For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍സോ, വിക്കറ്റോ, ക്യാച്ചോയില്ല; എന്നിട്ടും പ്ലെയര്‍ ഓഫ് ദി മാച്ച്! ഇതാ ക്രിക്കറ്റിലെ അദ്ഭുത താരം

ക്രിക്കറ്റില്‍ ഏതൊരു താരത്തെയും സംബന്ധിച്ച് ഏറ്റവുമധികം അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം. കാരണം മല്‍സരത്തിലെ 22 കളിക്കാരില്‍ ഏറ്റവും കേമനായി തിരഞ്ഞെടുക്കപ്പെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ കാരണത്താല്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡെന്നത് ഏതൊരു ക്രിക്കറ്റര്‍ക്കും സ്‌പെഷ്യലായി മാറുന്നത്.

ബാറ്റ് കൊണ്ടോ, ബോള്‍ കൊണ്ടോ കളിക്കളത്തില്‍ അസാധാരണ പ്രകടനം നടത്തുന്നവരെയാണ് ഈ അവാര്‍ഡ് തേടിയെത്താറുള്ളത്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഫീല്‍ഡങിലെ മാജിക്കല്‍ പ്രകടനവും ഒരു താരത്തെ കളിയിലെ ഹീറോയാക്കി മാറ്റാറുണ്ട്. എന്നാല്‍ ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നിട്ടും പ്ലെയര്‍ ഓഫ് ദി മാച്ചായി ക്രിക്കറ്റില്‍ ഇപ്പോഴും അദ്ഭുതമായി തുടരുന്ന ഒരു താരമുണ്ട്.

Cameron Cuffy

ക്രിക്കറ്റ് ലോകം ഇപ്പോഴും ചര്‍ച്ച ചെയ്തു കൊണ്ടരിക്കുന്ന ആ താരത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള കാമറൂണ്‍ കഫിയെന്ന താരമാണ് 2001ല്‍ കളിക്കളത്തില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാതിരുന്നിട്ടും പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയത്. സിംബാബ്‌വെയുമായി 2001ല്‍ നടന്ന ഏകദിനത്തിലായിരുന്നു ഫാസ്റ്റ് ബൗളര്‍ കൂടിയായ കഫി പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയത്.

ഒറ്റ റണ്‍സോ, വിക്കറ്റോ അദ്ദേഹത്തിനു ഈ മല്‍സരത്തില്‍ നേടാനായിരുന്നില്ല. കൂടാതെ ഒരു ക്യാച്ച് നേടുകയോ, വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയാവുകയോ കഫി ചെയ്തില്ല. എന്നിട്ടും പ്ലെയര്‍ ഓഫ് ദി മാച്ചായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ബൗളിങിലെ പ്രകടനമായിരുന്നു കഫിയെ പുരസ്‌കാരം നേടാന്‍ സഹായിച്ചത്. 10 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം രണ്ടു മെയ്ഡനുകളടക്കം 20 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. വിക്കറ്റുകളൊന്നും ലഭിക്കാതെ പോയിട്ടും കഫിയെ ഹീറോയാക്കി മാറ്റിയതും ഇതു തന്നെയാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്‌വെയുമുള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലായിരുന്നു ഈ അപൂര്‍വ്വസംഭവം.

ഹരാരെയില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ സിംബാബ്‌വെയെ ഒമ്പതു വിക്കറ്റിനു 239 റണ്‍സിലൊതുക്കിയ വിന്‍ഡീസ് 27 റണ്‍സിന്റെ വിജയവും പിടിച്ചെടുക്കുകയായിരുന്നു. സിംബാബ്‌വെ ജയത്തിനായി വീറോടെ പൊരുതിയെങ്കിലും വിന്‍ഡീസ് വിട്ടുകൊടുത്തില്ല. വിക്കറ്റ് ലഭിച്ചില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച കഫിയാണ് സിംബാബ്‌വെയ്ക്കു മൂക്കുകയറിട്ടത്.

Cameron Cuffy

കഫിയുടെ അന്താരാഷ്ട്ര കരിയറിലേക്കു വരികയാണെങ്കില്‍ വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. 1995 മുതല്‍ 2002 വരെ കഫി വിന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ ഈ കാലയളവില്‍ ദേശീയ ടീമിനു വേണ്ടി കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. മികച്ച സ്വിങിനൊപ്പം ബോളിനെ മൂവ് ചെയ്യിക്കാനുമുള്ള കഴിവുമാണ് കഫിയെ അപകടകാരിയാക്കി മാറ്റിയത്. ന്യൂബോള്‍ കൊണ്ട് വിക്കറ്റുകളെടുക്കാന്‍ മിടുക്കനായിരുന്നു അദ്ദേഹം.

വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി 15 ടെസ്റ്റുകളില്‍ നിന്നും 45 വിക്കറ്റുകള്‍ കഫി വീഴ്ത്തിയിട്ടുണ്ട്. 102 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. വാലറ്റത്ത് മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന ബാറ്ററും കൂടിയായിരുന്നു കഫി. ടെസ്റ്റില്‍ 400നു മുകളില്‍ റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. ഏകദിനത്തിലേക്കു വന്നാല്‍ 41 മല്‍സരങ്ങളില്‍ നിന്നും 41 വിക്കറ്റുകളാണ് കഫി നേടിയത്.

Story first published: Tuesday, December 26, 2023, 18:56 [IST]
Other articles published on Dec 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+