Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

110 മീറ്റര്‍ സിക്‌സ്, അതും ട്രക്കിന് മുകളില്‍ നിന്ന്!! അമ്പമ്പോ രാഹുല്‍, വീഡിയോ

ആധുനിക ക്രിക്കറ്റിലെ ക്ലാസിക്ക് ബാറ്ററെന്നു വിശേഷിപ്പിക്കാവുന്നയാളാണ് ഇന്ത്യന്‍ മധ്യനിരയിലെ സൂപ്പര്‍ താരമായ കെഎല്‍ രാഹുല്‍. ഭൂരിഭാഗം ബാറ്റര്‍മാരെയും പോലെ അദ്ദേഹത്തിന്റെ ഷോട്ടുകളില്‍ ഒരു വന്യതയോ, ശക്തി പ്രയോഗിക്കുന്നതോ നമുക്കു കാണാന്‍ സാധിക്കില്ല. പകരം ഒരു ക്ലാസിക്ക് ടച്ചോടെ വളരെ അലസമായി ബോളിനെ തഴുകി വിടുന്നതു പോലെയാണ് രാഹുലിന്റെ ഷോട്ടുകള്‍. മികച്ച സാങ്കേതികത്തികവും അസാമാന്യമായ ടൈമിങുമാണ് അദ്ദേഹത്തിന്റെ ബാറ്റിങിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നത്.

ഇപ്പോഴിതാ രാഹുലിന്റെ ഒരു ബാറ്റിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റെഡ് ബുള്‍ കമ്പനിയുടെ ചാലഞ്ചിന്റെ ഭാഗമായുള്ള വീഡിയോയിലാണ് അദ്ദേഹത്തിന്റെ ഒരു കണ്ണഞ്ചിക്കുന്ന ഷോട്ട് കണ്ട് ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടിയിരിക്കുന്നത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

KL RAHUL

screenshot

രാഹുലിന്റെ കൂറ്റന്‍ സിക്‌സ്

റെഡ് ബുള്ളിന്റെ ചാലഞ്ച് വീഡിയോയില്‍ ട്രക്കിനു മുകളില്‍ കയറി നിന്ന ശേഷം കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് കെഎല്‍ രാഹുല്‍ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. റെഡ് ബുള്ളിന്റെ നിര്‍ത്തിയിട്ട കൂറ്റന്‍ ട്രക്കിനു മുകളില്‍ ഹെല്‍മറ്റും പാഡുമെല്ലം ധരിച്ച് ക്രീസിലെന്നതു പോലെ അദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു.

ട്രിക്കിന്റെ മറുവശത്ത് പിറകിലായുളള ബൗളിങ് മെഷീനില്‍ നിന്നു വരുന്ന ബോളില്‍ 100 മീറ്ററിനു മുകളില്‍ ദൈര്‍ഘ്യമുള്ള സിക്‌സര്‍ പായിക്കുകയെന്നതായിരുന്നു രാഹുലിന്റെ ചാലഞ്ച്. പക്ഷെ തുടക്കത്തിലെ ബോളുകളില്‍ അദ്ദേഹത്തിന്റെ സിക്‌സറുകള്‍ 90 മീറ്റര്‍ പോലും കടന്നില്ല. അതിനു ശേഷമായിരുന്നു നിര്‍ണായകമായ അവസാനത്തെ ബോള്‍.

റെഡ് ബുള്‍ ചാലഞ്ചേില്‍ ട്രക്കിനു മുകളില്‍ നിന്നുള്ള രാഹുലിന്റെ സിക്‌സ്. വീഡിയോ കാണാം

ഇത്തവണ രാഹുലിനു പിഴച്ചില്ല. ബാറ്റ് കൃത്യമായി കണക്ട് ചെയ്തതോടെ ബോള്‍ റോക്കറ്റ് കണക്കെ വായുവിലൂടെ ചീറിപ്പാഞ്ഞു. നേരത്തേ 90 മീറ്റര്‍ പോലും കടക്കാതിരുന്ന ബോള്‍ ഇത്തവണ 110 മീറ്റര്‍ പറന്നാണ് എല്ലാവരെയും ഞെട്ടിച്ചത്. ഇതു കണ്ട് രാഹുലും ഇരുകൈകളുമുയര്‍ത്തി ട്രക്കിനു മുകളില്‍ നിന്നും ആഹ്ലാദം പ്രകടിപ്പിക്കുന്നത് ഈ വീഡിയോയില്‍ കാണാം.

ടെസ്റ്റിനുള്ള തയ്യാറെടുപ്പ്

ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ലീഡ്‌സില്‍ തുടങ്ങാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് കെഎല്‍ രാഹുല്‍. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിരമിക്കലോടെ അദ്ദേഹം ഒഴിച്ചിട്ട ടെസ്റ്റിലെ ഓപ്പണിങ് റോള്‍ രാഹുല്‍ ഏറ്റെടുത്തു കഴിഞ്ഞു.

അവസാനമായി ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളി അദ്ദേഹമായിരുന്നു. ഈ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിലും ഇനി ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍.

RAHUL GAMBHIR

വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇത്തവണ രാഹുലിന്റെ ഉത്തരവാദിത്വവും കൂടുതലാണ്. ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിനുള്ളത്.

ഒമ്പതു ടെസ്റ്റുകളിലായി 18 ഇന്നിങ്‌സുകളിലാണ് രാഹുല്‍ ഇതിനകം ബാറ്റ് ചെയ്തത്. ഇവയില്‍ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം 614 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 34.11 എന്ന മോശമല്ലാത്ത ശരാശരിയോടെയാണിത്.

നിലവില്‍ ടെസ്റ്റ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളതും രാഹുലിനാണ്. അദ്ദേഹത്തിനു പിന്നില്‍ രണ്ടാമന്‍ വിക്കറ്റ് കീപ്പറും പുതിയ വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്താണ്. അദ്ദേഹത്തിന്റെ ശരാശിയാവട്ടെ 32.70 ആണ്.

Story first published: Tuesday, June 17, 2025, 17:09 [IST]
Other articles published on Jun 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+