Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പിന്തുണയില്ലെങ്കില്‍ ഈ സൂപ്പര്‍ താരങ്ങളില്ല! കരിയര്‍ തീര്‍ന്നേനെ

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി തന്റെ ടീമിലെ കളിക്കാരെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കാറുമുള്ള ക്യാപ്റ്റനായിരുന്നു. മറ്റു ഭൂരിഭാഗം ക്യാപ്റ്റന്‍മാരെയും പോലെ രണ്ടോ, മൂന്നോ മല്‍സരങ്ങളിലെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ധോണി ഒരു താരത്തെയും എഴുതിത്തള്ളാറില്ല. ഓരോ കളിക്കാരനും എന്താണ് ബെസ്റ്റെന്നും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ധോണിയെപ്പോലെ അറിയാവുന്ന ക്യാപ്റ്റന്‍മാര്‍ വേറെയുണ്ടാവില്ല.

ഈ കാരണത്താല്‍ തന്നെയാണ് മറ്റു നായകര്‍ക്കു കീഴില്‍ ഫ്‌ളോപ്പായി മാറിയ പലരും ധോണിക്കു കീഴില്‍ ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. താരങ്ങളുടെ പ്രതിഭ തിരിച്ചറിയാനും മികച്ച പിന്തുണയിലൂടെ അതു വളര്‍ത്തിയെടുക്കാനും അസാധാരണ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും കൈവരിച്ച കിരീട വിജയങ്ങള്‍ ഇതിന്റെ തെളിവുകളാണ്.

ROHIT SHARMA

ഇന്ത്യന്‍ ടീം നായകനായിരിക്കെ ഒരുപാട് മികച്ച താരങ്ങളെ ധോണി വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായി പിന്നീട് മാറിയവരും ഇക്കൂട്ടത്തിലണ്ട്. ധോണിയുടെ പിന്തുണ കൊണ്ടു മാത്രം കരിയര്‍ തിരിച്ചു പിടിച്ച് നിലവില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയില്‍ ഇടംപിടിച്ചിട്ടുള്ള മൂന്നു പേര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഇക്കൂട്ടത്തിലെ ആദ്യത്തെ താരം. രോഹിത്തിന്റെ കരിയറെടുത്താല്‍ അതിനെ രണ്ടു ഘട്ടങ്ങളായി നമുക്കു വേര്‍തിരിക്കേണ്ടി വരും. ഒന്നു ഓപ്പണറാവുന്നതിനു മുമ്പുളളതാണെങ്കില്‍ മറ്റൊന്ന് ഓപ്പണറായതിനു ശേഷമുള്ളതാണ്. കരിയറിന്റെ ആദ്യകാലങ്ങളില്‍ മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താനും രോഹിത്തിനു കഴിഞ്ഞില്ല.

പക്ഷെ രോഹിത്തിനെ ധോണി കൈവിട്ടില്ല. ഓപ്പണിങില്‍ അദ്ദേഹത്തിനു നല്ലൊരു ഭാവിയുണ്ടെന്നു ധോണിക്കും തോന്നുകയും 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യമായി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയുമായിരുന്നു. പിന്നീട് ഹിറ്റ്മാന് തിരിഞ്ഞു നോക്കേണ്ടിയും വിന്നിട്ടില്ല. ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് 88 ഏകദിനങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ശരാശരി 30 മാത്രമായിരുന്നു.

പക്ഷെ ഓപ്പണറായ ശേഷം അതു കുത്തനെ ഉയരുകയുമായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് രോഹിത്തിന്റെ സ്ഥാനം. പല റെക്കോര്‍ഡുകളും ഓപ്പണറായ ശേഷം അദ്ദേഹം തകര്‍ക്കുകയും ചെയ്തിരുന്നു.

VIRAT KOHLI

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കുന്ന മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ കരിയര്‍ രക്ഷിച്ചത് ധോണിയുടെ അകമഴിഞ്ഞ പിന്തുണയാണ്. 2011ലായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലി അരങ്ങേറ്റം കുറിക്കുന്നത്. പക്ഷെ കരിയറിന്റെ തുടക്ക കാലം അദ്ദേഹത്തെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ആദ്യത്തെ 11 ഇന്നിങ്‌സുകള്‍ക്കു ശേഷം രണ്ടു ഫിഫ്റ്റികള്‍ മാത്രമേ കോലിക്കു നേടാന്‍ സാധിച്ചിരുന്നുള്ളൂ.

2011-12ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 32 റണ്‍സായിരുന്നു. ഇതോടെ ശേഷിച്ച ടെസ്റ്റുകളില്‍ അദ്ദേഹത്തെ ഒഴിവാക്കണമെന്നു പോലും അഭിപ്രായങ്ങളുയര്‍ന്നു. പക്ഷെ കോലിയെ കൈവിടാന്‍ ധോണി തയ്യാറായിരുന്നില്ല. മൂന്നാം ടെസ്റ്റിലും അദ്ദേഹം കോലിയെ ടീമില്‍ നിലനിര്‍ത്തി.

പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റുള്ളവരെല്ലാം ഫ്‌ളോപ്പായപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ 75 റണ്‍സോടെ കോലി ടീമിന്റെ അമരക്കാരനാവുകയായിരുന്നു. പിന്നാലെ അഡ്‌ലെയ്ഡിലെ അടുത്ത ടെസ്റ്റില്‍ 116 റണ്‍സും നേടിയ കോലി ധോണിയുടെ വിശ്വാസം കാക്കുകയും ചെയ്തു. പിന്നീട് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിലെ സൂപ്പര്‍ താരമായി കോലി വളരുന്നതാണ് ലോകം കണ്ടത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ധോണിയുടെ പിന്തുണ കാരണം രക്ഷപ്പെട്ട മൂന്നാമത്തെ വമ്പന്‍ താരം. ഇന്ത്യന്‍ ടീമിനൊപ്പം കരിയറിന്റെ തുടക്കത്തില്‍ ബാറ്റിങിലോ, ബൗളിങിലോ വലിയ ചലനമുണ്ടാക്കാന്‍ ജഡ്ഡുവിനായിരുന്നില്ല. ഐപിഎല്ലിലും ഒരു ശരാശരി താരം മാത്രമായിരുന്നു അദ്ദേഹം. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്നതോടെ ധോണിക്കു കീഴില്‍ ജഡേജ തന്റെ കഴിവുകള്‍ മിനുക്കിയെടുത്തു.

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളുടെ ഭാഗമായിരുന്ന ജഡേജ 2013ലായിരുന്നു ടെസ്റ്റിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. ധോണിയുടെ പിന്തുണ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ബാറ്റിങിലും ബൗളിങിലും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ജഡ്ഡു വിശേഷിപ്പിക്കപ്പെടുന്നത്.

Story first published: Thursday, June 22, 2023, 14:16 [IST]
Other articles published on Jun 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+