Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ഭയക്കണം, റിങ്കു ടീം ഇന്ത്യയിലെത്തിയാല്‍ അവസരം കുറയും! സഞ്ജുവടക്കം 4 പേര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഐപിഎല്ലില്‍ കസറിയ യുവതാരം റിങ്കു സിങിനെ വൈകാതെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍. ഐപിഎല്ലിനു ശേഷം ടീം ഇന്ത്യ കളിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വിളിയെത്തിയേക്കും. അഞ്ചാം നമ്പറിലായിരിക്കും റിങ്കു ഇന്ത്യക്കു വേണ്ടി കളിച്ചേക്കുക. ഫിനിഷറുടെ റോളില്‍ കെകെആറിനായി ഇത്തവണ ഗംഭീര പ്രകടനം നടത്തിയ റിങ്കു ഇനി ഇന്ത്യയുടെ നീല ജഴ്‌സിയിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക.

ടി20 ടീമിലേക്കുള്ള റിങ്കു സിങിന്റെ വരവ് ഇന്ത്യയുടെ മറ്റു ചില താരങ്ങള്‍ക്കു ഭീഷണിയാണ്. അവരുടെ പ്ലെയിങ് ഇലവനിലെ സ്ഥാനം പോലും ചിലപ്പോള്‍ നഷ്ടമായേക്കും. റിങ്കു കാരണം ഇന്ത്യന്‍ ടി20 ടീമില്‍ അവസരങ്ങള്‍ കുറയാനിടയുള്ള നാലു കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം. ഒരാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പാടുപെടുകയാണ അദ്ദേഹം.

RINKU SANJU

നിലവില്‍ ടി20യില്‍ ഇന്ത്യക്കു അഞ്ച്- ആറ് പൊസിഷവുകളില്‍ മികച്ചൊരു ഓപ്ഷനാണ് സഞ്ജു. പക്ഷെ റിങ്കു ടീമിലേക്കു വന്നാല്‍ ഫിനിഷറുടെ റോള്‍ സ്വാഭാവികമായി അദ്ദേഹത്തിലേക്കു പോവും. അതു സഞ്ജുവിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയും ചെയ്യും. മാത്രല്ല വലംകൈയന്‍മാര്‍ക്കു ആധിപത്യമുള്ള ടീമില്‍ കൈയന്‍ ബാറ്ററാണെന്നതും റിങ്കുവിന് അനുകൂല ഘടകമാണ്.

മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും റിങ്കു സിങിന്റെ വരവിനെ പേടിക്കണം. നിലവില്‍ ഇഷാനും റിങ്കുവും ടീമില്‍ ഒരേ സ്ഥാനങ്ങള്‍ക്കു വേണ്ടി പോരടിക്കുന്നവരല്ല. എന്നാല്‍ ശുഭ്മന്‍ ഗില്ലിനു കൂട്ടായി യശസ്വി ജയ്‌സ്വാള്‍ ഓപ്പണിങ് റോളിലേക്കു വന്നാല്‍ ഇഷാന് സ്ഥാനം വിട്ടുകൊടുക്കേണ്ടി വരും.

അങ്ങനെ വന്നാല്‍ മധ്യനിരയിലായിരിക്കും ഇഷാന്റെപ്രതീക്ഷ. മിന്നുന്ന ഫോമിലുള്ള ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറുടെ റോളില്‍ വന്നേക്കും. അപ്പോള്‍ നാലാമനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാമനായി റിങ്കുവും ഇറങ്ങിയാല്‍ സ്വാഭാവികമായും ഇഷാന്‍ പിന്തള്ളപ്പെടും. അതുകൊണ്ടുതന്നെ റിങ്കുവിന്റെ വരവ് അദ്ദേഹത്തിനും വെല്ലുവിളിയാണ്.

jadeja

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് റിങ്കു സിങ് കാരണം ടി20 ടീമില്‍ നിന്നും പുറത്താവാനിടയുള്ള മറ്റൊരു താരം. നിലവില്‍ ടി20യില്‍ അത്ര മികച്ച ഫോമിലല്ല അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഫിനിഷറുടെ റോളില്‍ റണ്ണെടുക്കാനാവാതെ ജഡ്ഡു വലയുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടി20 ടീമില്‍ ജഡ്ഡുവിനെ പിന്തള്ളി അക്ഷര്‍ പട്ടേല്‍ സ്ഥാനമുറപ്പിക്കും. ഫിനിഷിങ് റിങ്കു ഏറ്റെടുക്കുന്നതിനാല്‍ ജഡേജയെ പിന്നീട് ഇന്ത്യക്കു ആവശ്യം വരില്ല.

ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും റിങ്കു സിങിന്റെ വളര്‍ച്ച ഭീഷണിയാണ്. ഈ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഹൂഡ തഴയപ്പെടാനും സാധ്യത കൂടുതലാണ്. പകരം റിങ്കുവിനെ ഫിനിഷറുടെ റോള്‍ ഏല്‍പ്പിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

നേരത്തേ ഫിനിഷറായി ഹൂഡയെ ചില മല്‍സരങ്ങളില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ ഫോം കൂടി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു ടി20 ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവുമാണ്.

Story first published: Tuesday, May 23, 2023, 11:49 [IST]
Other articles published on May 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+