Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2024 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എളുപ്പമല്ല, മുന്നില്‍ അഞ്ച് പ്രശ്‌നങ്ങള്‍- പരിഹാരം പ്രയാസം

2023 വിടപറഞ്ഞ് 2024 കടന്ന് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മികച്ച ഓര്‍മകളുടെ വര്‍ഷമായാണ് 2023 കടന്ന് പോകുന്നത്. മികച്ച യുവതാരങ്ങളുടെ കടന്നുവരവടക്കം ഇന്ത്യക്ക് പോസിറ്റീവായി പല കാര്യങ്ങളും 2023ല്‍ സംഭവിച്ചു. എന്നാല്‍ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. 2024ല്‍ ടി20 ലോകകപ്പടക്കം വരാനിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് മുന്നിലുള്ളത്.

എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്. ഇതിനെല്ലാം പുതുവര്‍ഷം ഇന്ത്യ പരിഹാരം കാണേണ്ടതായുണ്ട്. 2024ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രോഹിത് ശര്‍മയുടെ നായകനായുള്ള ഭാവിയാണ്. രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് കളിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റതോടെ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം തുലാസിലാണ്.

ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണോ അതോ തുടരാന്‍ അനുവദിക്കണമോയെന്നത് ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന ചോദ്യമാണ്. ഹാര്‍ദിക് പാണ്ഡ്യ അടുത്ത നായകനാവാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എന്നാല്‍ പരിക്ക് താരത്തെ വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഹാര്‍ദിക്കിന്റെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതായുണ്ട്. ഇതും വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രണ്ടാമത്തെ കാര്യം വിരാട് കോലിയുടെ ടി20യിലെ ഭാവിയെക്കുറിച്ച് നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടതായുണ്ട്. ടി20 ഫോര്‍മാറ്റില്‍ നിന്ന് പതിയെ കോലി ഉള്‍വലിയുകയാണ്. 2023ല്‍ ഒരു ടി20 മത്സരം പോലും കോലി കളിച്ചിട്ടില്ല. എന്നാല്‍ ടി20യില്‍ ഇപ്പോഴും മിന്നിക്കാനുള്ള കഴിവ് കോലിക്കുണ്ട്. ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അനുഭവസമ്പത്തുള്ള താരങ്ങള്‍ ടീമിനൊപ്പം വേണം.

hardik pandya

അതുകൊണ്ടുതന്നെ കോലിയുടെ ടി20 ഭാവി വലിയ ആലോചനകള്‍ക്ക് ശേഷമേ ഇന്ത്യ എടുക്കുകയുള്ളൂ. മൂന്നാമത്തെ കാര്യം റിഷഭ് പന്തിന്റെ തിരിച്ചുവരവാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന റിഷഭ് പന്ത് കാര്‍ അപകടനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ഏറെ നാള്‍ വിശ്രമത്തിലായിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ് റിഷഭ് പന്ത്. മടങ്ങിവരവില്‍ താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

റിഷഭ് പന്തിന്റെ മടങ്ങിവരവ് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഗംഭീര ഫോമിലും ഉയര്‍ന്ന ഫിറ്റ്‌നസിലും റിഷഭ് തിരിച്ചെത്തി ഇന്ത്യക്കായി കസറുമെന്ന് പ്രതീക്ഷിക്കാം. റിഷഭിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിനാവും കൂടുതല്‍ കരുത്താവുക. മറ്റൊരു കാര്യം ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ആരെന്നതാവും. രോഹിത് ശര്‍മ ടെസ്റ്റ് നായകസ്ഥാനം ഒഴിയാന്‍ സാധ്യത കൂടുതലാണ്. പകരം ഇന്ത്യയെ നയിക്കാന്‍ ആരെത്തുമെന്നതാണ് കണ്ടറിയേണ്ടത്.

കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമീപകാലത്ത് ഗംഭീര പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. ഇന്ത്യ വൈസ് ക്യാപ്റ്റനാക്കി രാഹുലിനെ പിന്തുണക്കുന്നുണ്ട്. അഞ്ചാമത്തെ കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയുടെ മുന്‍ നായകനും സിഎസ്‌കെയുടെ ഇതിഹാസവുമായ എംഎസ് ധോണിയുടെ ഭാവി എന്തെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ വര്‍ഷത്തോടെ ധോണി പടിയിറങ്ങുമോയെന്നതാണ് ചോദ്യം.

അവസാന സീസണോടെ ധോണി വിരമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വര്‍ഷം കൂടി ധോണി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. ഈ സീസണോടെ ധോണി വിരമിക്കുമോ? ധോണി ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ ഭാഗമാവുമോ എന്നെല്ലാം ആരാധകര്‍ ചോദിക്കുന്നു. ധോണിയുടെ താരമെന്ന നിലയിലെ ഭാവിയാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്. ധോണി അടുത്ത സീസണില്‍ കളിക്കുമോ ഇല്ലെയോ എന്നത് കണ്ടറിയാം.

Story first published: Monday, January 1, 2024, 6:56 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+