Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: സഞ്ജു വന്നു, ചരിത്രം വഴിമാറി!! റെക്കോര്‍ഡ് വിലയ്ക്കു കൊച്ചിയില്‍, ഇനി കളി മാറും

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ഹീറോയായി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയ്ക്കാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിറ്റുപോയത്. 26.80 ലക്ഷം രൂപയെന്ന മോഹവിലയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

പ്രഥമ സീസണിലെ ഐക്കണ്‍ താരമായിരുന്ന അദ്ദേഹം പക്ഷെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന രണ്ടാം സീസണില്‍ കളിക്കാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലേലത്തില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ലേലത്തില്‍ സഞ്ജുവിനായി വലിയ പിടിവലി തന്നെ നടന്നു. ഒടുവില്‍ കൊച്ചി ടൈഗേഴ്‌സ് അദ്ദേഹത്തെ റാഞ്ചുകയുമായിരുന്നു.

SANJU SAMSON

സഞ്ജുവിനായി പൊടിപാറി

കെസിഎല്‍ ലേലത്തില്‍ അഞ്ചു ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. അദ്ദേഹത്തിന്റെ പേര് ഓക്ഷനില്‍ വിളിക്കപ്പെട്ടതിനു പിന്നാലെ ടീമുകള്‍ ഗോദയിലിറങ്ങി. കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലായിരുന്നു സഞ്ജുവിനു വേണ്ടി പ്രധാന പോരാട്ടം. 26.60 ലക്ഷം രൂപ വരെ തൃശൂര്‍ ടീം വിളിക്കുകയും ചെയ്തു.

പക്ഷെ കൊച്ചി ഓഫര്‍ ചെയ്ത 26.80 ലക്ഷം രൂപയെന്ന വലിയ തുകയെ ചാലഞ്ച് ചെയ്യാന്‍ മറ്റൊരു ഫ്രാഞ്ചൈസിക്കുമായില്ല. ഇതോടെ സഞ്ജു പുതിയ സീസണില്‍ ഔദ്യോഗികമായി കൊച്ചി താരമായി മാറുകയും ചെയ്തു. ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ പരമാവധി മുടക്കാവുന്ന തുക 50 ലക്ഷം രൂപയാണ്.

അതില്‍ പകുതിയിലേറെ പണം സഞ്ജുവിനു വേണ്ടി മാത്രം കൊച്ചി ഫ്രാഞ്ചൈസി വാരിയെറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇനി ശേഷിക്കുന്ന 23.2 ലക്ഷം രൂപ കൊണ്ട് പുതിയ കെസിഎല്‍ സീസണിലേക്കു ഒരു ടീമിനെ വാര്‍ത്തെടുക്കണമെന്ന വലിയ ചാലഞ്ച് കൂടിയാണ് കൊച്ചി ടൈഗേഴ്‌സ് ടീമിനുള്ളത്.

SANJU SAMSON

കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ എം എസ് അഖിലിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഇത്തവണ സഞ്ജു തകര്‍ത്തെറിഞ്ഞിരിക്കുന്നത്. അന്നു 7.4 ലക്ഷം രൂപ നേടിയാണ് അദ്ദേഹം ഏറ്റവും വിലയേറിയ താരമായി മാറിയത്. ട്രിവാന്‍ഡ്രം റോയല്‍സായിരുന്നു ഓള്‍റൗണ്ടറായ അഖിലിനെ വാങ്ങിയത്. ഇത്തവണ അതിനേക്കാള്‍ മൂന്നു മടങ്ങിലേറി നേടിയാണ് സഞ്ജു ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നത്.

ലേലത്തിലെ മറ്റു മിന്നും താരങ്ങള്‍

കെസിഎല്‍ ലേലത്തില്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയ്ക്കു വലിയ ഡിമാന്റാണാണ് കണ്ടത്. 12.40 ലക്ഷം രൂപയ്ക്കു ആലപ്പി റൈഫിള്‍സ് അദ്ദേഹത്തെ വാങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് ലേലത്തില്‍ മിന്നിച്ച മറ്റൊരു താരം. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ 12.80 ലക്ഷം രൂപയ്ക്കു കൊല്ലം സെയിലേഴ്‌സാണ് റാഞ്ചിയത്.

മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫ് 3.20 ലക്ഷം രൂപയ്ക്കു കൊച്ചി ബ്ലൂടൈഗേഴ്‌സിലെത്തി. കഴിഞ്ഞ ലേത്തിലെ വിലയേറിയ താരമായിരുന്ന എംഎസ് അഖില്‍ ഇത്തവണയും മോശമാക്കിയില്ല. 8.4 ലക്ഷം രൂപയ്ക്കു ഏരീസ് കൊല്ലം സെയിലേഴ്‌സ് അദ്ദേഹത്തെ കൂടാരത്തിലെത്തിച്ചു.

Story first published: Saturday, July 5, 2025, 11:12 [IST]
Other articles published on Jul 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+