ക് കടക്കാതിരുന്നത്.

ഇപ്പോള്‍ കോടികളുടെ ആസ്തി റിങ്കുവിന് അവകാശപ്പെടാം. അതുകൊണ്ടുതന്നെ ഭാവിയില്‍ പ്രണയത്തിലേക്ക് റിങ്കു കടക്കുമെന്ന് തന്നെ പറയാം. ഇന്ത്യയുടെ ടി20 ടീമിനൊപ്പമാണ് റിങ്കു കൂടുതല്‍ തിളങ്ങുന്നത്. അവസാന അഫ്ഗാന്‍ പരമ്പരയിലടക്കം ശ്രദ്ധേയ പ്രകടനം നടത്താന്‍ റിങ്കുവിന് സാധിച്ചിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാണ് റിങ്കു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന റിങ്കു ഭാവിയില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളാവുമെന്നുറപ്പ്. ഇതിനോടകം വലിയ ആരാധകരെ സൃഷ്ടിക്കാനും റിങ്കുവിന് സാധിച്ചിട്ടുണ്ട്. വിരമിക്കാറാകുമ്പേഴേക്കും 50 കോടിക്ക് മുകളിലേക്ക് ആസ്തിയെത്തിക്കാന്‍ റിങ്കുവിനാവുമെന്ന് കരുതാം.

Story first published: Wednesday, February 7, 2024, 14:53 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+