Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടെസ്റ്റ് കരിയര്‍ ക്ലോസ്! ഇനി ഇവരെ നോക്കേണ്ട, വമ്പന്‍ താരങ്ങളും

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം എഡിഷനിലും ഫൈനലെന്ന സ്വപ്‌നവുമായി ടീം ഇന്ത്യ പുതിയ ദൗത്യത്തിനൊരുങ്ങുകയാണ്. ഇനിയുള്ള രണ്ടു വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു തീപാറും പോരാട്ടങ്ങളുടേതാണ്. 2025ലെ അടുത്ത എഡിഷനിലും ഇന്ത്യയുണ്ടാവുമോയെന്നു തീരുമാനിക്കുക അടുത്ത രണ്ടു വര്‍ഷങ്ങളായിരിക്കും. വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ് ഡബ്ല്യുടിസിയുടെ പുതിയ എഡിഷനില്‍ ഇന്ത്യ ആദ്യം കൊമ്പുകോര്‍ക്കുക. ജൂലൈ പകുതിയോടെയാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഇന്ത്യയെ സംബന്ധിച്ച് തലമുറ മാറ്റം കൂടിയായിരിക്കും ഇത്തവണ ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പില്‍ കാണാന്‍ സാധിക്കുക. പല സീനിയര്‍ താരങ്ങളും ഈ എഡിഷന്റെ പകുതിയോടെയോ, അവസാനത്തോടെയോ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയേക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചില പ്രമുഖ താരങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ഇനിയൊരിക്കലും ഇന്ത്യക്കായി ടെസ്റ്റില്‍ കളിക്കാനിടയില്ലാത്ത ചില കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

CHETESHWAR PUJARA

മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യന്‍ വന്മതിലെന്നു വിളിക്കപ്പെടുന്ന വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു.

പക്ഷെ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഇതോടെ വിന്‍ഡീസുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും പുജാര ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇനിയൊരിക്കലും ടെസ്റ്റില്‍ അദ്ദേഹം തിരിച്ചുവിളിക്കപ്പെടാനിടയില്ല.

UMESH YADAV

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഇനി കളിക്കാനിടയില്ലാത്ത അടുത്ത താരം. ദീര്‍ഘകാലമായി അദ്ദേഹം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഹാര്‍ദിക് അവസാനമായി ടെസ്റ്റില്‍ കളിച്ചത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍സി ഏറ്റെടുക്കാനൊരുങ്ങുന്ന ഹാര്‍ദിക്കിനെ ടെസ്റ്റിലേക്കു തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷെ താരം ഇനിയും മാനസികമായി ഇതിനു തയ്യാറായിട്ടില്ല.

പേസര്‍ ഉമേഷ് യാദവാണ് ടെസ്റ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്ന മൂന്നാമത്തെ താരം. ഓസ്‌ട്രേലിയയുമായി ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന കഴിഞ്ഞ ഡബ്യുടിസി ഫൈനലില്‍ ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. പക്ഷെ ബൗളിങില്‍ ഉമേഷ് നനഞ്ഞ പടക്കമായി മാറി. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്ക്കു യാതൊരു പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. മാത്രമല്ല റണ്‍സും വാരിക്കോരി നല്‍കിയിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഉമേഷ് ഒഴിവാക്കപ്പെട്ടത്.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്, നവദീപ് സൈനി.

Story first published: Saturday, June 24, 2023, 18:01 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+