Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു തോളില്‍ കൈയിട്ടു നടന്നു, ഇന്നു കാണുന്നതു പോലും വെറുപ്പ്! ഇന്ത്യയുടെ 8 പേര്‍

ക്രിക്കറ്റെന്നത് ഒരു ടീം ഗെയിമാണെന്നു എല്ലാവര്‍ക്കുമറിയാം. തനിച്ച് ഒരാള്‍ പെര്‍ഫോം ചെയ്തതു കൊണ്ടു മാത്രം ഒരു ടീമിനു നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കില്ല. ടീമിലെ എല്ലാവരും ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ വിജയമെന്ന സ്വപ്‌നത്തിലേക്കു പോരാടിയെങ്കില്‍ മാത്രമേ വലിയ വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളൂ. ഏതൊരു ടീമിന്റെയും അടിത്തറ ശക്തിപ്പെടുത്തുന്നത് കളിക്കാര്‍ക്കിടയിലുള്ള ആത്മബന്ധമാണ്. വിദേശ പര്യടനങ്ങളുടെയും മറ്റും സമയത്ത് മാസങ്ങളോളം കളിക്കാരുടെ ഊണും ഉറക്കവുമെല്ലാം ഒരുമിച്ചാവും.

ഇതു താരങ്ങള്‍ക്കിടയില്‍ വലിയ സൗഹൃദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. ചില സൗഹൃദങ്ങള്‍ക്കു അധികം ആയുസ് കാണില്ലെങ്കില്‍ ചിലതാവട്ടെ ആജീവനാന്ത കാലത്തേക്കുമുള്ളതായിരിക്കും. ഇന്ത്യന്‍ ടീമിനെയെടുത്താല്‍ അവിടെ നിരവധി മികച്ച സൗഹൃദങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ ചില സൗഹൃദങ്ങള്‍ പിന്നീട് തകരുന്നതും ഒരിക്കല്‍ ആത്മ സുഹൃത്തുക്കളായിരുന്നവര്‍ ബദ്ധ ശത്രുക്കളായി മാറുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്.

DHONI YUVRAJ

ഈ തരത്തില്‍ ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായതിനു ശേഷം പിന്നീട് കൊടും ശത്രുക്കളായി തീര്‍ന്ന ഇന്ത്യയുടെ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സ്‌കൂള്‍ തലം മുതലുള്ള കൂട്ടുകാരനും ഇന്ത്യയുടെ മുന്‍ താരവുമായ വിനോദ് കാംബ്ലിയുമാണ് ഈ ലിസ്റ്റിലെ ആദ്യത്തെ രണ്ടു പേര്‍.

പ്രായത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ രണ്ടു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും സച്ചിനെയും കാംബ്ലിയെയും ക്രിക്കറ്റ് വലിയ കൂട്ടുകാരാക്കി മാറ്റുകയായിരുന്നു. സ്‌കൂളില്‍ ഒരേ ടീമിനായി ക്രിക്കറ്റ് കളിച്ചതുമുതല്‍ തുടങ്ങിയ സൗഹൃദമാണിത്. സ്‌കൂള്‍ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് കുറിച്ച് സച്ചിനും കാംബ്ലിയും വാര്‍ത്തകളിലും ഒരു സമയത്തു നിറഞ്ഞുനിന്നിരുന്നു.

പിന്നീട് ഇന്ത്യന്‍ ടീമിലേക്കു വന്നപ്പോഴും ഇവര്‍ക്കിടയിലുള്ള സൗഹൃദത്തിനു ഒരു ഇളക്കവും തട്ടിയില്ല. എന്നാല്‍ കാംബ്ലി ദേശീയ ടീമില്‍ നിന്നും പുറത്തായതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങി. ഒരു റിയാലിറ്റി ഷോയില്‍ വന്നപ്പോള്‍ സച്ചിന്‍ താനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നുവെന്നും പുറത്താക്കുകയായിരുന്നുവെന്നും കാംബ്ലി ആരോപിച്ചിരുന്നു. കൂടാതെ സച്ചിന്‍ വിരമിക്കല്‍ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്നും വിരമിക്കല്‍ പാര്‍ട്ടിക്കു ക്ഷണിച്ചില്ലെന്നും കാംബ്ലി തുറന്നടിച്ചിരുന്നു.

