For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് മാത്രമല്ല, ദാദയ്ക്കു കാറുകളും പാഷന്‍; കാര്‍ കളക്ഷന്‍ ഞെട്ടിക്കും

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ആമുഖം ആവശ്യമില്ലാത്ത പേരുകളിലൊന്നാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടേത്. ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും അദ്ദേഹം ദാദയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഫിയര്‍ലെസ് ക്യാപ്റ്റനെന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്നതും ഗാംഗുലിക്ക് തന്നെയാണ്.

എതിരാളികളുടെ മടയില്‍പോയി നെഞ്ചുവിരിച്ച് പോരാടാന്‍ ടീമിനു ധൈര്യം പകരുകയും ഏറ്റവും നന്നായി മെരുക്കിയെടുക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു. ഈ കാരണത്താല്‍ തന്നെ മുമ്പ് ഇന്ത്യന്‍ ടീമിനു വിജയം കൊയ്യാന്‍ സാധിക്കാതെ പോയ പല വിദേശ പിച്ചുകളിലും വിജയക്കൊടി പാറിക്കാന്‍ ദാദയ്ക്കും സംഘത്തിനും സാധിക്കുകയും ചെയ്തു.

SOURAV GANGULY

ഒരു സുവര്‍ണ തലമുറയെ വാര്‍ത്തെടുത്ത ശേഷമായിരുന്നു ഗാംഗുലി നായകസ്ഥാനത്തു നിന്നു പടിയിറങ്ങിയത്. പിന്നീട് ഇതേ ടീമിനെ വച്ചാണ് എംഎസ് ധോണി ലോകകപ്പുള്‍പ്പെടെയുള്ളവ ഇന്ത്യക്കു സമ്മാനിച്ചത്. ഈ നേട്ടങ്ങളില്‍ തീര്‍ച്ചയായും ദാദയ്ക്കും ക്രെഡിറ്റ് നല്‍കിയേ തീരൂ. മല്‍സരരംഗത്തു നിന്നും പൂര്‍ണമായി വിരമിച്ച ശേഷവും ക്രിക്കറ്റെന്ന ഗെയിമിനെ കൈവിടാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ കുറച്ചു കാലം ഭരിച്ച ശേഷം ഗാംഗുലി ബിസിസിഐയുടെ അമരത്തേക്കും വന്നു. ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിക്കവെ പല ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കാലാവധി പൂര്‍ത്തിയായ ശേഷം ബിസിസിഐ വിട്ട ദാദ നിലവില്‍ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്.

ഇന്ത്യയുടെ പല ക്രിക്കറ്റര്‍മാരെയും പോലെ കാറുകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഗാംഗുലി. ആഡംബര കാറുകളുടെ വലിയൊരു ശേഖരവും അദ്ദേഹത്തിനു ജന്‍മനാടായ കൊല്‍ക്കത്തയിലുണ്ട്. ദാദയുടെ പക്കലുള്ള ആഡംബര കാറുകളെക്കുറിച്ച് കൂടുതല്‍ അറിയാം.

മെഴ്‌സിഡസ് ബെന്‍സ് സിഎല്‍കെ 230യാണ് ഗാംഗുലിയുടെ പക്കലുള്ള ഒരു ആഡംബര കാര്‍. ദീര്‍ഘകാലമായി ഈ കാര്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ദാദയ്ക്കു ഇപ്പോഴും വളരെ പ്രിയപ്പെട്ട കാര്‍ കൂടിയാണിത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ചുവപ്പു നിറത്തിലുള്ള ഈ കാര്‍ ഗാംഗുലി സ്വന്തമാക്കിയത്. അന്നു 46.55 ലക്ഷം രൂപയായിരുന്നു കാറിന്റെ വില.

SOURAV GANGULY

ബിഎംഡബ്ല്യു 7 സീരീസാണ് ഗാംഗുലിയുടെ കൈവശമുള്ള മറ്റൊരു ആഡംബര കാര്‍. ദിവസേനയുള്ള യാത്രകള്‍ക്കു അദ്ദേഹം ഈ കാറിനെയാണ് കൂടുതലായും ആശ്രയിക്കാറുള്ളത്. ഈ കാര്‍ ദാദ നേരിട്ട് ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഔഡി ക്യൂ 5 ആണ് ദാദയുടെ അടുത്ത ആഡംബര കാര്‍. വെള്ള നിറത്തിലുള്ള ഈ വാഹനം അദ്ദേഹം 55 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.

ബിഎംഡബ്ല്യു എക്‌സ് 4 കാറും സൗരവ് ഗാംഗുലിക്കുണ്ട്. കൂടുതല്‍ കരുത്തുറ്റ അതോടൊപ്പം ഫീച്ചേഴ്‌സുകളുമുള്ള കാര്‍ കൂടിയാണിത്. ഇവ കൂടാതെ ഫോര്‍ഡ് എന്‍ഡവറും ദാദയ്ക്കു സ്വന്തമായുണ്ട്. ഈ എസ്‌യുവിയുടെ ആദ്യ തലമുറയിലെ മോഡലാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഈ വാഹനവും ഗാംഗുലി പലപ്പോഴും ഉപയോഗിക്കുന്ന കാറുകളുടെ നിരയിലുണ്ട്.

Story first published: Wednesday, June 21, 2023, 18:15 [IST]
Other articles published on Jun 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+