Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ത്തെറിയൂ, ഒപ്പം തകര്‍ത്തടിക്കൂ! ബാറ്റിങില്ലെങ്കില്‍ ഇവരെ ഇന്ത്യക്കു വേണ്ട, ഗംഭീര്‍ ഉറച്ചുതന്നെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടിമുടി മാറ്റാന്‍ തന്നെയുള്ള ദൃഢനിശ്ചയത്തിലാണ് പുതിയ കോച്ചായി വന്നിരിക്കുന്ന ഗൗതം ഗംഭീര്‍. പരിശീകസ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹത്തിനു സമ്മിശ്ര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ടി20 പരമ്പരയില്‍ ജയിച്ചപ്പോള്‍ ഏകദിനത്തില്‍ വലിയ ഷോക്കാണ് ടീമിനു നേരിട്ടത്. ഇതില്‍ പാഠമുള്‍ക്കൊണ്ടായിരിക്കും വരാനിരിക്കുന്ന പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീമിനെ ഗംഭീര്‍ ഒരുക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ എല്ലാ മേഖലയിലും താരങ്ങള്‍ മികവ് കാണിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം.

അതുകൊണ്ടു തന്നെ ഇത്രയും കാലം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രം കളിച്ചവര്‍ ബൗളിങിലും, ബൗളര്‍മാര്‍ തിരിച്ച് ബാറ്റിങിലും ടീമിനായി സംഭാവന ചെയ്‌തേ തീരൂ. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ തുടങ്ങിയവരെല്ലാം ബൗള്‍ ചെയ്തത് ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി ബൗളര്‍മാരും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കേണ്ടത് ആവശ്യമാണ്.

ARSHDEEP SINGH

ഇന്ത്യന്‍ ടീമില്‍ ബാറ്റിങില്‍ വളരെ ദുര്‍ബലരായ ബൗളര്‍മാരുണ്ടെന്നു കാണാം. അവര്‍ എത്രയും വേഗം ബാറ്റിങിലും പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ. ഇല്ലെങ്കില്‍ ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീമില്‍ തുടരുകയെന്നത് കടുപ്പം തന്നെയായിരിക്കും. ബാറ്റിങ് തീര്‍ച്ചയായും മെച്ചപ്പെടുത്തേണ്ട ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് ഈ ലിസ്റ്റിലെ ഒരു ഇന്ത്യന്‍ താരം. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടീമിന്റെ കിരീടവിജയത്തില്‍ അര്‍ഷ്ദീപ് നിര്‍ണായക റോളും വഹിച്ചിരുന്നു. പക്ഷെ കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്. ഇതു പക്ഷെ ബൗളിങിന്റെ പേരില്‍ ആയിരുന്നില്ല, മറിച്ച് ബാറ്റിങിന്റെ പേരിലായിരുന്നു.

ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ടൈ വഴങ്ങേണ്ടി വന്നതിന്റെ പ്രധാന കാരണക്കാരന്‍ അര്‍ഷ്ദീപായിരുന്നു. ഇന്ത്യക്കു ജയിക്കാന്‍ 15 ബോളില്‍ ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് അവസാന ബാറ്ററായ അര്‍ഷ്ദീപ് ക്രീസിലെത്തിയത്. സിംഗിളുമായി ഇന്ത്യയുടെ വിജയറണ്‍സ് കുറിക്കുന്നതിനു പകരം അദ്ദേഹം വമ്പന്‍ ഷോട്ടിനു തുനിഞ്ഞ് എല്‍ബിഡബ്ല്യുവാകുകയായിരുന്നു. ഇതോടെ ഇന്ത്യ ഓള്‍ഔട്ടാവുകയും മല്‍സരം ടൈയില്‍ കലാശിക്കുകയുമായിരുന്നു.

അര്‍ഷ്ദീപിന്റെ ബാറ്റിങ് പ്രകടനത്തില്‍ രോഹിത് വളരെ ക്ഷുഭിതനും നിരാശനുമായാണ് മല്‍സരശേഷം കാണപ്പെട്ടത്. ഈ തരത്തിലുള്ള പിഴവുകള്‍ ബാറ്റിങില്‍ അര്‍ഷ്ദീപ് ഭാവിയിലും ആവര്‍ത്തിച്ചാല്‍ ഗംഭീര്‍ വെറുതെയിരിക്കില്ല. ടീമില്‍ താരത്തിന്റെ സ്ഥാനം പോലും ഈ കാരണത്താല്‍ നഷ്ടമായേക്കും. അതിനാല്‍ തന്നെ ബൗളിങിനൊപ്പം ബാറ്റിങിലും അര്‍ഷ്ദീപ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയേ തീരൂ.

YUZVENDRA CHAHAL

നിലവില്‍ ദേശീയ ടീമിനു പുറത്തുള്ള ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ബാറ്റിങ് മെച്ചപ്പെടുത്തേണ്ട രണ്ടാമത്തൊള്‍. ഒരു ഫോര്‍മാറ്റിലും അദ്ദേഹം ഇപ്പോള്‍ ടീമില്‍ ഇല്ലെങ്കിലും തിരിച്ചുവരാന്‍ ഇനിയും സാധിക്കും. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഒരു ലെഗ് സ്പിന്നറെ ഇന്ത്യ ശരിക്കും മിസ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അടുത്ത പരമ്പരയില്‍ അദ്ദേഹത്തെ ഗംഭീര്‍ തിരിച്ചുവിളിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് ചഹല്‍. പക്ഷെ മോശം ബാറ്റിങിന്റെ പേരില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കുകയാണ്. ബാറ്റിങ് കൂടി മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ ചഹലിനെ ഇനി ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സാധ്യതയുള്ളൂ.

Story first published: Sunday, August 11, 2024, 17:21 [IST]
Other articles published on Aug 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+