Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കരാറില്ല,എന്നിട്ടും കോടികള്‍! സര്‍ഫറാസിന്റെ ആസ്തിയും കാര്‍ കളക്ഷനുമറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറാന്‍ തയ്യാറെടുക്കുകയാണ് യുവതാരം സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനായ 26കാരനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള സ്‌ക്വാഡിലാണ് സര്‍ഫറാസ് ഇടം പിടിച്ചിട്ടുള്ളത്. ഈ മല്‍സരത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏറ്റവും അവസാനമായി സര്‍ഫറാസ് കളിച്ചത് ഇന്ത്യന്‍ എ ടീമിനു വേണ്ടിയായിരുന്നു. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റിലായിരുന്നു ഇത്. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ ഹീറോയായത് സെഞ്ച്വറി വീരനായ സര്‍ഫറാസായിരുന്നു. അഗ്രസീവ് ബാറ്റിങ് പുറത്തെടുത്ത താരം 161 റണ്‍സാണ് അടിച്ചെടുത്തത്.

SARFARAZ KHAN

ഇനി ഇന്ത്യന്‍ സീനിയര്‍ ടീമിനോടൊപ്പം റെഡ് ബോള്‍ ക്രിക്കറ്റിലും തന്റെ മാജിക്കല്‍ ഫോം തുടരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ഫറാസ്. ദീര്‍ഘകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളി കാത്ത് കഴിയുകയായിരുന്നു സര്‍ഫറാസ്. 2019-20 സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്ററാണ് അദ്ദേഹം. പക്ഷെ ഇന്ത്യന്‍ ടീമിന്റെ വ്യത്യസ്ത സെലക്ഷന്‍ കമ്മിറ്റികള്‍ ഓരോ തവണയും സര്‍ഫറാസിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഒടുവില്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയാണ് സര്‍ഫറാസിനു മുന്നില്‍ ടീം ഇന്ത്യയുടെ വാതില്‍ തുറന്നു കൊടുത്തത്. പരിക്കു കാരണം കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയതോടെ സര്‍ഫറാസിനോപ്പം വാഷിങ്ടണ്‍ സുന്ദര്‍, പുതുമുഖ ഓള്‍റൗണ്ടര്‍ സൗരഭ് കുമാര്‍ എന്നിവരെ സെലക്ഷന്‍ കമ്മിറ്റി ടീമിലെടുക്കുകയായിരുന്നു.

അതേസമയം, സര്‍ഫറാസിന്റെ പ്രൊഫഷണല്‍ കരിയറിനെക്കുറിച്ചല്ല മറിച്ച് താത്തിന്റെ ലൈഫ് സ്റ്റൈലിനെയും ആസ്തിയെക്കുറിച്ചുമെല്ലാം നമുക്കു ഇവിടെ പരിശോധിക്കാം. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം ഏഴു കോടിയോളം രൂപയാണ് സര്‍ഫറാസിന്റെ ആസ്തി.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ഒരു ഫ്രാഞ്ചൈസിയുമായും കരാര്‍ ഇല്ലാതിരുന്നിട്ടും ഇത്രയും ആസ്തി താരത്തിനു സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ലേലത്തില്‍ സര്‍ഫറാസിനെ ഒരു ടീമും വാങ്ങാന്‍ തയ്യാറായിരുന്നില്ല.

SARFARAZ KHAN

ആഭ്യന്തര ക്രിക്കറ്റിലെ മല്‍സരങ്ങളില്‍ നിന്നുള്ള മാച്ച് ഫീ, പരസ്യ കരാറുകള്‍, നിക്ഷേപങ്ങള്‍ എന്നിവയാണ് സര്‍ഫറാസിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ചില പരസ്യ കമ്പനികളുമായി താരത്തിനു ഇപ്പോള്‍ കരാറുണ്ട്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അണ്‍സോള്‍ഡായി മാറിയത് സര്‍ഫറാസിന്റെ വരുമാനത്തെ സാരമായി ബാധിക്കുമെന്നുറപ്പാണ്. എന്നാല്‍ സര്‍ഫറാസിന്റെ കാര്‍ കളക്ഷനുകളിലേക്കു വന്നാല്‍ ഒരു ഔഡിയും റെനോയുടെ ഡസ്റ്ററുമാണ് താരത്തിന്റെ പക്കലുള്ളത്.

കഴിഞ്ഞ രണ്ടു സീസണികളിലും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 20 ലക്ഷം രൂപയായിരുന്നു ഇവിടെ താരത്തിന്റെ പ്രതിവര്‍ഷ ശമ്പളം. പക്ഷെ സര്‍ഫറാസിനു ഇവിടെ കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം മല്‍സരങ്ങളില്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സീസണിനു ശേഷം താരത്തെ ഡിസി കൈവിട്ടത്.

അതേസമയം, സര്‍ഫറാസിന്റെ കുടുംബജീവിതത്തിലേക്കു വരികയാണെങ്കില്‍ കാശ്മീരുകാരിയായ റൊമാന സൊഹൂറിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുകുടുബങ്ങളുടെയും അനുഗ്രഹത്തോടെ ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ റൊമാനയെ സര്‍ഫറാസ് മിന്നുചാര്‍ത്തിയത്.

Story first published: Wednesday, January 31, 2024, 9:38 [IST]
Other articles published on Jan 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+