For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മോഡല്‍ മുതല്‍ ബിസിനസ്സുകാര്‍ വരെ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സഹോദരിമാര്‍ പൊളിയാണ്!

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ലോകത്തെല്ലായിടത്തും ആരാധകരെ സൃഷ്ടിക്കുന്നവരാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ പ്രിയപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിശേഷങ്ങള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്യും. താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബ ജീവിതവും പാപ്പരസികളുടെ ഇഷ്ട വിഷയമാണ്. ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടെയും ഭാര്യമാരെ ആരാധകര്‍ക്ക് അറിയാം.

എന്നാല്‍ സഹോദരിമാരെക്കുറിച്ച് അധികം ആരാധകര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ക്യൂട്ട് സഹോദരിമാര്‍ ആരൊക്കെയാണെന്നും അവരുടെ വിശേഷങ്ങളും അറിയാം. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിന്റെ സഹോദരിയെ ഒട്ടുമിക്ക ക്രിക്കറ്റ് ആരാധകര്‍ക്കും അറിയാം. ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ വളരെ സജീവമാണ് ദീപക്കിന്റെ സഹോദരിയായ മാലതി ചഹാര്‍. റീല്‍സ് വീഡിയോ ചെയ്യുന്നതാണ് മാലതിയുടെ പ്രധാന ഹോബി.

മോഡലിങ്ങിലും അഭിനയത്തിലും താല്‍പര്യമുള്ള മാലതി ഇതിനോടകം ഈ മേഖലയിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. 2014ലെ ഫെമിന മിസ് ഇന്ത്യ ഡല്‍ഹിയിലെ രണ്ടാം റണ്ണറപ്പാവാന്‍ മാലതിക്കായിരുന്നു. ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലും മാലതി അഭിനയിച്ചിട്ടുണ്ട്. ദീപക്കിനൊപ്പമുള്ള ചിത്രങ്ങളും മാലതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ കാണാനും മാലതി എത്താറുണ്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് പരിചയമുള്ള മുഖമാണ് മാലതിയുടേത്.

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന് വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലിയുടെ പിന്‍ഗാമിയെന്ന് ഇതിനോടകം പേരെടുത്ത ഗില്ലിന്റെ സഹോദരിയുടെ പേര് ഷനീല്‍ എന്നാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഷനീലിനുണ്ട്. ശുബ്മാന്‍ ഗില്ലിനൊപ്പം റീല്‍സ് വീഡിയോ ചെയ്ത് ഷനീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ശുബ്മാന്‍ ഗില്ലിനൊപ്പം യാത്രകള്‍ ചെയ്യുന്നതാണ് ഷനീലിന്റെ പ്രധാന ഹോബി.

jasprit bumrah

ഇത്തരത്തില്‍ യാത്രകള്‍ ചെയ്തതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഷനീലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണാനാവും. മോഡലിങ് മേഖലയിലും അഭിനയത്തിലുമാണ് ഷനീലിന് താല്‍പര്യം. ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതയാണ് ഷനീലെന്ന് പറയാം. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ സഹോദരിയാണ് ഏകതാ. എന്നാല്‍ മറ്റുള്ള താരങ്ങളുടെ സഹോദരിമാരെപ്പോലെ പ്രശസ്തി ആഗ്രഹിക്കാത്ത ആളാണ് ഏകത. ഗംഭീറിന്റെ കരിയറില്‍ വലിയ പിന്തുണ നല്‍കിയിട്ടുള്ള ആളാണ് ഏകത.

ഗംഭീറിന്റെ പേരിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ഏകതയാണ്. ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ സഹോദരിയാണ് അപൂര്‍വ്വ രഹാനെ. സഹോദരിയോടൊപ്പമുള്ള ചിത്രങ്ങള്‍ രഹാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന അപൂര്‍വ്വ വിവാഹ ശേഷം കുടുംബ ജീവിതം നയിക്കുകയാണ്.

പ്രശസ്തി ആഗ്രഹിക്കാത്തയാളാണ് അപൂര്‍വ്വ. സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ പൊതുപരിപാടികളില്‍ നിന്നെല്ലാം അപൂര്‍വ്വ പരമാവധി അകലം പാലിക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ വിരാട് കോലിയുടെ ഭാര്യയേയും മകളേയും എല്ലാ ആരാധകര്‍ക്കുമറിയാം. എന്നാല്‍ കോലിയുടെ സഹോദരിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഭാവ്‌ന കോലിയെന്നാണ് സഹോദരിയുടെ പേര്. കോലിയുടെ ക്രിക്കറ്റ് താരമെന്ന നിലയിലെ വളര്‍ച്ചയില്‍ ഭാവ്‌ന വഹിച്ച പങ്ക് വളരെ വലുതാണ്.

വിരാട് കോലിയുടെ ഫാഷന്‍ ബ്രാന്റ് നോക്കി നടത്തുന്നത് ഭാവ്‌നയാണ്. ഇന്ത്യയുടെ ഇതിഹാസ പേസര്‍ ജസ്പ്രീത് ബുംറയുടെ സഹോദരിയാണ് ജുതിക. മോഡലിങ്ങിനെ ഇഷ്ടപ്പെടുന്ന ജുതിക ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്‌സാണ് ജുതികയ്ക്കുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ സഹോദരിയാണ് ജയന്തി ഗുപ്ത. ധോണിയുടെ കരിയറില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ജയന്തിക്ക് സാധിച്ചിട്ടുണ്ട്.

ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമയിലടക്കം ഇരുവരും തമ്മിലുള്ള ബന്ധം നന്നായി ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ധോണിയുടെ സഹോദരിയെന്ന നിലയില്‍ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ജയന്തി ആഗ്രഹിക്കുന്നില്ല.

Story first published: Friday, July 28, 2023, 10:14 [IST]
Other articles published on Jul 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+