For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും സെവാഗും തമ്മിലുള്ള വിചിത്ര സാമ്യതകള്‍ അറിയാമോ? ആരും ശ്രദ്ധിച്ചിട്ടില്ല! കൗതുകം

ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ്. രണ്ടുപേരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയവരാണ്. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ ഭദ്രം. മറുവശത്ത് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ബാറ്റ്‌സ്മാനാണ് സെവാഗ്.

അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച താരങ്ങളായിരുന്നു ഇരുവരും. 2011ലെ ഏകദിന ലോകകപ്പിലടക്കം ഇന്ത്യക്കായി ഓപ്പണറായത് സച്ചിനും സെവാഗുമായിരുന്നു. ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഈ കൂട്ടുകെട്ട്. സച്ചിനും സെവാഗും തമ്മിലുള്ള അടുത്ത സൗഹൃദം കൊണ്ടാവണം ചില വിചിത്ര സാമ്യതകളും ഇരുവരുടേയും കരിയറിലുണ്ട്. അധികമാരും ചര്‍ച്ച ചെയ്യാത്ത സച്ചിനും സെവാഗും തമ്മിലുള്ള പ്രധാന സാമ്യതകള്‍ പരിശോധിക്കാം.

ടെസ്റ്റിലും ഏകദിനത്തിലും രണ്ട് പേരും തുല്യ ഇരട്ട സെഞ്ച്വറികളാണ് നേടിയത്. സച്ചിനാണ് ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരേ സെവാഗും ഏകദിന ഇരട്ട സെഞ്ച്വറി നേടി. സച്ചിനും സെവാഗും ടെസ്റ്റില്‍ 6 ഇരട്ട സെഞ്ച്വറികള്‍ വീതമാണ് നേടിയത്. ഏകദിനത്തില്‍ ഒരു നായകന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് സെവാഗിന്റെ പേരിലാണ്. ടെസ്റ്റില്‍ രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സെവാഗിനായി.

എന്നാല്‍ സച്ചിന് ടെസ്റ്റ് കരിയറില്‍ ഒരു തവണ പോലും ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. രണ്ട് പേരും കരിയര്‍ ആരംഭിച്ചതും അവസാനിപ്പിച്ചതും ഒരേ ടീമിനെതിരേയായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ഇരുവരും ഏകദിന അരങ്ങേറ്റം നടത്തിയത് പാകിസ്താനെതിരേയായിരുന്നു. ഏകദിനത്തിലെ അവസാന മത്സരം കളിച്ചതും പാകിസ്താനെതിരേയാണ്. രണ്ട് പേര്‍ക്കും പാകിസ്താനെതിരേ മികച്ച ബാറ്റിങ് റെക്കോഡും അവകാശപ്പെടാനാവും. സെവാഗിന്റെ ഒരു ട്രിപ്പിള്‍ സെഞ്ച്വറി പാക് ടീമിനെതിരേയാണ്.

sachin, sehwag

സച്ചിനും സെവാഗും ടെസ്റ്റില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയത് അഞ്ച് തവണയാണ്. ഇതിലും രണ്ട് പേരും തുല്യത പുലര്‍ത്തിയെന്നതാണ് കൗതുകകരമായ കാര്യം. സെവാഗിനെക്കാളും കൂടുതല്‍ ടെസ്റ്റ് മത്സരം സച്ചിന്‍ കളിച്ചിട്ടുണ്ട്. ഏകദിന ശൈലിയില്‍ ടെസ്റ്റ് കളിച്ച സെവാഗ് ഇതേ ശൈലികൊണ്ട് മറ്റെല്ലാ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെക്കാളും ഒരുപടി മുന്നില്‍ നിന്നു.

രണ്ടുപേരുടെയും ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിലെ സ്‌കോറാണ് മറ്റൊരു സാമ്യത. 12 റണ്‍സാണ് രണ്ടുപേരും നേടിയത്. സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് ആദ്യമായി ഐപിഎല്‍ കളിച്ചത്. അതേ സമയം സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനായാണ് ആദ്യമായി ഐപിഎല്‍ കളിച്ചത്. സച്ചിനും സെവാഗും ഐപിഎല്ലില്‍ ക്യാപ്റ്റന്മാരായിരുന്നു.

സച്ചിന്‍ 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 1 ടി20യില്‍ നിന്ന് 10 റണ്‍സുമാണ് നേടിയത്. 100 സെഞ്ച്വറികളും സച്ചിന്റെ അന്താരാഷ്ട്ര കരിയറിലുണ്ട്. സെവാഗ് 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സുമാണ് നേടിയത്.

ഏകദിനത്തില്‍ 93 ഇന്നിങ്‌സുകളിലാണ് സച്ചിനും സെവാഗും ഓപ്പണര്‍മാരായത്. 3919 റണ്‍സാണ് ഇവര്‍ നേടിയത്. 42.13 ശരാശരിയിലായിരുന്നു പ്രകടനം. 12 സെഞ്ച്വറിയും 18 ഫിഫ്റ്റിയും ഈ ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നു. 6609 റണ്‍സുമായി സച്ചിന്‍-ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ടാണ് ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണിങ് കൂട്ടുകെട്ട്.

Story first published: Monday, August 14, 2023, 18:02 [IST]
Other articles published on Aug 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+