Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടക്കം ധോണിയുടെ ടീമില്‍, രോഹിത്തിന്റെ 'കുഞ്ഞനുജന്‍'- ഇഷാന്റെ ആസ്തി, കാര്‍ കലക്ഷന്‍ അറിയാം

ടീം ഇന്ത്യയില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് ഈ 24കാരന്റെ സ്ഥാനം. തന്റേതായ ദിവസം ഏതു ബൗളിങ് ആക്രമണത്തെയും തകര്‍ത്തെറിയാന്‍ പോക്കറ്റ് ഡയനാമിറ്റെന്നു വിളിപ്പേരുള്ള ഇഷാനു കഴിയും. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അടുത്ത സൗഹൃദമാണ് താരത്തിനുള്ളത്.

ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും ദീര്‍ഘകാലമായി ഒരുമിച്ച് കളിച്ചത് സൗഹൃദം ദൃഢമാക്കുകയും ചെയ്തു. രോഹിത്തിന്റെ കുഞ്ഞനുജനെന്നു പോലും ഇഷാനെ പലരും തമാശയായി വിളിക്കാറുണ്ട്. ബിഹാറിലെ പാട്‌നയില്‍ നിന്നാണ് ഇഷാന്‍ കിഷന്റെ വരവ്. ബില്‍ഡറായ പ്രണവ് കുമാറിന്റെയും വീട്ടമ്മയായ സുചിത്ര കിഷന്റെയും രണ്ടാമത്തെ മകനാണ് താരം. രാജ് കിഷന്‍ മൂത്ത സഹോദരനാണ്.

ISHAN KISHAN

ആഭ്യന്തര ക്രിക്കറ്റില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ടീമായ ജാര്‍ഖണ്ഡിനു വേണ്ടിയാണ് ഇഷാന്‍ കളിച്ചത്. 2016ലെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഈ ടീമിനായി അന്നു വിക്കറ്റ് കാത്തത് റിഷഭ് പന്തായിരുന്നു. ഐപിഎല്ലില്‍ ഇഷാന്‍ അരങ്ങേറിയത് മുന്‍ ടീം ഗുജറാത്ത് ലയണ്‍സിനൊപ്പമാണ്.

2016, 17 സീസണുകളിലായിരുന്നു ഇഷാന്‍ ഗുജറാത്തിലുണ്ടായിരുന്നത്. 2018ലെ ലേലത്തില്‍ മുംബൈയിലെത്തിയ ശേഷം അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അടിമുടി മാറുകയായിരുന്നു. പിന്നീട് ഇഷാന് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. അദ്ദേഹത്തിന്റെ ആസ്തി, ഐപിഎല്‍ ശമ്പളം, കാര്‍ കലക്ഷന്‍ ഇവയെക്കുറിച്ചെല്ലാം അറിയാം.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇഷാന്‍ കിഷന്റെ ആകെ ആസ്തി ഏകദേശം 60 കോടിയോളം രൂപയാണ്. ഐപിഎല്ലിലെ ശമ്പളത്തോടൊപ്പം ബിസിസിഐ, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നുള്ള പ്രതിഫലവും പരസ്യ വരുമാനങ്ങളും ഉള്‍പ്പെടെയാണിത്. ക്രിക്കറ്ററെന്ന നിലയിലുള്ള മിടുക്ക് തന്നെയാണ് ഇത്ര ചെറുപ്രായത്തില്‍ തന്നെ ഇഷാനെ കോടികളുടെ ആസ്തിക്കു ഉടമയാക്കി മാറ്റിയത്. ബ്രാന്‍ഡ് വാല്യുവിന്റെ കാര്യത്തിലും ഇഷാന്‍ ഏറെ മുന്നിലാണ്.

നിരവധി ബ്രാന്‍ഡുകളുമായി താരത്തിനു പരസ്യ കരാറുണ്ട്. ഇതുവഴിയും ഇഷാന്‍ കോടികള്‍ സമ്പാദിക്കുന്നു. സിയറ്റ്, ബ്ലിറ്റ്‌സ്പൂള്‍സ്, മാന്യവര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ജി, നോയ്‌സ് എന്നീ ബ്രാന്‍ഡുകളുമായിട്ടാണ് താരത്തിനു നിലവില്‍ കരാറുള്ളത്. ഇഷാന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഐപിഎല്ലില്‍ നിന്നാണ്.

2022ലെ ഐപിഎല്‍ ലേലത്തില്‍ 15.25 കോടി മുടക്കിയായിരുന്നു അദ്ദേഹത്തെ മുംബൈ തിരികെ വാങ്ങിയത്. നിലവില്‍ ബിസിസിഐയുടെ മുഖ്യ കരാറില്‍ ഇഷാന്‍ ഉള്‍പ്പെട്ടിട്ടില്ല. എങ്കിലും ഏകദിനത്തില്‍ ആറു ലക്ഷവും ടി20യില്‍ മൂന്നു ലക്ഷവും മാച്ച് ഫീയായി താരത്തിനു ബിസിസിഐ നല്‍കും.

ISHAN HARDIK

2016ലെ ഐപിഎല്‍ ലേലത്തില്‍ ഇഷാനെ ഗുജറാത്ത് ലയണ്‍സ് വാങ്ങിയത് 35 ലക്ഷം രൂപയ്ക്കായിരുന്നു. 2018ലെ ലേലത്തില്‍ 6.2 കോടിക്കാണ് താരത്തെ മുംബൈ സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവന്നത്. 2021 വരെ ഇതേ തുകയ്ക്കു ഇഷാനെ മുംബൈ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ 2022ലെ ലേലത്തില്‍ താരത്തിന്റെ ശമ്പളം ഒറ്റയടിക്ക് 15.25 കോടിയിലേക്കു ഉയര്‍ന്നു.

ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന്റെ ജഴ്‌സി നമ്പര്‍ 32 ആണ്. 23ാം നമ്പര്‍ ജഴ്‌സിയായിരുന്നു താരം ആഗ്രഹിച്ചത്. എന്നാല്‍ അതു സ്പിന്നര്‍ കുല്‍ദീപ് യാദവിനു ലഭിച്ചതോടെ ഇഷാന്‍ 32 സ്വീകരിക്കുകയായിരുന്നു. അമ്മയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

ഇഷാന്‍ കിഷന്റെ കാര്‍ കളക്ഷനിലേക്കു വരികയാണെങ്കില്‍ നിരവധി ആഡംബര കാറുകള്‍ താരത്തിന്‍റെ ഗ്യാരേജിലുണ്ട്. 1.05 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്, 92 ലക്ഷം രൂപയുടെ ഫോര്‍ഡ് മസ്റ്റാങ്, 72 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു 5 സീരീസ് എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.

Story first published: Saturday, June 17, 2023, 14:13 [IST]
Other articles published on Jun 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+