ബാറ്റിങ് ഇതിഹാസം വിരാട് കോലിയും മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമാണ് ഈ ലിസ്റ്റിലെ അടുത്ത ജോടികള്‍. വ്യത്യസ്ത തലമുറകളില്‍പ്പെട്ട താരങ്ങളാണ് ഇരുവരും. എങ്കിലും ഇന്ത്യന്‍ ടീമില്‍ ഗംഭീറിനൊപ്പം കളിക്കാന്‍ കോലിക്കു അവസരം ലഭിച്ചിട്ടുണ്ട്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കോലി കന്നി അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ചത്. ഈ കളിയില്‍ ഗംഭീറിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനായിരുന്നു.

150 റണ്‍സാണ് ഗംഭീര്‍ അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചതും അദ്ദേഹത്തിനായിരുന്നു. പക്ഷെ ഗംഭീര്‍ അതു കോലിക്കു സമ്മാനിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെക്കാലം രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ വിള്ളല്‍ വീണു. 2013ലെ ഐപിഎല്ലിനിടെ കോലിയും ഗംഭീറും കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ വീണ്ടും ഇരുവരും ഇതാവര്‍ത്തിക്കുകയും ചെയ്തു.

KOHLI GAMBHIR

ദിനേശ് കാര്‍ത്തിക്കും മുരളി വിജയിയുമാണ് ഒരു കാലത്തു അടുത്ത സുഹൃത്തുക്കളായിരുന്ന ശേഷം പിന്നീട് ശത്രുക്കളായി തീര്‍ന്ന അടുത്ത രണ്ടു പേര്‍. തമിഴ്‌നാട് ടീമിനായി കളിക്കവെ തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പവും തുടര്‍ന്നു.

എന്നാല്‍ ഈ സൗഹൃദം ദുരുപയോഗം ചെയ്ത മുരളി ഡിക്കെയുടെ ഭാര്യ നികിതയുമായി പ്രണയത്തിലാവുകയായിരുന്നു. ഇവര്‍ തമ്മിലുള്ള വഴിവിട്ട അടുപ്പം കാര്‍ത്തിക് വൈകിയാണ് അറിയുന്നത്. അതിനു ശേഷം ഭാര്യയെ അദ്ദേഹം ഡിവോഴ്‌സ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് വിജയ് ഇവരെ വിവാഹവും കഴിച്ചു. അതിനു ശേഷം ഡിക്കെയും വിജയിയും മിണ്ടാറുമില്ല.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമാണ് സുഹൃത്തുക്കളില്‍ നിന്നും ശത്രുക്കളായി മാറിയ അടുത്ത രണ്ടു പേര്‍. ധോണി നായകനായിരിക്കെ ടീമിന്റെ ഏറ്റവും വലിയ മാച്ച് വിന്നറായിരുന്നു യുവി. ദീര്‍ഘകാലം ഇവര്‍ക്കിടയില്‍ വളരെ നല്ല സൗഹൃദമാണുണ്ടായിരുന്നത്.

എന്നാല്‍ ഒരിക്കല്‍ യുവിയെ ധോണി ടീമില്‍ നിന്നുമൊഴിവാക്കിയതോടെ ഇതില്‍ വിള്ളല്‍ വീണു. പിന്നീടൊരിക്കലും ഇവര്‍ തമ്മില്‍ പഴയതു പോലെയുള്ള അടുപ്പമുണ്ടായിട്ടില്ല. യുവിയെ തഴഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ് രൂക്ഷ വിമര്‍ശനങ്ങളുമായി ധോണിക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

Story first published: Monday, June 26, 2023, 17:04 [IST]
Other articles published on Jun 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+