Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ തഴഞ്ഞു, ഇന്ത്യക്കും വേണ്ട; ബിബിഎല്ലില്‍ തരംഗമായി നിഖില്‍! ആരാണ് മിന്നുംതാരം

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ടി20 ലീഗില്‍ ഇന്ത്യന്‍ വംശജനായ ഒരു താരമാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ കസറുന്ന ഇന്ത്യന്‍ താരം 27 കാരനായ നിഖില്‍ ചൗധരിയാണ്. ബിബിഎല്ലില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിന്റെ താരമാണ് അദ്ദേഹം. ഡല്‍ഹിയില്‍ നിന്നുള്ള നിഖില്‍ ബിബിഎല്ലിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഓസീസ് ദേശീയ ടീമിലേക്കും ഒരുനാള്‍ തനിക്കു വിളിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ്.

ഓസീസിന്റെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയെപ്പോലെ ഒരു അതിവേഗ ഫാസ്റ്റ് ബൗളറാവുകയായിരുന്നു നിഖിലിന്റെ സ്വപ്‌നം. പക്ഷെ താരത്തിന്റെ തലയിലെഴുത്ത് ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാവുകയെന്നതായിരുന്നു. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. അന്നു അഗ്രസീവ് ബാറ്റിങിലൂടെ നിഖില്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും സീനിയര്‍ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചില്ല.

NIKHIL CHAUDHARY

പഞ്ചാബ് ടീമില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കൊപ്പം കളിക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് നിഖില്‍ ചൗധരി. രണ്ടു പേരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാനായിട്ടുണ്ട്. എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്താം, വലിയ ലക്ഷ്യങ്ങളെ എങ്ങനെ മറികടക്കാം, ഇന്നിങ്‌സിലേക്കു ആഴത്തില്‍ എങ്ങനെ ബാറ്റ് ചെയ്യാമെന്നുമെല്ലാം യുവിയില്‍ നിന്നും തനിക്കു പഠിക്കാനായതായും നിഖില്‍ ചൗധരി പറയുന്നു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ട്രയല്‍സില്‍ പങ്കെടുത്ത താരമാണ് അദ്ദേഹം. 2019ലായിരുന്നു ഇത്. പക്ഷെ മുംബൈയുടെ ട്രയല്‍സില്‍ നിഖില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ താരം ഓസ്‌ട്രേലിയയിലെത്തിയത്.

എന്നാല്‍ ഈ സമയത്താണ് കൊവിഡ് മഹാമാരി ലോകം മുഴുവന്‍ വ്യാപിക്കുന്നത്. ഇതോടെ ഇന്ത്യയുടെയും ഓസ്ട്രലേിയയുടെയുമെല്ലം അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. നിഖിലിന്റെ കരിയറിലെ ടേണിങ് പോയിന്റും ഇതു തന്നെയായിരുന്നു. ക്രിക്കറ്റെന്ന തന്റെ സ്വപ്‌നം ഓസ്‌ട്രേലിയയില്‍ വച്ച് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചതും അതിനു ശേഷമാണ്.

ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പുനനാരംഭിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. മാറണമെന്നും ഒരു വ്യക്തിയെന്ന നിലയില്‍ വളരണമെന്നും ആഗ്രഹിച്ചതായി ഓസ്‌ട്രേലിയയില്‍ തന്നെ തുടരാനുള്ള തീരുമാനത്തെക്കുറിച്ച് നിഖില്‍ ചൗധരി വെളിപ്പെടുത്തി. ഓസ്‌ട്രേലിയന്‍ പോസ്റ്റില്‍ കൊറിയറായി പ്രവര്‍ത്തിക്കവെ ക്രിക്കറ്റിനെയും ഒപ്പം കൊണ്ടുപോവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

NIKHIL CHAUDHARY

ക്ലബ്ബ് ക്രിക്കറ്റില്‍ നോര്‍തേണ്‍ സബര്‍ബ്‌സിനു വേണ്ടിയാണ് നിഖില്‍ ആദ്യമായി കളിച്ചത്. ഇവിടെ വച്ചാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളറായിരുന്ന ജെയിംസ് ഹോപ്‌സ് ഇന്ത്യന്‍ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് ബിബിഎല്‍ ടീമായ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സ് നിഖിലിനു ഓഫര്‍ വാഗ്ദാനം ചെയ്തത്. ഇതു അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയും ചെയ്തു.

പെര്‍ത്ത് സ്‌കോച്ചേഴ്‌സുമായുള്ള കളിയിലൂടെയാണ് ബിബിഎല്ലില്‍ നിഖില്‍ അരങ്ങേറിയത്. ആദ്യ കളിയില്‍ 31 ബോളില്‍ 40 റണ്‍സുമായി നിഖില്‍ വരവറിയിക്കുകയും ചെയ്തു. നിര്‍ഭയമായ ബാറ്റിങിലൂടെ അദ്ദേഹം വളരെ പെട്ടെന്നു ആരാധകര്‍ക്കു പ്രിയങ്കരനായി മാറി. ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാനായത് ഓസ്‌ട്രേലിയന്‍ പിച്ചുകളുമായി പൊരുത്തപ്പെടാന്‍ നിഖിലിനെ ഏറെ സഹായിച്ചിട്ടുണ്ട്.

ടീം ആവശ്യപ്പെടുന്ന ഏതു റോളിലും കളിക്കാന്‍ തയ്യാറാണെന്നു അദ്ദേഹം പറയുന്നു. ഹറിക്കെയ്ന്‍സിനു വേണ്ടി കഴിയാവുന്നത്രയും മല്‍സരങ്ങളില്‍ ജയിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. കാരണം ആദ്യത്തെ കിരീടം നേടാന്‍ തങ്ങള്‍ അത്രയുമധികം ആഗ്രഹിക്കുന്നതായും നിഖില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 1, 2024, 22:01 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+