For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യോ-യോ ടെസ്റ്റില്‍ കോലിയെ കടത്തിവെട്ടി! ഇവര്‍ സൂപ്പര്‍ ഫിറ്റ്, ഇന്ത്യന്‍ ടീമിന് പുറത്ത്

ഇന്ത്യയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റര്‍മാര്‍ ഫിറ്റ്‌നസ് നിലവാരത്തിന്റെ കാര്യത്തില്‍ മാതൃകയാക്കുന്ന താരമാണ് മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി. അത്രയും അസാധാരണമായി തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുകയും അതു വീണ്ടും മെച്ചപ്പെടുത്താന്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ക്രിക്കറ്ററാണ് അദ്ദേഹം. ഭക്ഷണക്രമത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കാറുള്ള കോലി മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുകയും ചെയ്താണ് ഇത്രയും മികച്ച ഫിറ്റ്‌നസ് നിലവാരം നേടിയെടുത്തത്.

മികച്ച ഫിറ്റ്‌നസ് ബാറ്റിങില്‍ തന്നെ ഏറെ സഹായിക്കാറുണ്ടെന്നു വിരാട് കോലി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ തകര്‍പ്പന്‍ ക്യാച്ചുകളുടയും കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനങ്ങളുടെയും പിന്നിലെ രഹസ്യവും ഇതു തന്നെയാണ്. നിലവില്‍ ഇന്ത്യന്‍ ടീം സെലക്ഷനിലും ഫിറ്റ്നസ് വലിയൊരു ഘടകം തന്നെയാണ്. ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്നതിനായി കളിക്കാരെ യോ-യോ ടെസ്റ്റുകള്‍ക്കു വിധേയരാക്കുകയും ചെയ്യാറുണ്ട്.

VIRAT KOHLI

2017ല്‍ വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായിരിക്കെയായിരുന്നു യോ-യോ ടെസ്റ്റ് കൊണ്ടു വന്നത്. ഈ ടെസ്റ്റില്‍ വിജയിക്കാന്‍ ഒരു താരത്തിനു ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ സ്‌കോര്‍ 16.1 ആയിരുന്നു. ഇതിനു മുകളില്‍ സ്‌കോര്‍ നേടിയെങ്കില്‍ മാത്രമേ ആ താരം ഫിറ്റ്‌നസ് പരീക്ഷ പാസാവുകയുള്ളൂ. യോ- യോ ടെസ്റ്റുകളില്‍ പരാജയപ്പെടുന്ന താരങ്ങളെ പല തവണ ടീമില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നു കാണാം.

യോ-യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്നന്ന സ്‌കോര്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് വിരാട് കോലി. അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 19 ആണ്. ടീമിലെ പല താരങ്ങള്‍ക്കും കോലിയുടെ ഈ സ്‌കോറിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ യോ- യോ ടെസ്റ്റില്‍ അദ്ദേഹത്തേക്കാള്‍ നന്നായി പെര്‍ഫോം ചെയ്ത് കൂടുതല്‍ മികച്ച സ്‌കോര്‍ നേടിയിട്ടുള്ള ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമായിരുന്ന മുന്‍ മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെയാണ് യോ-യോ ടെസ്റ്റില്‍ വിരാട് കോലിയേക്കാള്‍ ഉയര്‍ന്ന സ്‌കോറിനു അവകാശിയായിട്ടുള്ള ഒരു താരം. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പാണ്ഡെ ക്യാച്ചുകളെടുക്കുന്ന കാര്യത്തിലും മികവ് പുലര്‍ത്തിയിരുന്നു.

MAYANG DAGAR

വളരെ ഉയര്‍ന്ന നിലവാരത്തിലള്ള ഫിറ്റ്‌നസ് തന്നെയാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്. യോ-യോ ടെസ്റ്റില്‍ പാണ്ഡെയ്ക്കു ലഭിച്ച സ്‌കോര്‍ 19.2 ആയിരുന്നു. പക്ഷെ നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണ് അദ്ദേഹം. 2021ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു പാണ്ഡെ അവസാനമായി ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്. പ്രതിഭയുണ്ടായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതു പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ പോയതാണ് പാണ്ഡെയ്ക്കു തിരിച്ചടിയായത്.

വിരാട് കോലിയേക്കാള്‍ മികച്ച യോ-യോ സ്‌കോറിനു അവകാശിയായ മറ്റൊരു താരം ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഹിമാചല്‍ പ്രദേശുകാരനായ മായങ്ക് ഡഗറാണ്. കോലിയെ മാത്രമല്ല പാണ്ഡെയെയും യോ-യോ ടെസ്റ്റില്‍ പിന്നിലാക്കിയ മായങ്കിന്റെ സ്കോര്‍ 19.3 ആണ്. ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ അദ്ദേഹം സമാപിച്ച ഐപിഎല്ലിലൂടെ അരങ്ങേറിയിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മൂന്നു മല്‍സരങ്ങളിലാണ് മായങ്ക് കളിച്ചത്. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 34 മല്‍സരങ്ങളില്‍ നിന്നും 97 വിക്കറ്റുകള്‍ മായങ്ക് വീഴ്ത്തിയിട്ടുണ്ട്.

Story first published: Saturday, June 3, 2023, 13:32 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+