Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടേയില്ല, പക്ഷെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി! ആരൊക്കെയെന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖരായ ഒട്ടുമിക്ക താരങ്ങളും അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചവരും കസറിയവരുമാണെന്ന് പറയാം. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, വിരാട് കോലി, ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ എന്നിങ്ങനെ ഈ പട്ടിക നീണ്ടുകൊണ്ടേയിരിക്കുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയവരില്‍ മിക്കവരും ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് എത്തിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. അതുകൊണ്ടുതന്നെയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇടം പിടിക്കാന്‍ യുവതാരങ്ങള്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയവരില്‍ മിക്കവരും ഇതിഹാസ താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കളിക്കാതെ സൂപ്പര്‍ താരങ്ങളായി മാറിയ ചിലരുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം എംഎസ് ധോണിയാണ്. ഇന്ത്യയുടെ ഇതിഹാസ നായകനായ ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ ടീമിന് സമ്മാനിച്ചാണ് പടിയിറങ്ങിയത്.

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത് കൈയടി നേടിയ ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ മുത്തമിടീപ്പിച്ചു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയെടുത്തു. അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട താരമാണ് ധോണിയെന്നതാണ് എടുത്തു പറയേണ്ടത്. കൂച്ച് ബിഹാര്‍ ട്രോഫി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയതോടെയാണ് ധോണി തഴയപ്പെട്ടത്.

യുവരാജ് സിങ്, മുഹമ്മദ് കൈഫ് എന്നിവരെല്ലാം 2000ലെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയും ചെയ്തു. എന്നാല്‍ ധോണിക്ക് ടീമില്‍ ഇടമുണ്ടായിരുന്നില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും ദേശീയ ടീമിലേക്ക് ധോണിക്ക് വിളിയെത്തി.

സച്ചിനും സെവാഗും ദ്രാവിഡും ഗാംഗുലിയും യുവിയുമെല്ലാം ധോണിക്ക് കീഴില്‍ കളിച്ചു. അന്ന് അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമായാണ് ധോണി കരിയര്‍ അവസാനിപ്പിച്ചത്.

ms dhoni, hardik pandya

രണ്ടാമത്തെ താരം ആര്‍ അശ്വിനാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കസറിയിട്ടുള്ള അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതുല്യ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസമാണ്. എന്നാല്‍ ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. കരിയറിന്റെ ആദ്യ സമയത്ത് ബാറ്റ്‌സ്മാനായിരുന്നു അശ്വിന്‍. തമിഴ്‌നാടിനായി ജൂനിയര്‍ വിഭാഗത്തില്‍ ഓപ്പണിങ്ങിലാണ് അശ്വിന്‍ കളിച്ചത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാതെ വന്നതോടെ അണ്ടര്‍ 19 ലോകകപ്പില്‍ അശ്വിന് സീറ്റ് ലഭിക്കാതെ പോയി.

എന്നാല്‍ പിന്നീട് ബൗളിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അശ്വിന്‍ ഇതിഹാസമായി മാറി. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കസറിയ അശ്വിന്‍ ഏകദിന, ടി20 ലോകകപ്പുകളും കളിച്ചു. 94 ടെസ്റ്റില്‍ നിന്ന് 486 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റും 65 ടി20യില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടിയിട്ടുണ്ട്.

ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിളിക്കാവുന്ന താരമാണ് ആര്‍ അശ്വിന്‍. അണ്ടര്‍ 19 ലോകകപ്പ് കളിക്കാതെയാണ് അശ്വിന്‍ ഇന്ത്യയുടെ ഹീറോയായത്.

ഹാര്‍ദിക് പാണ്ഡ്യയാണ് മൂന്നാമത്തെ താരം. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് രോഹിത് ശര്‍മക്ക് ശേഷം പരിമിത ഓവര്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്താനൊരുങ്ങുകയാണ്. ഫിനിഷറെന്ന നിലയിലും നായകനെന്ന നിലയിലും ശോഭിക്കുന്ന ഹാര്‍ദിക്കും അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടില്ല. ബറോഡക്കായി അണ്ടര്‍ 16 ക്രിക്കറ്റില്‍ കളിച്ചെങ്കിലും അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇതോടെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ നിന്ന് ഹാര്‍ദിക് തഴയപ്പെട്ടു. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ കളിച്ചാണ് ഹാര്‍ദിക് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

Story first published: Friday, July 21, 2023, 17:24 [IST]
Other articles published on Jul 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+