For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കളിക്കാതെയും ഇന്ത്യന്‍ ടീമിലെത്താം! ഇവര്‍ അത് തെളിയിച്ചു

മൂന്നു കളിക്കാരെ അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള നിലവിലെ ചവിട്ടുപടിയായിട്ടാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അതേ തീവ്രതയോടെ നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗ് ടൂര്‍ണമെന്റാണിത്. ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മികവ് തെളിയിക്കുന്ന ഒരു താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതാവര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യന്‍ ടീം സെലക്ഷനിലെ എന്‍ട്രസ് പരീക്ഷയായി ഐപിഎല്‍ മാറുന്നത്.

മൂന്നു താരങ്ങള്‍

മൂന്നു താരങ്ങള്‍

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം പേരും ഐപിഎല്ലില്‍ തിളങ്ങിയ ശേഷം സെലക്ഷന്‍ ലഭിച്ചവരാണ്. എന്നാല്‍ ഇങ്ങനെയല്ലാതെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിച്ച ചില ഭാഗ്യശാലികളുമുണ്ട്. അങ്ങനെയുള്ളവരെയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ കളിക്കുന്നതിനു മുമ്പ് ദേശീയ ടീമിലേക്കു വിളിയെത്തിയ മൂന്നു ഇന്ത്യന്‍ താരങ്ങളെ അറിയാം.

മുകേഷ് കുമാര്‍

മുകേഷ് കുമാര്‍

ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറാണ് ഏറ്റവും അവസാനമായി ഐപിഎല്ലില്‍ കളിക്കാതെ ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണ താരം. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് അദ്ദേഹം ഇടം നേടിയിരിക്കുന്നത്. മുകേഷിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ പലരും അതു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുകേഷ് ചൗധരിയാണെന്നു തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ പിന്നീടാണ് ഇതു വേറെ മുകേഷാണെന്നു ബോധ്യമായത്. മീഡിയം പേസറായ മുകേഷ് ലിസ്റ്റ് എ ക്രിക്കറ്റില്‍ 18 മല്‍സരങ്ങളില്‍ നിന്നും നേടിയത് 17 വിക്കറ്റുകളാണ്.

Also Read: ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

ആര്‍ സായ് കിഷോര്‍

ആര്‍ സായ് കിഷോര്‍

ഇടംകൈയന്‍ സ്പിന്നര്‍ ആര്‍ സായ് കിഷോറാണ് ഐപിഎല്ലില്‍ അരങ്ങേറുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ മറ്റൊരു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഒരുപാട് സീസണുകളില്‍ അരങ്ങേറാന്‍ അവസരം കിട്ടാതെ സായ് കിഷോര്‍ പുറത്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിനു അവസരം ലഭിച്ചത്. പക്ഷെ അരങ്ങേറാനായില്ല. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച് സായ് കിഷോര്‍ ടൂര്‍ണമെന്റില്‍ അരങ്ങേറുകയും ചെയ്തു.

Also Read: IND vs SA: ഇവരെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെടുത്തില്ല? പൃഥ്വിയടക്കം അഞ്ച് പേര്‍

സിമര്‍ജീത്ത് സിങ്

സിമര്‍ജീത്ത് സിങ്

ഫാസ്റ്റ് ബൗളര്‍ സിമര്‍ജീത്ത് സിങാണ് ഐപിഎല്ലില്‍ അരങ്ങേറും മുമ്പ് ഇന്ത്യന്‍ ടീമിലേക്കു ടിക്കറ്റ് ലഭിച്ച മറ്റൊരു താരം. ആര്‍ സായ് കിഷോറിനോടൊപ്പം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് സിമര്‍ജീത്തിനും ദേശീയ ടീമിലേക്കു വിളിവന്നത്. ഈ വര്‍ഷമായിരുന്നു ഐപിഎല്ലില്‍ അദ്ദേഹം അരങ്ങേറിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് സിമര്‍ജീത്ത് തന്റെ കന്നി മല്‍സരം കളിച്ചത്.

Story first published: Tuesday, October 4, 2022, 19:53 [IST]
Other articles published on Oct 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+