For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍സിബിക്ക് കിരീടം! ടി20 ലോകകപ്പില്‍ ഭയക്കേണ്ടത് വിന്‍ഡീസിനെ, ഏത് പ്രവചനം സത്യമാവും ?

ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വര്‍ഷങ്ങളിലൊന്നായി 2024 മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചില വമ്പന്‍ ടൂര്‍ണമെന്റുകളും തീപാറുന്ന പരമ്പരകളുമെല്ലാം ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കും. മാത്രമല്ല അപ്രതീക്ഷിതമായ പല സംഭവങ്ങള്‍ക്കും 2024 സാക്ഷിയായേക്കുകയും ചെയ്യും. ചില സൂപ്പര്‍ താരങ്ങളുടെ ഉദയവും അതുപോലെ തന്നെ ചില വമ്പന്‍ താരങ്ങളുടെ വീഴ്ചയും സംഭവിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

ഇതിനകം തന്നെ ചില അപ്രതീക്ഷിത കാര്യങ്ങള്‍ 2024ല്‍ നടന്നു കഴിഞ്ഞു. ഐപിഎല്‍ വമ്പന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യയുടെ വരവ് വമ്പന്‍ ട്വിസ്റ്റായിരുന്നു. കരിയറിലാദ്യമായി ഇതിഹാസ ബാറ്റര്‍ വിരാട് കോലിക്കു ഒരു ടെസ്റ്റ് പരമ്പര നഷ്ടമായതും 2024ലെ സര്‍പ്രൈസാണ്.

KOHLI- MAXWELL

മുന്‍നിര താരങ്ങളായ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്തായതും ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി. ഈ വര്‍ഷം ക്രിക്കറ്റില്‍ ഇനി സംഭവിച്ചേക്കാവുന്ന അഞ്ചു വമ്പന്‍ പ്രവചനങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം

16 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നതാണ് ആദ്യത്തെ പ്രവചനം. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള 16 സീസണുകളും തുടര്‍ച്ചയായി കളിച്ചിട്ടും ഒരിക്കല്‍പ്പോലം ട്രോഫിയില്‍ മുത്തമിടാന്‍ ആര്‍സിബിക്കു ഭാഗ്യമുണ്ടായിട്ടില്ല.

മൂന്നു തവണ ഫൈനല്‍ വരെ അവര്‍ എത്തിയെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു. ഏറ്റവും അവസാനമായി 2016ലായിരുന്നു കലാശപ്പോരിനു ആര്‍സിബി ടിക്കറ്റെടുത്തത്. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ കിരീടം അടിയറവച്ചു. ഈ വര്‍ഷം ഐപിഎല്‍ ട്രോഫിയില്‍ ആര്‍സിബി മുത്തമിടുകയാണെങ്കില്‍ അതു ആരാധകരെ സംബന്ധിച്ച് ചരിത്രനിമിഷം തന്നെയായിരിക്കും.

രണ്ടാമത്തെ പ്രവചനം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തുമെന്നതാണ്. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ അദ്ദേഹം കളിക്കുന്നുള്ളൂ. ടെസ്റ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി ഹാര്‍ദിക് ഈ ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കുകയാണ്.

2021ലാണ് അദ്ദേഹം അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത്. ബിസിസിഐയുടെ മുഖ്യ കരാറില്‍ ഗ്രേഡ് എയില്‍ ഉള്‍പ്പെട്ട താരമാണ് അദ്ദേഹം. എന്നിട്ടും ടെസ്റ്റില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്. അവരുടെയെല്ലാം വായടപ്പിച്ച് ഹാര്‍ദിക് ടെസ്റ്റിലേക്കു മടങ്ങിയെത്തുകയാണെങ്കില്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്.

മൂന്നാമത്തെ പ്രവചനം വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ എല്ലാവരും ഭയക്കേണ്ട ടീം രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ആയിരിക്കുമെന്നതാണ്. ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സംയുക്ത ആതിഥേയര്‍ കൂടിയാണ് വിന്‍ഡീസ്. അമേരിക്കയാണ് ടൂര്‍ണമെന്റിന്റെ മറ്റൊരു വേദി.

HARDIK PANDYA

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു യോഗ്യത പോലും നേടാന്‍ സാധിക്കാതെ വിന്‍ഡീസ് നാണംകെട്ടിരുന്നു. 2022ലെ ടി20 ലോകകപ്പിലാവട്ടെ സൂപ്പര്‍ 12 കാണാതെ പുറത്താവുകയും ചെയ്തു. ഇതിന്റെയെല്ലാം നാണക്കേട് ടി20 ലോകകപ്പില്‍ അവര്‍ തീര്‍ത്തേക്കും. ടി20 സ്‌പെഷ്യലിസ്റ്റുകളായ നിരവധി കളിക്കാര്‍ വിന്‍ഡീസ് ടീമിലുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ പല അദ്ഭുതങ്ങളും സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കും.

നാലാമത്തെ പ്രവചനം ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ആധിപത്യമാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചു മല്‍സരങ്ങില്‍ ആദ്യത്തെ മൂന്നിലും ജയിച്ച് ഇന്ത്യ അപരാജിത ലീഡ് സ്വന്തമാക്കും. ടീമിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നു സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്യുമെന്നതാണ് പ്രവചനം.

അഞ്ചാമത്തെയും അവസാനത്തെയും പ്രവചനം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെക്കുറിച്ചുള്ളതാണ്. വരാനിരിക്കുന്ന സീസണ്‍ 42 കാരനായ ധോണിയുടെ അവസാന സീസണാവുമെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ഈ സീസണിനു ശേഷവും അദ്ദേഹം കളി മതിയാക്കില്ല. ഒരു സീസണ്‍ കൂടി താന്‍ കളിക്കുമെന്നുള്ള ധോണിയുടെ പ്രവചനമാണ് അഞ്ചാമത്തെ പ്രവചനം.

Story first published: Friday, March 1, 2024, 12:55 [IST]
Other articles published on Mar 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+