Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറികടക്കാന്‍ ഒരുത്തനുമാവില്ല, ധോണിക്ക് മാത്രം സ്വന്തം! 6 വമ്പന്‍ റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ 42ാം ജന്മദിനമായിരുന്നു ഇന്ന്. ആരാധകരെല്ലാം ധോണിയുടെ ജന്മദിനം വലിയ ആഘോഷമാക്കുകയും ചെയ്തു. 52 അടി കട്ടൗട്ട് മുതല്‍ ഭക്ഷണം വിതരണം വരെയായി വ്യത്യസ്തമായ രീതിയിലാണ് ആരാധകര്‍ തലയുടെ ജന്മദിനം ആഘോഷിച്ചത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. വിരമിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും ധോണിയോടുള്ള ആരാധകരുടെ സ്‌നേഹത്തില്‍ തെല്ലും കുറവില്ല.

വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായുമെല്ലാം ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച ധോണി നൂറ്റാണ്ടുകളുടെ വിസ്മയമാണെന്ന് പറയാം. ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുകയും അത്ഭുതപ്പെടുത്തുന്ന കരിയറോടെ വിടപറയുകയും ചെയ്ത ധോണി എല്ലാക്കാലത്തും പകരക്കാരനില്ലാത്ത ഇതിഹാസമായി തുടരുമെന്നുറപ്പ്. ധോണിയുടെ പേരില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ചില റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് ധോണിയുടെ വരവ്. അപ്രതീക്ഷിതമായി തേടിയെത്തിയ ക്യാപ്റ്റന്‍സിയെ നന്നായി ധോണി പ്രയോജനപ്പെടുത്തി. 1983ന് ശേഷം ഏകദിന ലോകകപ്പ് കിരീടത്തിനായി കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി 2011ല്‍ ധോണി ഏകദിന ലോകകപ്പ് കിരീടം ചൂടി. ഫൈനലില്‍ ധോണിയുടെ തകര്‍പ്പന്‍ സിക്‌സറിലൂടെ ഇന്ത്യ വിജയ റണ്‍സ് നേടുകയും ചെയ്തു.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിക്ക് കീഴില്‍ ഇന്ത്യ ജയം നേടി. ഇതിന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്കായില്ലെന്നത് ധോണിയുടെ മികവ് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. ഐസിസി നോക്കൗട്ട് മത്സരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പേടി സ്വപ്‌നമാണ്. ഗ്രൂപ്പു ഘട്ടങ്ങളില്‍ തോല്‍ക്കാതെ കുതിക്കുകയും നോക്കൗട്ടില്‍ അടി പതറുകയും ചെയ്യുന്നത് ഇന്നത്തെ ഇന്ത്യ ശീലമാക്കിയിരിക്കുകയാണ്. എന്നാല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ നോക്കൗട്ട് കടമ്പകളെല്ലാം അനായാസമായി ജയിച്ചിരുന്നു.

ms dhoni

തുടര്‍ച്ചയായി കൂടുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ ജയിച്ച നായകനെന്ന റെക്കോഡ് ധോണിക്കാണ്. എട്ട് നോക്കൗട്ട് മത്സരങ്ങളാണ് അദ്ദേഹം തോല്‍ക്കാതെ മുന്നോട്ട് പോയത്. മറ്റൊരാള്‍ക്കുമില്ലാത്ത റെക്കോഡാണിത്. ധോണിയുടെ ഫിനിഷിങ് മികവ് ഒന്നുവേറെ തന്നെയാണ്. ധോണി ക്രീസില്‍ തുടരുന്നിടത്തോളം ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ട്. ഏകദിനത്തില്‍ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ തവണ നോട്ടൗട്ടായി നിന്ന താരമെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 62 തവണയാണ് അദ്ദേഹം ഈ നേട്ടത്തിലേക്കെത്തിയത്.

കൂടുതലും ഫിനിഷര്‍ റോളിലാണ് ധോണി ബാറ്റുചെയ്തിരുന്നത്. സമ്മര്‍ദ്ദങ്ങളില്‍ പതറാതെ ടീമിനെ വിജയിപ്പിക്കാന്‍ ധോണിക്ക് സവിശേഷമായ മികവുണ്ടായിരുന്നു. സ്റ്റംപിന് പിന്നിലെ ധോണിയുടെ വേഗത്തെ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടിരുന്നത്. ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസ് വിട്ടുകളിക്കാന്‍ ഏതൊരു താരവും ഭയപ്പെട്ടിരുന്നു. ഏറ്റവും വേഗത്തിലുള്ള സ്റ്റംപിങ് റെക്കോഡും ധോണിയുടെ പേരിലാണ്.

ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു താരം ഉണ്ടാവേണ്ടിയിരിക്കുന്നു. ബാറ്റ്‌സ്മാന്റെ ചിന്തക്കനുസരിച്ച് വിക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കീപ്പറായിരുന്നു ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ധോണിയുടെ പേരിലാണ്. 178 തവണയാണ് ധോണി സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. ശ്രദ്ധയും നല്ല വേഗവുമില്ലാതെ സ്റ്റംപിങ് നടത്താനാവില്ല. ഇക്കാര്യത്തില്‍ ധോണിയുടെ ബ്രില്യന്‍സിന് വട്ടം വെക്കാന്‍ ലോക ക്രിക്കറ്റില്‍ ആളില്ല.

ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്നതാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍വെച്ച് ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ജയം നേടിയെടുത്ത നായകനാണ് ധോണി. 3-0നാണ് അദ്ദേഹം പരമ്പര തൂത്തുവാരിയത്. ഓസീസിനെ അവരുടെ മണ്ണില്‍ വൈറ്റ് വാഷ് ചെയ്തിട്ടുള്ള ഏക നായകനാണ് ധോണി. ഈ റെക്കോഡുകളിലെല്ലാം ധോണിയെ മറികടക്കാന്‍ ഇനിയൊരാള്‍ വരേണ്ടിയിരിക്കുന്നു.

Story first published: Friday, July 7, 2023, 20:38 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+