Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇവരും ഒരിക്കല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ ഭാഗം, പക്ഷെ ആരുമറിഞ്ഞില്ല!

ഐസിസി ലോകകപ്പിന്റെ പുതിയൊരു എഡിഷന്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. നാലു വര്‍ഷം കൂടുമ്പോഴാണ് ഏകദിന ലോകകപ്പ് ഐസിസി സംഘടിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ സ്വന്തം ടീമിനെ പ്രതിനിധീകരിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ലോകകപ്പ് ചരിത്രമെടുക്കുകയാണെങ്കില്‍ ഏറ്റവമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കു സ്വന്തമാണ്.

അഞ്ചു തവണയാണ് അവര്‍ ലോക കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയാവട്ടെ രണ്ടു തവണ ലോക ചാംപ്യന്‍മാരാവുകയും ഒരു തവണ റണ്ണറപ്പുകളാവുയും ചെയ്തു. 60 ഓവര്‍, 50 ഓവര്‍ ലോകകപ്പുകളില്‍ വിജയിച്ച ഒരേയൊരു ടീം കൂടിയാണ് ഇന്ത്യ. 1983ല്‍ ഇന്ത്യ കന്നി ലോകകിരീടം നേടിയ ടൂര്‍ണമെന്റ് 60 ഓവറുകള്‍ വീതമുള്ളതായിരുന്നു.

ROBIN UTHAPPA

2011ലായിരുന്നു ഇന്ത്യ അവസാനമായി വിശ്വവിജയികളായത്. അന്നു മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് നാട്ടില്‍ വിരുന്നെത്തുമ്പോല്‍ മറ്റൊരു ലോകകപ്പ് നേട്ടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.

ഇന്ത്യക്കു വേണ്ടി ഒന്നിലേറെ ലോകകപ്പുകളില്‍ കളിക്കാന്‍ ചില കളിക്കാര്‍ക്കു ഭാഗ്യമായിട്ടുണ്ട്. എന്നാല്‍ ചില താരങ്ങള്‍ ഒരിക്കല്‍ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും പലര്‍ക്കും അക്കാര്യം അറിയാനിടയില്ല. അത്തരത്തിലുള്ള അഞ്ചു പേര്‍ ആരൊക്കെയാണെന്നറിയാം.

മീഡിയം പേസറും ഓള്‍റൗണ്ടറുമായ സ്റ്റുവര്‍ട്ട് ബിന്നിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2015ല്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയരായ ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ബിന്നി കളിച്ചെങ്കിലും ലോകകപ്പില്‍ ഒരു കളിയില്‍പ്പോലും പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയില്ല.

മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. 2019ലെ ലോകകപ്പ് ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടതിന്റെ പേരില്‍ ഏറെ വിവാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ 2015ലെ തൊട്ടുമുമ്പത്തെ ലോകകപ്പില്‍ റായുഡു ഉണ്ടായിരുന്നുവെന്നതു പലര്‍ക്കും അറിയില്ല. പക്ഷെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടിയില്ല.

AMBATI RAYUDU

പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന മൂന്നാമത്തെ താരം. 2015ലെ ലോകകപ്പിലായിരുന്നു അദ്ദേഹം ടീമിലുള്‍പ്പെട്ടത്. പക്ഷെ ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് ഫാസ്റ്റ് ബൗളര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യുകയും ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കുകയും ചെയ്തതോടെ ധവാലിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയില്ല.

വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയാണ് ഈ ലിസ്റ്റിലുള്ള നാലാമന്‍. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഉത്തപ്പ ഉണ്ടായിരുന്നുവെന്നത് അധികപേര്‍ക്കുമറിയാം. പക്ഷെ 2007ലെ തന്നെ ഏകദിന ലോകകപ്പിലും ഉത്തപ്പ കളിച്ചത് പലര്‍ക്കുമറിയില്ല. അന്നു അദ്ദേഹത്തിന്റെ പ്രായം 21 വയസ്സായിരുന്നു.

മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. 2003ലെ ലോകകപ്പിലായിരുന്നു അദ്ദേഹം ഉള്‍പ്പെട്ടത്. വെറും 17 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. സൗരവ് ഗാംഗുലിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഈ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തുകയും ചെയ്തു.

Story first published: Saturday, July 1, 2023, 7:08 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+