For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ കോലി ചേര്‍ത്തുപിടിച്ചു, രോഹിത് ഇവരെ ചവിട്ടിപ്പുറത്താക്കി! ആരൊക്കെ എന്നറിയാം

ടെസ്റ്റ് ക്രിക്കറ്റിന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇന്ത്യന്‍ ടീമിനെ പ്രധാനമായും നയിച്ചിരിക്കുന്നതു രണ്ടു പേരാണ്. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു ശേഷം വിരാട് കോലിയാണ് നായകസ്ഥാനത്തേക്കുവന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ തികച്ചും അപ്രതീക്ഷിതമായി കോലി ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ രോഹിത് ശര്‍മ ചുമതലയേറ്റെടുക്കുകയായിരുന്നു.

വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ടെസ്റ്റില്‍ ലോക ഒന്നാംനമ്പര്‍ പദവയിലെത്താനും ഇന്ത്യക്കു സാധിച്ചു. കരുത്തായ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയങ്ങളും നായകരെന്ന നിലയില്‍ ഇവരുടെ കരിയറിലെ പൊന്‍തൂവലുകളാണ്. പക്ഷെ കോലിക്കും രോഹിത്തിനും ഇന്ത്യന്‍ ടീമിനെ ടെസ്റ്റിലെ ലോക ചാംപ്യന്മാരാക്കാന്‍ സാധിച്ചില്ല. 2021ലെ പ്രഥമ ഡബ്ല്യടിസി ഫൈനലില്‍ കോലിയുടെ ടീം ന്യൂസിലാന്‍ഡിനോടും ഈ വര്‍ഷം രോഹിത്തിന്റെ ടീം ഓസ്‌ട്രേലിയയോടും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സി ശൈലി തീര്‍ത്തും വ്യത്യസ്തമാണെന്നു എല്ലാവര്‍ക്കും അറിയാവുന്നതാണ്. കളിക്കളത്തില്‍ ഒരുപാട് അഗ്രസീവായി, ഊര്‍ജത്തോടെ ടീമിനെ നയിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് കോലി. രോഹിത്താവട്ടെ വളരെ കൂളായി, വികാരങ്ങള്‍ അധികം പുറമെ കാണിക്കാതെ ടീമിനെ നയിക്കുന്ന ക്യാപ്റ്റനുമാണ്.

ക്യാപ്റ്റന്‍സി ശൈലിയിലെ വ്യത്യാസം പോലെ തന്നെ കോലിയും രോഹിത്തും ചില കളിക്കാരെ പിന്തുണയ്ക്കുന്ന കാര്യത്തിലും വ്യത്യസ്തരാണെന്നു കാണാന്‍ സാധിക്കും. കോലി നായകനായിരിക്കെ പിന്തുണയ്ക്കുകയും എന്നാല്‍ രോഹിത് പിന്തുണയ്ക്കാതെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്ത കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

MAYANK AGARWAL

കര്‍ണാടകയില്‍ നിന്നുള്ള ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാളാണ് ഇവരില്‍ ആദ്യത്തെ താരം. 2019 മുതല്‍ 2022ന്റെ ആദ്യം വരെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായിരുന്നു അദ്ദേഹം. വിരാട് കോലി ക്യാപ്റ്റനായിരിക്കെ ടെസ്റ്റ് ടീമിലെത്തിയ മായങ്ക് വളരെ വേഗത്തിലാണ് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ സ്ഥാനമുറപ്പിച്ചത്. ഇന്ത്യക്കുവേണ്ടി 21 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 1488 റണ്‍സെടുത്തിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 243 റണ്‍സാണ്.

പക്ഷെ രോഹിത് ശര്‍മ ക്യാപ്റ്റനായതോടെ മായങ്കിന്റെ കഷ്ടകാലവും തുടങ്ങി. വെറും രണ്ടു ടെസ്റ്റുകള്‍ മാത്രമേ അദ്ദേഹത്തിനു കീഴില്‍ മായങ്ക് കളിച്ചിട്ടുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. ഇവയില്‍ കാര്യമായ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ടീമിനു പുറത്തായ മായങ്ക് പിന്നീട് തിരിച്ചവിളിക്കപ്പെട്ടതുമില്ല.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ മധ്യനിര ബാറ്റര്‍ ഹനുമാ വിഹാരിയാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ അജിങ്ക്യ രഹാനെ മോശം പ്രകടനങ്ങളെ തുടര്‍ന്നു ഒഴിവാക്കപ്പെട്ട ശേഷം ഇന്ത്യയുടെ അടുത്ത സ്റ്റാറാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ബാറ്ററായിരുന്നു വിഹാരി. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കെ 16 ടെസ്റ്റുകളില്‍ താരം കളിച്ചിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ വിഹാരിക്കു അവസരം കിട്ടിയുള്ളൂ. ഈ മല്‍സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനു ശേഷമാണ് വിഹാരിക്കു സ്ഥാനം നഷ്ടമായത്. പിന്നീടൊരിക്കലും അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ കണ്ടിട്ടുമില്ല.

Story first published: Tuesday, June 13, 2023, 22:30 [IST]
Other articles published on Jun 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+