ടി20 ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ പടിയിറങ്ങിയതോടെ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത് ഒരു കിടിലന്‍ ഓപ്പണറെ മാതമല്ല, സൂപ്പര്‍ ക്യാപ്റ്റനെ കൂടിയാണ്. ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയതോടെയാണ് ഈ ഫോര്‍മാറ്റില്‍ ഇനി തന്നെ കാണില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഇതോടെ ഓപ്പണറെ മാത്രല്ല, സ്ഥിരം ടി20 ക്യാപ്റ്റനെയും ഇന്ത്യക്കു തിരയേണ്ടി വന്നിരിക്കുകയാണ്.
2026ലെ ടി20 ലോകകപ്പാണ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു മുന്നിലുള്ള അടുത്ത ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. പുതിയൊരു ക്യാപ്റ്റനു കീഴിലായിരിക്കും ഈ ലോകകപ്പില്‍ ഇന്ത്യ കച്ചമുറുക്കുക. ആരായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി20യില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി വരാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഹാര്‍ദിക് പാണ്ഡ്യ
സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയാണ് അടുത്ത ടി20 ക്യാപ്റ്റന്റെ റോളിലേക്കു ഫേവറിറ്റെന്നു പയാം. കാരണം രോഹിത് വിരമിക്കുമ്പോള്‍ സ്വാഭാവികമായും റോള്‍ അദ്ദേഹത്തിലേക്കു തന്നെയാണ് വരിക. 2022ലെ ടി20 ലോകകപ്പിനു ശേഷം ഒരു വര്‍ഷത്തിലേറെ കാലം രോഹിത് ഈ ഫോര്‍മാറ്റിര്‍ നിന്നും അനിശ്ചിതമായി വിട്ടുനിന്നപ്പോള്‍ ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കായിരുന്നു.
ഇപ്പോള്‍ സമാപിച്ച ടി20 ലോകകപ്പിലും ടീമിനെ നയിക്കാനിരുന്നതും അദ്ദേഹമായിരുന്നു. പക്ഷെ തികച്ചും അപ്രതീക്ഷിതമായി രോഹിത് ടി20യിലേക്കു മടങ്ങിയെത്തിയതോടെ ലോകകപ്പിലും അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. നായകന്റെ റോളില്‍ കഴിവ് തെളിയിച്ച വ്യക്തി തന്നെയാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ചാംപ്യന്‍മാരായത് അദ്ദേഹത്തിനു കീഴിലാണ്. കൂടാതെ 2023ല്‍ ജിടിയെ റണ്ണറപ്പാക്കാനും ഹാര്‍ദിക്കിനായിരുന്നു.
പക്ഷെ ഹാര്‍ദിക്കിന്റെ ഒരേയൊരു ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കാവുന്നത് തുടര്‍ച്ചയായി പിടികൂടാറുള്ള പരിക്കുകളാണ്. കരിയറിന്റെ പല ഘട്ടത്തിലും പരിക്കുകള്‍ അദ്ദേഹത്തേ വേട്ടയാടിയിട്ടുണ്ട്. ഇതു കാരണം ഇന്ത്യന്‍ ടീമിനോടൊപ്പം നിരവധി മല്‍സരങ്ങളും ഹാര്‍ദിക്കിനു നഷ്ടമാവുകയും ചെയ്തു. ഭാവിയിലും ഇത്തരം പരിക്കുകള്‍ കാരണം അദ്ദേഹത്തിന്റെ സേവനം ഇന്ത്യക്കു ലഭിച്ചേക്കില്ല.
ശുഭ്മന്‍ ഗില്‍
യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി വരാന്‍ സാധിക്കുന്ന രണ്ടാമത്തെയാള്‍. ക്യാപ്റ്റന്നെ നിലയില്‍ അനുഭവസമ്പത്ത് അധികമില്ലെങ്കിലും ഭാവിയിലേക്കു ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ ഭാഗമായതിനാല്‍ ക്യാപ്റ്റനാവാന്‍ ഏറ്റവും അനുയോജ്യനായ താരം കൂടിയാണ് ഗില്‍.
സിംബാബ്വെയുമായി നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെ ഗില്‍ ക്യാപ്റ്റനായി അരങ്ങേറുകയാണ്. തന്റെ നേതൃമികവ് പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരിക്കും ഇത്. ഈ പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞാല്‍ ഭാവി ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തീര്‍ച്ചയായും അവകാശവാദമുന്നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിലെ നയിക്കാന്‍ ഗില്ലിനു അവസരം ലഭിച്ചിരുന്നു. പക്ഷെ ഈ റോളില്‍ വേണ്ടത്ര തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ എട്ടാം സ്ഥാനത്താണ് ജിടി ഫിനിഷ് ചെയ്തത്.

സഞ്ജു സാംസണ്‍
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാന്‍ ശേഷിയുള്ള മറ്റൊരു താരം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഉജ്ജ്വലമായി നയിച്ച് കഴിവ് തെളിയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. 2021 മുതല്‍ റോല്‍സിനെ ഐപിഎല്ലില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. 2022ല്‍ ടീമിനെ റണ്ണറപ്പാക്കിയ അദ്ദേഹം കഴിഞ്ഞ സീസണില്‍ റോയല്‍സിനെ പ്ലേഓഫിലുമെത്തിച്ചിരുന്നു.
പക്ഷെ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമല്ല എന്നതാണ് സഞ്ജുവിനു തിരിച്ചടിയാവുന്ന ഏക കാര്യം. വിരാട് കോലി വിരമിച്ചതിനാല്‍ അദ്ദേഹത്തിന്റെ മൂന്നാം നമ്പറിലേക്കു ഏറ്റലും അനുയോജ്യനായ താരമാണ് സഞ്ജു.
ഈ റോളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അതു മുതലെടുക്കുകുയും ചെയ്താല്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പിക്കാം. അതിനു സാധിച്ചാല്‍ നായകനായും സഞ്ജുവിനു നറുക്കുവീണാല്‍ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ ഐപിഎല്ലിനിടെ സഞ്ജുവിനെ ഇന്ത്യന്‍ ടി20 ക്യാപ്റ്റനാക്കണമെന്നു പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു.