For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവിയുടെ ഈ റെക്കോഡുകള്‍ തകരും, നാലാം നമ്പറിലെ ഹീറോ ആകാന്‍ തിലക്! കസറുമെന്നുറപ്പ്

ഇടവേളക്ക് ശേഷം മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനെന്ന നിലയിലേക്ക് വളരുന്ന താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. മൂന്ന് മത്സരത്തില്‍ നിന്ന് 139 റണ്‍സാണ് തിലക് നേടിയത്. അധികം വൈകാതെ ഏകദിനത്തിലും തിലക് അരങ്ങേറ്റം കുറിച്ചേക്കും. യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറിനെ അടക്കി ഭരിക്കാനുറച്ചാണ് തിലക് വളര്‍ന്നുവരുന്നത്.

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് മുംബൈ ഇന്ത്യന്‍സിനൊപ്പം കസറുന്ന തിലക് അധികം വൈകാതെ ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറിയേക്കും. മികച്ച ഫിറ്റ്‌നസുള്ള താരത്തിന് വലിയ കരിയര്‍ തന്നെ പ്രതീക്ഷിക്കാം. ഇന്ത്യക്കായി ഇതേ മികവ് തുടര്‍ന്നാല്‍ യുവരാജ് സിങ്ങിന്റെ പേരിലുള്ള മൂന്ന് വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരം തിലകിന്റെ മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് യുവരാജിന്റെ പേരിലാണ്. ഏഴ് സെഞ്ച്വറികളാണ് യുവി ഈ റോളില്‍ നേടിയത്. കരിയറിലെ 17 സെഞ്ച്വറികളില്‍ ഏഴെണ്ണവും അഞ്ചാം നമ്പറിലാണ് അദ്ദേഹം നേടിയത്. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായാല്‍ യുവിയുടെ ഈ റെക്കോഡ് തിലക് തകര്‍ക്കുമെന്നുറപ്പ്. അതിനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. സാമ്പത്തികമായി പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്ന് പൊരുതി വളര്‍ന്ന താരമാണ് തിലക്.

കഠിനമായ പ്രതിസന്ധികളെ താണ്ടി വളര്‍ന്ന തിലകിന് യുവിയുടെ ഈ റെക്കോഡിനെ മറികടക്കാന്‍ സാധിച്ചേക്കുമെന്ന് തന്നെ വിലയിരുത്താം. യുവരാജ് സിങ് കളിച്ചിരുന്ന സമയത്തുണ്ടായിരുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റിലും കളിയിലെ താരമാകാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ അസാധ്യ മികവുണ്ട്. ഈ നേട്ടങ്ങള്‍ ഇന്ത്യക്കായി ആവര്‍ത്തിക്കാന്‍ തിലകിന് കഴിവുണ്ട്.

tilak varma

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി തിലക് കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ടെസ്റ്റിലും വലിയ കരിയര്‍ പടുത്തുയര്‍ത്താന്‍ തിലകിന് സാധിക്കും. നിലവിലെ എല്ലാ ഐസിസി ടൂര്‍ണമെന്റിലും കളിയിലെ താരമാകാന്‍ തിലകിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. യുവരാജിനെപ്പോലെ ലോകകപ്പ് നേടാന്‍ തിലകിന് ഭാഗ്യമുണ്ടാവുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്.

തിലകിന്റെ മറ്റൊരു സവിശേഷത അദ്ദേഹം സ്പിന്നര്‍കൂടിയാണെന്നതാണ്. വേണ്ടവിധം ഉപയോഗിച്ചാല്‍ യുവരാജിനെപ്പോലെ മികച്ചൊരു സ്പിന്‍ ഓള്‍റൗണ്ടറായി തിലക് മാറും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളറായി തിലകിന് മാറാനായേക്കും. ഏകദിന ലോകകപ്പില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് യുവരാജ്. യുവിയുടെ ഈ റെക്കോഡ് നേട്ടം ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് തിലക്.

നിലവില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് തിലക് പരിഗണിക്കപ്പെടുന്നത്. ഭാവിയില്‍ സ്പിന്നറെന്ന നിലയിലും കൂടുതല്‍ പിന്തുണ ലഭിച്ചേക്കും. വേണ്ടവിധം ഉപയോഗിച്ചാല്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലേക്കുയരാന്‍ കഴിവുള്ളവനാണ് തിലക്. യുവതാരമായ തിലക് നിലവില്‍ വരവറിയിച്ചിട്ടേ ഉള്ളൂ. ഇനിയുമേറെ കരിയര്‍ അദ്ദേഹത്തിന് മുന്നിലുണ്ട്. ഭാവിയില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാനെന്ന പേരെടുക്കാന്‍ തിലകിന് സാധിച്ചേക്കും.

രോഹിത് ശര്‍മയും വിരാട് കോലിയും പടിയിറങ്ങുമ്പോള്‍ ടോപ് ഓഡറിലേക്ക് തിലകിനെ പരിഗണിക്കാനും സാധ്യതയുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ അഭിവാജ്യ ഘടകമായി തിലക് വൈകാതെ മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ എക്‌സ് ഫാക്ടറായി തിലക് പരിഗണിക്കപ്പെട്ടേക്കും.

Story first published: Saturday, August 12, 2023, 18:17 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+